അക്ഷയതൃതീയ..സ്വര്‍ണ്ണകൊള്ളയുടെ ഏറ്റവും നൂതന മുഖം
സാംസ്കാരിക കേരളത്തിലെ ബീവറേജസ് സ്ഥാപനങ്ങളുടെ മുന്‍പിലുള്ള ക്യൂ കണ്ട് കണ്ണ് മഞ്ഞളിച്ചവരാണു നമ്മള്‍. കോടിക്കണക്കിനു രൂപായുടെ വിദേശമദ്യം കുടിച്ചു തീര്‍ക്കുന്ന മലയാളിയെപറ്റി ഫലിതങ്ങള്‍ ഉണ്ടാക്കി നമ്മള്‍ ഉറക്കെ ചിരിച്ചു. തിരുവനന്തപുരത്തെ ഭീമാ ജുവല്ലറിയുടേയും ആലുക്കാസ് ജുവല്ലറിയുടേയും മുന്‍പിലുള്ള ക്യൂ അതി രാവിലേ മുതല്‍ക്കേ തന്നെ തുടങ്ങി എന്ന എന്റെ സുഹൃത്തിന്റെ വെളിപ്പെടുത്തല്‍ സത്യത്തില്‍ എന്നെ ഞെട്ടിച്ചു. അരി വാങ്ങാന്‍ കാശില്ലാതെ ഉഴറുന്ന മലയാളിയെവിടെ..? ഭാഗ്യം തരും എന്നെ ഒറ്റ വിശ്വാസത്തില്‍ പതിനായിരങ്ങള്‍ മുടക്കി സ്വര്‍ണ്ണം വാങ്ങുന്ന മലയാളിയെവിടെ..? വൈശാഖമാസത്തിലെ കറുത്തവാവ് കഴിഞ്ഞുള്ള മൂന്നാംദിനമാണ് അക്ഷയതൃതീയ. അന്നുചെയ്യുന്ന പുണ്യകര്‍മങ്ങള്‍ക്ക് ക്ഷയം ഉണ്ടാകില്ല എന്നാണ് വയ്പ്. കേരളീയര് മുമ്പ് അക്ഷയതൃതീയയെക്കുറിച്ച് കേട്ടിട്ടുണ്ടായിരുന്നില്ല. അതൊരു ഉത്തരേന്ത്യന് പുണ്യദിനമായിരുന്നു. അന്നുനടത്തിയിരുന്ന പുണ്യകര്‍മങ്ങളില് പ്രമുഖം ശൈശവവിവാഹമായിരുന്നു. അഞ്ചുവയസ്സുള്ള ആകുട്ടിയെയും നാലുവയസ്സുള്ള പെകുട്ടിയെയും തമ്മില് കല്യാണം കഴിപ്പിക്കാന് ഇതില്‍പ്പരം നല്ല വേറേത് ദിനമാണുള്ളത്! ബ്രിട്ടീഷുകാരുടെ ഭരണ...