Posts

Showing posts with the label SAudi Gulf Airlines

ആകാശത്തിലെ ഏകാന്തതകൾ ...

Image
നെസ്മയിൽ ചേർന്ന കാലം മുതൽ ജോലിയുടെ ഭാഗമായി ധാരാളം വിമാനയാത്രകൾ ചെയ്യേണ്ടി വന്നിട്ടുണ്ട്. പലപ്പോഴും രസകരവും അല്ലാത്തതുമായ അനുഭവങ്ങൾ നേരിടേണ്ടി വരാറുമുണ്ട്. എന്നാൽ ജിദ്ദയിൽ നിന്നും ദമ്മാമിലേയ്ക്ക് ഇന്നലെ നടത്തിയ യാത്ര അതിനെയെല്ലാം കടത്തി വെട്ടും. ആദ്യം ചെറിയൊരു വിശദീകരണം തരേണ്ടതുണ്ട്. സൗദി അറേബ്യയിലെ ആഭ്യന്തരവിമാനയാത്ര ഇനിയും ഏറെ വികസിയ്ക്കേണ്ട ഒരു മേഖലയാണ്. സൗദി എയർലൈൻസ്, നാസ് എയർ എന്നീ കമ്പനികളാണ് പ്രധാനമായും ആഭ്യന്തരസർവീസ് നടത്തുന്ന കമ്പനികൾ. നാസ് എയർ വളരെ "കൂറ" എയർലൈൻസ് ആണ്. എക്കോമണി ഫ്ലൈറ്റ് എന്നാണ് പേരെങ്കിലും പലപ്പോഴും ടിക്കറ്റ് റേറ്റ് അത്ര "എക്കണോമി" അല്ല. പച്ചവെള്ളം പോലും ഫ്ലൈറ്റിൽ കിട്ടില്ല. വേണമെങ്കിൽ ഫ്ലൈറ്റിൽ വെച്ച് കാശ് കൊടുത്ത് വാങ്ങി ഉപയോഗിയ്ക്കാം. 'ആകാശത്തിലെ പെട്ടിക്കട' എന്നാണ് ഞങ്ങൾ സുഹൃത്തുക്കൾ അതിനെ വിളിയ്ക്കുന്നത്. പല ഫ്ലൈറ്റിലും സീറ്റുകൾ തമ്മിൽ അകലം കുറവായതിനാൽ കാല് മടക്കി വയ്ക്കുന്നതിൽ ബുദ്ധിമുട്ട് തോന്നാറുണ്ട്. ഫ്ലൈറ്റ് വൈകുന്നതും, സമയത്ത് പോകാത്തതും ഒക്കെ പതിവാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും സാമാന്യം തരക്കേടില്ലാതെ യാത്രക്കാര...