അതിർത്തിയിലെ പട്ടാളം
ഫാസിസത്തിന്റെ പ്രധാനലക്ഷണങ്ങളിൽ ഒന്നാണ് യുദ്ധത്തിന്റെയും സൈന്യത്തിന്റെ മഹത്വവൽക്കരണം. പട്ടാളം പവിത്രമാണ്. രാജ്യസുരക്ഷയുടെ അവസാനവാക്കാണ്. അവരെ ആരാധിയ്ക്കണം. അവർക്കെതിരെ ഒന്നും പറയാൻ പാടില്ല. സൈന്യം എന്ത് ചെയ്താലും അത് രാജ്യത്തിന് വേണ്ടിയാണ്. യുദ്ധം അനിവാര്യമാണ്... തുടങ്ങി യുദ്ധത്തെയും സൈന്യത്തെയും എതിർക്കുന്നവർ എല്ലാം രാജ്യദ്രോഹികൾ ആണ്, ശത്രു ചാരന്മാർ ആണ് എന്ന തരത്തിലുള്ള തീവ്രദേശീയത പ്രചാരണം ഫാസിസ്റ്റ് ശക്തികളുടെയും സർക്കാരുകളുടെയും ഏറ്റവും വലിയ ആയുധമാണ്. ഇതൊക്കെ കേൾക്കുമ്പോൾ ഫാസിസ്റ്റ് ശക്തികൾ നിയന്ത്രിയ്ക്കുന്ന കേന്ദ്രസർക്കാർ പട്ടാളത്തിന് വലിയ വില കൊടുക്കുന്നുണ്ടെന്ന് തോന്നാം. പക്ഷെ അതല്ല യാഥാർഥ്യം. സൈന്യത്തെ സർക്കാരുകളും ബ്യുറോക്രസിയും എന്നും സ്വർണ്ണമുട്ടയിടുന്ന ഒരു താറാവിനെപ്പോലെയാണ് കാണുന്നത്. അവരെ സംബന്ധിച്ച്, വർഷം തോറും ഏറ്റവും കൂടുതൽ ബജറ്റ് വിഹിതം ലഭിയ്ക്കുന്ന ഒരു മേഖല എന്ന നിലയിൽ പ്രതിരോധമേഖല കോടിക്കണക്കിന് രൂപയുടെ അഴിമതിയുടെ ചാകരയാണ്. ബോഫോഴ്സും, കാർഗിൽ ശവപ്പെട്ടി കുംഭകോണവും, ഒക്കെ ആ മഞ്ഞുമലയുടെ ചെറിയ തുമ്പുകൾ മാത്രമാണ്. പുറത്ത് സമൂഹത്തിൽ മഹത്വൽക്കരണം ഒക്കെ നട...