Posts

Showing posts with the label ശിൽപി തിവാരി

അസാധാരണക്കാരിയായ സാധാരണക്കാരി..

Image
"യുവതിയുടെ ട്വീറ്റിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വക സമ്മാനം" .. ഏതാനും ദിവസങ്ങൾക്ക് മുൻപ് ദേശീയമാധ്യമങ്ങളിൽ ഉൾപ്പെടെ വൻവാർത്തയായിരുന്നു ഈ തലക്കെട്ട്. കോയമ്പത്തൂരിലെ വിവാദസ്വാമിയുടെ ആശ്രമത്തിലെ വലിയ ശിവപ്രതിമ അനാച്ഛാദനം ചെയ്ത പ്രധാനമന്ത്രിയുടെ ഫോട്ടോ കണ്ടു, ആ ഫോട്ടോയിൽ കണ്ട "പ്രധാനമന്ത്രിയുടെ ഷാള് എനിക്ക് വേണ’മെന്ന് ട്വീറ്റ് ചെയ്ത ശിൽപി തിവാരി എന്ന ഡൽഹി യുവതിയ്ക്ക്, പ്രധാനമന്ത്രി തന്റെ കഴ ുത്തില് കിടന്ന ഷാള് നല്കി എന്നും, ട്വീറ്റ് ചെയ്ത് ഒരു ദിവസത്തിനകമാണ് പ്രധാനമന്ത്രി കൈയൊപ്പിട്ട പ്രിന്റൗട്ടോടെ ഷാള് ശില്പിയുടെ കൈകളിലെത്തിയത് എന്നും വാർത്ത പറയുന്നു.  പിന്നാലെ ഷാള് കഴുത്തില് അണിഞ്ഞുള്ള ചിത്രം, "ദിവസവും അനേകം മൈലുകള് സഞ്ചരിക്കുന്ന, ആധുനിക ഇന്ത്യയുടെ കര്മയോഗിയില് നിന്ന ലഭിച്ച അനുഗ്രഹത്തില് ഏറെ സന്തോഷമുണ്ടെന്ന" കുറിപ്പോടെ ശിൽപി തിവാരി ട്വിറ്ററില് പോസ്റ്റ് ചെയ്തു. സോഷ്യൽ മീഡിയയിൽ പതിവുപോലെ, മോഡി ഭക്തരും, സംഘപരിവാർ അനുകൂലികളും ഈ വാർത്ത ഓടിനടന്ന് ഷെയർ ചെയ്യുകയും, ഒരു "സാധാരണക്കാരിയ്ക്ക്" ചോദിച്ച സമ്മാനം നൽകിയ "മഹാത്മാ"മോഡിയുടെ സ്തു...