ഒരു ഉപതെരഞ്ഞെടുപ്പ് ജയിപ്പിച്ചാൽ ഒരു ഉപതെരഞ്ഞെടുപ്പ് ഫ്രീ
ഓരോ ഉപതെരെഞ്ഞെടുപ്പും, പൗരന്മാർ നൽകുന്ന നികുതിപ്പണം വഴി ശേഖരിയ്ക്കുന്ന രാജ്യത്തിന്റെ ഖജനാവിന്, ചോർച്ചയാണ് ഉണ്ടാക്കുന്നത്.. കേൾക്കുമ്പോൾ പരുഷം എന്ന് തോന്നാമെങ്കിലും, മലപ്പുറം ഉപതെരെഞ്ഞടുപ്പ് മുസ്‌ലിം ലീഗ് എന്ന പാർട്ടി മലയാളികളുടെ മണ്ടയ്ക്ക് അടിച്ചേൽപ്പിച്ച ഒരു അനാവശ്യചിലവാണ് എന്ന് പറയാതെ വയ്യ. കഴിഞ്ഞ ലോകസഭാ തെരെഞ്ഞെടുപ്പ് സമയത്ത് തന്നെ ഇ.അഹമ്മദിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ മുസ്‌ലിം ലീഗിനുള്ളിനും യു.ഡി.എഫിലും ശക്തമായ എതിർപ്പ് ഉയർന്നിരുന്നതാണ്. വാർദ്ധക്യം മൂലമുള്ള അസുഖങ്ങൾ കാരണം, പരസഹായമില്ലാതെ ശരിയായി നടക്കാൻ പോലും കഴിയാത്ത ഇ.അഹമ്മദിനെ മാറ്റി, മറ്റേതെങ്കിലും നേതാവിനോ, യൂത്ത് ലീഗിലെ ഏതെങ്കിലും ചെറുപ്പക്കാർക്കോ സീറ്റു കൊടുക്കണമെന്ന് ശക്തമായ അഭിപ്രായം ഉയർന്നെങ്കിലും, അഹമ്മദ് സാഹിബിന്റെ അധികാരക്കൊതിയ്ക്കു മുന്നിൽ ലീഗ് നേതൃത്വം വഴങ്ങിക്കൊടുക്കുകയായിരുന്നു. ഇ.അഹമ്മദിനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച ഉടനെ മലപ്പുറത്ത് യൂത്ത് ലീഗ് പ്രവർത്തകർ തന്നെ പ്രതിഷേധപ്രകടനം നടത്തിയതും കേരളം കണ്ടതാണ്. എന്തായാലും യു.ഡി.എഫ് മേൽകൈ നേടിയ രാഷ്ട്രീയ സാഹചര്യമായതിനാലും, എതിരാളിയായി ഒരു വനിതയെ ഇടതുമു...