പ്രകാശം പരത്തുന്ന ഒരു പെൺകുട്ടി...
"എന്റെ അച്ഛനെ കൊന്നത് പാകിസ്ഥാൻ അല്ല; യുദ്ധമാണ്" ഗുർമെഹർ കൗർ എന്ന ഇരുപതുകാരി പെൺകുട്ടി ഒരു വർഷം മുൻപ് പോസ്റ്റ് ചെയ്ത ഒരു വീഡിയോയിലെ വാചകമാണ് ഇത്. കാർഗിൽ യുദ്ധത്തിൽ മരണമടഞ്ഞ ക്യാപ്റ്റൻ മൻദീപ് സിംഗിന്റെ മകളാണ് ഗുർമെഹർ. അച്ഛന്റെ മരണത്തിന്റെ പേരിൽ പാകിസ്ഥാനെ വെറുത്തു കൊണ്ടാണ് കുട്ടിക്കാലത്ത് അവൾ വളർന്നത്. ക്രമേണ അത് മുസ്‌ലിം വിരോധമായി മാറി. എട്ടു വയസ്സുള്ളപ്പോൾ ബുർഖയിട്ട ഒരു സ്ത്രീയെ കുത്തി പരിക്കേൽപ്പിയ്ക്കുന്ന നിലയിലേയ്ക്ക് അവളുടെ മുസ്‌ലീം വിരോധം വളർന്നു. ആ സംഭവത്തിന് ശേഷം, അവളുടെ അമ്മ അവളെ ഉപദേശിച്ചു. "നീ വിചാരിയ്ക്കുന്നത് ശരിയല്ല. പാകിസ്ഥാൻ അല്ല നിന്റെ അച്ഛന്റെ മരണത്തിന് കാരണം. യുദ്ധമാണ്." അവളുടെ ചിന്തയുടെ വഴികളെ ആ വാക്കുകൾ ഇളക്കി മറിച്ചു. പാകിസ്ഥാൻ അല്ലെങ്കിൽ ചൈന, അല്ലെങ്കിൽ മറ്റൊരു രാജ്യം.. അല്ലെങ്കിൽ ഏതെങ്കിലും തീവ്രവാദിസംഘടനകൾ. ശത്രു മാറിവരും... മാറാത്തത് യുദ്ധമാണ്. പട്ടാളക്കാരെ മരണം തട്ടിയെടുക്കുന്നത് ആ യുദ്ധത്തിന്റെ രൂപത്തിലാണ്. ഗുർമെഹറിന്റെ ചിന്തകളിൽ വെറുപ്പിന്റെ കറുപ്പ് മാറ്റി സ്നേഹത്തിന്റെ വെളിച്ചം കടന്നു വന്നു. അവൾ വളർന്നത് വലുതായത് യുദ്ധ...