Posts

Showing posts with the label Parvathy

#OMKV...പാർവ്വതിയോട്ഇഷ്ടം!

Image
സിനിമ നല്ലതാണെകിൽ സന്തോഷ് പണ്ഡിറ്റ് അഭിനയിച്ചതായാലും പോയി കാണും , എന്നല്ലാതെ ഇന്ന് വരെ നടനെ നോക്കിക്കൊണ്ട് സിനിമ പോയി കണ്ടിട്ടില്ല ... ഫാൻസുകാർ എന്ന് പറഞ്ഞു നടക്കുന്ന ഭ്രാന്തന്മാരെ പണ്ടേ ഇഷ്ടമല്ല . പലപ്പോഴും തീയറ്ററിൽ ഈ ഊളകൾ കാട്ടിക്കൂട്ടുന്ന തെമ്മാടിത്തനങ്ങൾ കാരണം സിനിമ ആസ്വദിയ്ക്കാൻ പറ്റാത്ത അവസ്ഥ അനുഭവിച്ചിട്ടുണ്ട് . തങ്ങളുടെ ഹീറോയുടെ പടങ്ങളെ പുകഴ്ത്തുക എന്നത് മാത്രമായിരുന്നു ഇവരുടെ ജോലിയെങ്കിൽ അൽപമെങ്കിലും സഹിയ്ക്കാമായിരുന്നു . പക്ഷെ അതല്ല സത്യം .. മറ്റു നല്ല സിനിമകളെ കൂവിതോല്പിയ്ക്കാൻ നോക്കുക , തീയറ്ററിൽ അടിയുണ്ടാക്കുക , കുടുംബമായി വരുന്നവരെ വെറുപ്പിയ്ക്കുക തുടങ്ങിയ ഇവരുടെ കലാപരിപാടികൾ അനവധിയുണ്ട് . മുൻപായിരുന്നെങ്കിൽ തീയറ്ററിൽ മാത്രം സഹിച്ചാൽ മതിയായിരുന്നു .   ഇപ്പോൾ സോഷ്യൽമീഡിയ വന്നതോടെ ഇവരുടെ ശല്യം കൂടുതൽ വർദ്ധിച്ചിരിയ്ക്കുകയാണ് .. ഏതു സൂപ്പർതാരത്തിന്റെയും മോശം ചിത്രത്തെ വിജയിപ്പിയ്ക്കാൻ എത്ര വലിയ ഫാൻസുകാർക്കും കഴിയില്ല എന്ന് സാമാന്യബോധമുള്ള എല്ലാവർക്കും അറിയാം .. എങ്കിലും മലയാള...