അഞ്ചു സംസ്ഥാനങ്ങളുടെ തെരെഞ്ഞെടുപ്പ് ഫലവും, ഇറോം ശർമ്മിളയും
തെരെഞ്ഞെടുപ്പ് ഫലങ്ങൾ അത്ഭുതപ്പെടുത്തുന്നില്ല. നമ്മളെപ്പോലെതന്നെ എല്ലാ മനുഷ്യരും ആത്യന്തികമായി വ്യക്തിപരമായി സ്വാർത്ഥരാണ്. അവരെ സംബന്ധിച്ച് തത്വശാസ്ത്രങ്ങളോ, രാഷ്ട്രീയമൂല്യങ്ങളോ, ആദര്ശങ്ങളോ, മതേതരത്വമോ ഒന്നുമല്ല വിഷയം.. രാമൻ ഭരിച്ചാലും, രാവണൻ ഭരിച്ചാലും തങ്ങൾക്ക് എന്ത് നേട്ടമുണ്ടാകും എന്നതിനപ്പുറം ഒന്നും ചിന്തിയ്ക്കാൻ അവർക്കറിയില്ല. ആർക്കാണ് ജയസാധ്യത കൂടുതൽ, ആർക്ക് വോട്ടു ചെയ്‌താൽ തങ്ങൾക്ക് പ്രയോജനമുണ്ടാകും, ഇപ്പോൾ ഭരിയ്ക്കുന്നതിലും നല്ല ബദൽ ഉണ്ടോ എന്നൊക്കെ ചിന്തിച്ച ജനങ്ങൾ, കൂടുതൽ മെച്ചമെന്ന് അവർക്ക് തോന്നിയവർക്ക് വോട്ടു ചെയ്തു. യു.പിയിൽ ബി.ജെ.പി നൽകിയ ബദൽ അവർക്ക് സ്വീകാര്യമായി.. പഞ്ചാബിൽ കോൺഗ്രസ്സിന്റെ ബദലും.. അതിൽ വിഷമിച്ചിട്ട് കാര്യമില്ല. പകരം ആ ബദലാകാൻ നിങ്ങൾക്ക് എന്ത് കൊണ്ട് കഴിയുന്നില്ല എന്ന് ചിന്തിയ്ക്കുക.. ആ ബദൽ ഒരു പാർട്ടി തന്നെയാകണമെന്നില്ല.. ഒരു മുന്നണിയാകാം... ഒരു മഹാസഖ്യമാകാം... ആരും അവർക്ക് അസ്വീകാര്യർ അല്ല എന്നോർക്കുക.. ================================ അഞ്ചു സംസ്ഥാനങ്ങളുടെ തെരെഞ്ഞെടുപ്പ് ഫലത്തിൽ യു.പിയിലെ ബി.ജെ.പിയുടെ വൻവിജയമോ, പഞ്ചാബിലെ...