അഞ്ചു സംസ്ഥാനങ്ങളുടെ തെരെഞ്ഞെടുപ്പ് ഫലവും, ഇറോം ശർമ്മിളയും

തെരെഞ്ഞെടുപ്പ് ഫലങ്ങൾ അത്ഭുതപ്പെടുത്തുന്നില്ല.
നമ്മളെപ്പോലെതന്നെ എല്ലാ മനുഷ്യരും ആത്യന്തികമായി വ്യക്തിപരമായി സ്വാർത്ഥരാണ്.
അവരെ സംബന്ധിച്ച് തത്വശാസ്ത്രങ്ങളോ, രാഷ്ട്രീയമൂല്യങ്ങളോ, ആദര്ശങ്ങളോ, മതേതരത്വമോ ഒന്നുമല്ല വിഷയം..
രാമൻ ഭരിച്ചാലും, രാവണൻ ഭരിച്ചാലും തങ്ങൾക്ക് എന്ത് നേട്ടമുണ്ടാകും എന്നതിനപ്പുറം ഒന്നും ചിന്തിയ്ക്കാൻ അവർക്കറിയില്ല.
ആർക്കാണ് ജയസാധ്യത കൂടുതൽ, ആർക്ക് വോട്ടു ചെയ്‌താൽ തങ്ങൾക്ക് പ്രയോജനമുണ്ടാകും, ഇപ്പോൾ ഭരിയ്ക്കുന്നതിലും നല്ല ബദൽ ഉണ്ടോ എന്നൊക്കെ ചിന്തിച്ച ജനങ്ങൾ, കൂടുതൽ മെച്ചമെന്ന് അവർക്ക് തോന്നിയവർക്ക് വോട്ടു ചെയ്തു.
യു.പിയിൽ ബി.ജെ.പി നൽകിയ ബദൽ അവർക്ക് സ്വീകാര്യമായി.. പഞ്ചാബിൽ കോൺഗ്രസ്സിന്റെ ബദലും..
അതിൽ വിഷമിച്ചിട്ട് കാര്യമില്ല.
പകരം ആ ബദലാകാൻ നിങ്ങൾക്ക് എന്ത് കൊണ്ട് കഴിയുന്നില്ല എന്ന് ചിന്തിയ്ക്കുക..
ആ ബദൽ ഒരു പാർട്ടി തന്നെയാകണമെന്നില്ല.. ഒരു മുന്നണിയാകാം... ഒരു മഹാസഖ്യമാകാം...
ആരും അവർക്ക് അസ്വീകാര്യർ അല്ല എന്നോർക്കുക..
================================



അഞ്ചു സംസ്ഥാനങ്ങളുടെ തെരെഞ്ഞെടുപ്പ് ഫലത്തിൽ യു.പിയിലെ ബി.ജെ.പിയുടെ വൻവിജയമോ, പഞ്ചാബിലെ അവരുടെ ദയനീയ പരാജയമോ അല്ല സോഷ്യൽ മീഡിയ ഏറ്റവും ചർച്ച ചെയ്യുന്നത്., മറിച്ച് മണിപ്പൂരിലെ ഇറോം ഷർമിളയുടെ പരാജയമാണ് എന്നത് രസകരമാണ്..
നെഞ്ചത്തടിയും നിലവിളിയും ഒരുഭാഗത്ത് ഉയരുമ്പോൾ, ഇറോമിനെ പുശ്ചിച്ച് കളിയാക്കൽ മറുഭാഗത്ത് നടക്കുന്നു. എന്തിനധികം, "അവൾ ചൈനയുടെ ചാരവനിതയാണ്" എന്ന മട്ടിലുള്ള നുണപ്രചാരണം നടത്താൻ വരെ ചില സ്വയം പ്രഖ്യാപിത ഫേസ്ബുക്ക് ബുദ്ധിജീവികളും, സംഘികളും മത്സരിയ്ക്കുന്നുമുണ്ട്.
ഇത്രയ്ക്ക് തലപുണ്ണാക്കേണ്ട കാര്യമൊന്നും ഈ വിഷയത്തിലില്ല എന്ന് ആദ്യമേ പറയട്ടെ.
ഇറോം ഷർമിളയും അവരുടെ പുതിയ പാർട്ടിയും മണിപ്പൂർ രാഷ്ട്രീയത്തിൽ യാതൊരു ചലനവും ഉണ്ടാക്കാൻ പോകുന്നില്ല എന്നത് പകൽ പോലെ വ്യക്തമായിരുന്നു. എല്ലാ ദേശീയ, പ്രാദേശിക മാധ്യമങ്ങൾ നടത്തിയ തെരഞ്ഞെടുപ്പ് അവലോകനത്തിലും ഇത് വ്യക്തമായി പറഞ്ഞിരുന്നു.
ഒരു രാഷ്ട്രീയ പരിചയമോ, സംഘടനാ ചട്ടക്കൂടോ ഇല്ലാതെ കടലാസ്സിൽ ഒതുങ്ങിയ "പീപ്പിൾ റീസർജൻസ് & ജസ്റ്റിസ് അലയൻസ്" (PRJA) എന്ന പാർട്ടി ആകെ നിർത്തിയത് 4 സ്ഥാനാർത്ഥികളെ ആയിരുന്നു. അതിൽ ഒരാൾ പിന്മാറിയപ്പോൾ, അവശേഷിച്ചത് 3 പേരാണ്.
(അതിലൊരാൾ മണിപ്പൂർ ചരിത്രത്തിലെ ആദ്യത്തെ മുസ്ലിം വനിതാ സ്ഥാനാർഥിയായ നജീമ ബീബി ആയിരുന്നു. അവർക്ക് കിട്ടിയത് ആകെ 33 വോട്ട്. ഇറോമിന്റെ മൂന്നാമത്തെ സ്ഥാനാർത്ഥിയ്ക്ക് മാത്രമാണ് അൽപമെങ്കിലും വോട്ടു കിട്ടിയത്-573. അത് കൂടുതലും അവിടത്തെ സി.പി.ഐയുടെ വോട്ടായിരുന്നു)
ഇറോം മത്സരിച്ചതാകട്ടെ കോൺഗ്രസിന്റെ ഉറച്ച കോട്ടയും, മുഖ്യമന്ത്രി ഒക്രാം ഇബോബി സിങ് പതിനഞ്ചു വർഷമായി പ്രതിനിധീകരിയ്ക്കുന്നതുമായ തോബൽ എന്ന മണ്ഡലത്തിലും. പതിനായിരത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ ഇബോബി സിങ് വിജയിയ്ക്കുകയും ചെയ്തു.
ഇറോം തോൽക്കാൻ കാരണം അവർ ഉയർത്തിപ്പിടിച്ച ആശയങ്ങളുടെ പരാജയമാണെന്നാണ് ഫേസ്ബുക്കിലെ പണ്ഡിതരുടെ നിഗമനം. അവരോട് വിയോജിച്ചു കൊണ്ട് ചിലത് എഴുതാതെ വയ്യ..
നിരാഹാരം അവസാനിപ്പിച്ച് ഇലക്ഷനിൽ പങ്കെടുക്കാനുള്ള തീരുമാനമാണ് ഇറോമിന് തിരിച്ചടിയായത് എന്നതാണ് ഏറ്റവും വലിയ സത്യം. മണിപ്പൂരി ജനത ഇറോമിനെ സ്നേഹിച്ചതും, പിന്തുണച്ചതും അവർ നടത്തിയ സമരത്തിന്റെ പേരിലായിരുന്നു. തങ്ങൾക്കു വേണ്ടി പട്ടിണി കിടക്കുന്ന ഈ യുവതി അവർക്ക് അവരിലൊരാളായിരുന്നു. ഒരു സുപ്രഭാതത്തിൽ താൻ സമരം ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ ഇറങ്ങുന്നു എന്നും, താമസിയ്ക്കാതെ വിവാഹിതയാകും എന്നുമുള്ള അവരുടെ പ്രഖ്യാപനത്തെ ഞെട്ടലോടെയാണ് മണിപ്പൂരി ജനത കേട്ടത്. ഇറോം തങ്ങളെ വഞ്ചിച്ചു എന്ന തോന്നൽ മണിപ്പൂരിലെ സാധാരണക്കാർക്ക് പോലുമുണ്ടായിരുന്നു എന്ന് അവിടെ നിന്ന് വന്ന തെരഞ്ഞെടുപ്പ് പ്രചാരണവാർത്തകൾ തന്നെ തെളിവ് നൽകുന്നു.
Naorem Manju, 40, runs an eatery in Thoubal Bazaar. She says she has always voted for Ibobi Singh, and will do so again. “It is true that Sharmila is irreplaceable. We love her very much, we were heartbroken when she gave up her fast because we felt it was selfish. We have gotten past that anger now. But I, like most people here, will vote for Ibobi Singh. He has done a lot for Thoubal, given us good infrastructure. We are reaping the benefits of his work,” Manju says.
Back in Imphal city, L Momon, the head of Sakal — the group of Meira Paibis who looked after Irom during her fast — says that the Imas (mothers of Manipur), who feel betrayed by her decision, will not be supporting the PRJA in the elections. The Meira Paibis hold great influence on the social norms and political movements of the state.
“We have a history of struggles that precedes Sharmila’s. We have been fighting against AFSPA and addressing other social issues long before she entered the scene. When she began her hunger strike, we supported her because her struggle coincided with our ideals. When she broke her fast, we felt betrayed. It was embarrassing that she wanted to end her hunger strike because she wanted to get married. And although we respect her, it was time for us to part ways,” Momon says.
ചുരുക്കി പറഞ്ഞാൽ, നിരാഹാരസമരം നിർത്തുന്നതിന് പകരം, ആ സമരം തുടർന്ന് കൊണ്ടുതന്നെ ഇറോം ഇലക്ഷനിൽ മത്സരിച്ചിരുന്നെങ്കിൽ, അവർക്ക് ജനപിന്തുണ ഏറുമായിരുന്നു എന്നാണ് എന്റെ നിമഗനം.
ഇനി ഇറോമിനെ ചൈനയുടെ ചാരവനിത എന്ന് മുദ്രകുത്താൻ നടക്കുന്ന ഫേസ്ബുക്ക് പണ്ഡിതന്മാരോട് ചിലത് പറയാം.
ഇറോം ഷര്മിള സമരം ചെയ്തത് ഇന്ത്യൻ ഭരണകൂടത്തിനോ, ഇന്ത്യക്കോ എതിരെയല്ല…. Armed Forces Special Powers Act (AFSPA) എന്ന കരിനിയമത്തിന് എതിരെയാണ്.
കഴിഞ്ഞ 60 വർഷമായി AFSPA എന്ന നിയമത്തിന്റെ ക്രൂരത അനുഭവിയ്ക്കുന്നവരാണ് മണിപ്പൂരി ജനത. ക്വിറ്റ് ഇന്ത്യ സമരത്തെ അടിച്ചമർത്താൻ ബ്രിട്ടീഷുകാർ കൊണ്ടുവന്ന നിയമത്തിന്റെ തുടർച്ചയായി വന്നതാണ് ഈ നിയമം. പട്ടാളത്തിന് ആരെയും അറസ്റ്റ് ചെയ്യാനും, എവിടെയും പരിശോധിയ്ക്കാനും മാത്രമല്ല ആരെയും കൊല്ലാനും ഈ നിയമം അനുവാദം നൽകുന്നു. പട്ടാളക്കാരന് ഒരു കാരണവുമില്ലാതെ ഏത് സിവിലിയനെയും എന്തും ചെയ്യാം. ഏതെങ്കിലും പട്ടാളക്കാരൻ ഇപ്രകാരം കുറ്റകൃത്യം ചെയ്താൽ അവനെ ശിക്ഷിയ്ക്കാൻ കഴിയില്ല. എന്തിനധികം, പട്ടാളത്തെ സഹായിയ്ക്കുന്ന സിവിലിയൻസിനും (സില്ബന്ധികൾ) ഈ നിയമപരിരക്ഷ ഉണ്ട്.
1958 -ഇല് മണിപ്പൂരിനെ പ്രശ്നബാധിതപ്രദേശം എന്ന് AFSPA അവിടെ നടപ്പില് വരുത്തുകയും ചെയ്തു. ആദ്യകാലത്ത് തീവ്രവാദികളെ ചെറുക്കാൻ എന്ന് പറഞ്ഞ് അടിച്ചേൽപ്പിച്ച ഈ കരിനിയമം പിന്നീട് ഭരിയ്ക്കുന്ന സർക്കാരുകളുടെയും, പട്ടാളമേധാവികളുടെയും കയ്യിലെ ആയുധമായി മാറി. ഒരു തെറ്റും ചെയ്യാത്ത ആയിരക്കണക്കിന് സാധാരണക്കാരാണ് ഈ നിയമം മൂലം കൊല ചെയ്യപ്പെട്ടത്. പട്ടാളവും തീവ്രവാദിസംഘടനകളും തമ്മിലുള്ള കലാപത്തില് നിരപരാധികളായ സാധാരണക്കാര് കൊല്ലപ്പെടുന്നത് മണിപ്പൂരിലെ ഒരു സാധാരണ സംഭവമായിക്കഴിഞ്ഞിട്ടുണ്ടായിരുന്നു.
ദിനം പ്രതി സ്ത്രീകള്ക്ക് നേരെ നടക്കുന്ന് അക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന് സര്ക്കാര് നിയോഗിച്ച ജസ്റ്റിസ് സുരേഷ് അന്വേഷണക്കമ്മീഷനില് ഷര്മ്മിള വളണ്ടിയറായിച്ചേരുന്നത് 2000 ഒക്റ്റോബറിലാണ്. അവിടെ കണ്ടും കേട്ടും അറിഞ്ഞ അനുഭവങ്ങളാണ് അവരുടെ ജീവിതം മാറ്റി മറിച്ചത്.
ആ നവംബര് മാസത്തില് മാലോമില് ബസ്സു കാത്തു നില്ക്കുകയായിരുന്ന പത്തു പേരെ ഒരു കാരണവുമില്ലാതെ ആസ്സാം റൈഫിള്സ് വെടിവെച്ചു കൊന്നു. രാജ്യം ഞെട്ടിയ കൂട്ടക്കൊല. കുട്ടികള്ക്കുള്ള ദേശീയ ധീരതാ അവാര്ഡ് നേടിയ സിനം ചന്ദ്രമാണി എന്ന പെണ്കുട്ടിയും കൂട്ടക്കൊലയില് വെടിയുണ്ടയേറ്റു വാങ്ങി. ദിവസങ്ങൾക്കു മുൻപ് നടന്ന ഒരു തീവ്രവാദി ആക്രമണത്തിൽ ചില പട്ടാളക്കാർ കൊല്ലപ്പെട്ടതിൽ കോപത്തിലായിരുന്ന ആസ്സാം റൈഫിൾസ്, കിട്ടിയ ഒരു തെറ്റായ വിവരത്തിന്റെ പുറത്തായിരുന്നു ആ വെടിവെയ്പ്പ് നടത്തിയത് എന്നാണ് പറയപ്പെടുന്നത്. ചോരയും കണ്ണുനീരും നിറഞ്ഞ ബസ്സ്റ്റാന്റ് നേരിട്ടു കണ്ട ഷര്മ്മിള, തോക്കും തോക്കും തമ്മില് തീരാക്കണക്കുകള് പറഞ്ഞു തീര്ക്കുന്ന യുദ്ധഭൂമിയിലേയ്ക്ക് ഇറങ്ങിയത് തികച്ചും സ്വാഭാവികമായിട്ടാണ്.
ഈ കരിനിയമം എടുത്തുകളയാന് സര്ക്കാരിനെ പ്രേരിപ്പിക്കുന്നതിന് മരണം വരെ നിരാഹാരം കിടക്കാന് അവർ അതോടെ തീരുമാനിക്കുകയായിരുന്നു.
പിന്നെയും മണിപ്പൂരിന്റെ മണ്ണിൽ സൈനിക, തീവ്രവാദി അക്രമങ്ങളും, ഫേക്ക് വെടിവയ്പുകളും തുടർന്നു. ഇരകൾ സാധാരണക്കാരും...
ആക്റ്റിവിസ്റ്റായിരുന മനോരമ ദേവിയെ പട്ടാളക്കാര് ജൂലൈ 11-നു കൂട്ടബലാത്സംഗം ചെയ്തു കൊന്നത് മണിപ്പൂരിലെ സ്ത്രീകളുടെ സഹനശ്ശക്തിക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. മാധ്യമചരിത്രത്തിലാദ്യമായി മണിപ്പൂര് ലോകവാര്ത്താമാധ്യമങ്ങളില് രണ്ട് കോളം വാര്ത്ത മാത്രമാകാതെ ക്യാമറ നിറഞ്ഞ ദൃശ്യമായി ആര്ത്തലച്ചത് ഒരു പക്ഷെ അന്നായിരിക്കാം.മണിപ്പൂരിലെ കുറേ സ്ത്രീകള് ജാതി-മത-കുല-ഗോത്ര ഭേദങ്ങളൊന്നുമില്ലാതെ ജൂലൈ -15 നു തെരുവിലിറങ്ങി തങ്ങളുടെ വസ്ത്രങ്ങള് അഴിച്ചുപറിച്ചു കളഞ്ഞ് "Indian army, come and Rape us" എന്ന് തകര്ന്ന ചങ്കോടെ അലറിക്കരഞ്ഞുകൊണ്ട് പട്ടാളക്കാര്ക്കുനേരെ ഓടിച്ചെന്നത് ആ വാര്ത്ത കണ്ടവരാരും തന്നെ മറന്നിട്ടുണ്ടാവില്ല. ആ സമരം ചെയ്തതിന് 30 വീട്ടമ്മമാരെ 6 മാസമാണ് പോലീസ് ജയിലിലടച്ചത്.
AFSPA എന്ന നിയമം പിൻവലിയ്ക്കണമെന്ന് യു.എൻ 2012 മാർച്ച് 31 ന് ആവശ്യപ്പെട്ടു. എന്നാൽ ഇന്ത്യകേട്ടില്ല. മണിപ്പൂരിൽ സൈന്യം AFSPAയുടെ പേരിൽ നടത്തുന്ന അതിക്രമങ്ങളെക്കുറിച്ച് സംസ്ഥാനഗവർണ്ണർ എസ്.എസ്.സിദ്ദു അമേരിക്കൻ സ്ഥാനപതി ഹെൻറി ജാർഡിനോട് തുറന്നു പറഞ്ഞത്സംബന്ധിച്ച രേഖകൾ വിക്കിലീക്സ് പുറത്തു വിട്ടിരുന്നു.
മണിപ്പൂരിലെ സംശയാസ്പദമായ 6 എൻകൗണ്ടർ അക്രമങ്ങളെക്കുറിച്ച് അന്വേഷിയ്ക്കാൻ 2013 ജനുവരിയിൽ സുപ്രീം കോടതി നിയമിച്ച റിട്ടയേർഡ് സുപ്രീം കോടതി ജസ്റ്റിസ് എൻ. സന്തോഷ് ഹെഗ്ഡെ നേതൃത്വം നൽകി, മുൻഇലക്ഷൻ കമീഷണർ ജെ.എം.ലിങ്ദോ, പോലീസ് അധികാരികൾ എന്നിവർ അംഗങ്ങളായ കമ്മീഷൻ നടത്തിയ കണ്ടെത്തലുകളും ശ്രദ്ധേയമാണ്. ആ 6 വെടിവയ്പ്പിലും മരണമടഞ്ഞവർക്ക് യാതൊരു തീവ്രവാദി ബന്ധവും ഇല്ലെന്നും, ക്രിമിനൽ റെക്കോർഡ് പോലും ഇല്ലാത്ത സാധാരണക്കാരായിരുന്നു അവർ എന്നുമായിരുന്നു കമ്മീഷൻ കണ്ടെത്തിയത്.
വിവിധ കാലഘട്ടങ്ങളിൽ വന്ന ജസ്റ്റിസ് ജീവൻ റെഡ്ഢി കമ്മീഷൻ, രണ്ടാം ഭരണപരിഷ്കരണകമ്മീഷൻ എന്നിവയും AFSPA പിൻവലിയ്ക്കണമെന്ന് സർക്കാരിന് ശുപാർശകൾ നൽകിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
എന്തായാലും ഒടുവിൽ 2016 ജൂലൈ 8 ന് സുപ്രീം കോടതി ചരിത്രപ്രാധാന്യമുള്ള ഒരു വിധിപ്രസ്താവം നടത്തി. AFSPA നിയമപ്രകാരം പട്ടാളത്തിന് നൽകുന്ന "ലീഗൽ ഇമ്മ്യൂണിറ്റി" എടുത്തു കളഞ്ഞു എന്നതായിരുന്നു ആ വിധി. അതായത് പട്ടാളക്കാരൻ തെറ്റ് ചെയ്താൽ, സാധാരണ പൗരനെപ്പോലെ അന്വേഷണവും ശിക്ഷയും നേരിടണം എന്നർത്ഥം. ഫലത്തിൽ ഇത് AFSPAയെ ദുർബലമാക്കി.
On July 8, 2016, in a landmark ruling, The Supreme Court of India ended the immunity of the armed forces from prosecution under AFSPA, saying, in an 85 page judgment, “It does not matter whether the victim was a common person or a militant or a terrorist, nor does it matter whether the aggressor was a common person or the state. The law is the same for both and is equally applicable to both... This is the requirement of a democracy and the requirement of preservation of the rule of law and the preservation of individual liberties.”
The judgment came on a plea by hundreds of families in the north-eastern State of Manipur for a probe by a Special Investigation Team into 1,528 cases of alleged fake encounters involving the Army and the police.
ഈ വിധി മണിപ്പൂരി ജനതയുടെ വിജയമായിരുന്നു. അതിൽ ഇറോം നടത്തിയ സമരത്തിനും ഒരു പ്രധാന പങ്കുണ്ട്.
(ഇറോം നിരാഹാരം നിർത്താൻ ഒരു കാരണം ഈ വിധിയായിരുന്നു. ലക്ഷ്യം പകുതിയേ ആയുള്ളൂ എന്നത് അതിന്റെ ഒരു പോരാഴ്മയും..)
ഇനി ഇറോമിനെ ഇകഴ്ത്താനും AFSPA യെ പുകഴ്ത്താനും മത്സരിയ്ക്കുന്ന സംഘി ബുദ്ധിജീവികളുടെ അറിവിലേക്ക് ചില ചെറിയ സത്യങ്ങൾ കൂടി പറയാം..
മണിപ്പൂരിൽ മത്സരിയ്ക്കുന്ന ഒരു രാഷ്ട്രീയപാർട്ടിയും പരസ്യമായി AFSPA യെ അനുകൂലിയ്ക്കുന്നവർ അല്ല. എന്ന് മാത്രമല്ല തങ്ങൾക്ക് അധികാരം കിട്ടിയാൽ മണിപ്പൂരിൽ നല്ലൊരു ഭരണം കാഴ്ച വയ്ക്കുമെന്നും ക്രമസമാധാനനില ഭദ്രമാക്കിയശേഷം AFSPA പിൻവലിയ്ക്കും എന്നത് ബി.ജെ.പിയുടെ പ്രധാന ഇലക്ഷൻ വാഗ്ദാനവുമായിരുന്നു.
60 വർഷം ഉപയോഗിച്ചിട്ടും കേരളത്തിന്റെ രണ്ടു ജില്ലയുടെ മാത്രം വലിപ്പമുള്ള ഒരു കൊച്ചുസംസ്ഥാനത്ത് സമാധാനം കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിൽ, ശരിയ്ക്കും AFSPA എന്ന നിയമത്തെകൊണ്ട് എന്ത് ഉപയോഗം എന്ന് ചിന്തിയ്ക്കുക..
ആയുധവും, പട്ടാളബലവും കൊണ്ട് ഒരിയ്ക്കലും ഒരു ജനതയുടെ വിശ്വാസം നേടാൻ കഴിയില്ല.
അതിന് വേണ്ടത് നല്ലൊരു ഭരണവും, പൗരാവകാശ സംരക്ഷണവുമാണ്.
അതിനുള്ള വിധിയെഴുത്താണ് മണിപ്പൂരി ജനത ഇപ്പോൾ നടത്തിയത്.
അത് മാനിയ്ക്കുക...

==========

ഗോവയിലും മണിപ്പൂരും ഏറ്റവും വലിയ കക്ഷി കോൺഗ്രെസ്സാണ്.. പക്ഷെ സർക്കാർ ഉണ്ടാക്കുന്നത് ബി.ജെ.പി ആകും..
പ്രാദേശികപാർട്ടികളെയും സ്വതന്ത്രരെയും വിലയ്‌ക്കെടുത്തിട്ടുണ്ട്.. മണിപ്പൂരിലാകട്ടെ, റിസൾട്ട് വന്നിട്ട് നാളുകൾ കഴിയും മുൻപ് കോണ്‍ഗ്രസില്‍ നിന്ന് ഒരു എംഎല്‍എ കൂറുമാറി ബിജെപിയില്‍ ചേര്‍ന്നിട്ടുണ്ട്. കൊണ്ഗ്രെസ്സ് മന്ത്രിയോടൊപ്പം യാത്ര ചെയ്ത മണിപ്പൂരിലെ ഏക സ്വതന്ത്ര എം.എൽ.എയെ ബി.ജെ.പിക്കാർ കേന്ദ്രപോലീസിന്റെ സഹായത്തോടെ എയർപോർട്ടിൽ നിന്നും തട്ടിക്കൊണ്ടു പോയതായി കൊണ്ഗ്രെസ്സ് ആരോപിയ്ക്കുന്നു.
കുതിരക്കച്ചവടം കൊഴുക്കും എന്ന് സാരം.. ബി.ജെ.പിയ്‌ക്കാണ്‌ ഇപ്പോൾ പണാധിപത്യം ഉള്ളത്..
അത് കൊണ്ട് കൂടുതൽ എം.എൽ.എ മാരെ അവർ വാങ്ങും.. സർക്കാരും ഉണ്ടാക്കും..
ഈ പണം കള്ളപ്പണമായി കൈയ്യിൽ കൊടുക്കുമോ, അതോ മോഡിയുടെ കാഷ്‌ലെസ്സ് എക്കോണമിയ്ക്ക് വേണ്ടി പേടിഎം വഴി കൊടുക്കുമോ എന്ന് മാത്രമാണ് സംശയം...
ഒരു കാര്യം മാത്രം ഉറപ്പുണ്ട്..
ഈ രണ്ടു കൊച്ചു സംസ്ഥാനങ്ങളും അടുത്ത തെരഞ്ഞെടുപ്പിനു മുൻപ് അധികാര കസേരകളികൾ പലതും കാണേണ്ടി വരും...

=====

തീവ്രഹിന്ദുത്വനിലപാടിലൂടെയും, ഹിന്ദു യുവവാഹിനി എന്ന സംഘടന രൂപീകരിച്ചു നടത്തിയ മുസ്‌ലിം-ക്രിസ്ത്യൻ വിരുദ്ധ അക്രമങ്ങളിലൂടെയും, വർഗ്ഗീയ വിദ്വേഷ പ്രസംഗങ്ങളിലൂടെയും, വിവാദ നായകനായ യോഗി ആദിത്യനാഥിനെ ഉത്തരപ്രദേശ്‌ മുഖ്യമന്ത്രിയാക്കാൻ ബി.ജെ.പി തീരുമാനിച്ചുവത്രെ..
നന്നായി..
യു.പി ക്കാർക്ക് അങ്ങനെ തന്നെ വേണം...

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച