ശംബുകൻ

ശംബുകൻ

വേദം പകുത്തവർ,
പണ്ടേ വിധിച്ചു
നീയാണധമൻ
ശംബുകൻ!

സ്മൃതികൾ രചിച്ചവർ,
അന്നും പറഞ്ഞു
നീയാണധമൻ
ശംബുകൻ!

ചാതുർവർണ്ണ്യം ചമച്ചവർ
മണ്ണിൽ ശപിച്ചു
നീയാണധമൻ
ശംബുകൻ!

അറിവിനായ് തപം ചെയ്വാൻ
അർഹത ഇല്ലാത്തോൻ
നീയാണധമൻ
ശംബുകൻ!

ആര്യനും അരചനും അന്നം നൽകുവാൻ
വിയർപ്പിൽ രക്തം ചാലിച്ച്
മണ്ണിനെ പൊന്നാക്കി മാറ്റിയോൻ
നീയാണധമൻ, ശംബുകൻ!

വേദം ശ്രവിച്ച ശൂദ്രന്റെ കാതിൽ
ഈയം ഉരുക്കി നിറയ്ക്കുന്ന
ആർഷ ഭാരത ഭൂവിലെന്നും
അടിമയായി തപിച്ചവൻ!


ബ്രാഹ്മണ പ്രീതിയ്ക്കായി
മര്യാദാ പുരുഷോത്തമൻ
തലവെട്ടി വീഴ്ത്തി
രക്തസാക്ഷിയായോൻ!

പശി കൊണ്ട് വലഞ്ഞാലും 
പശുവിന്റെ പേരിലും
ആര്യന്റെ സംഘശക്തിയാൽ
കൊല്ലപ്പെടുന്നവൻ!


ഞാൻ ശംബുകൻ ..
വെറും ശംബുകൻ
രാജ്യത്തു പിറന്നവൻ,
ഭൂവിൽ വളർന്നവൻ!

ഈ മണ്ണിന്റെ
നേരവകാശി ഞാൻ
ഈ രാജ്യം കെട്ടി
പടുത്തവൻ ഞാൻ!

ഞാനല്ലധമൻ...
നിങ്ങളാണധമർ.

പച്ചമനുഷ്യനെ
ജാതി ചുമത്തി
പച്ചയ്ക്കു കൊല്ലുന്ന
നരാധമൻമാർ!

ഞാനുണരുന്നു..
എൻ നാടുണരുന്നു..


ഇനിയില്ല നിങ്ങൾ തൻ
അധീശത്വ മന്ത്രങ്ങൾ
എന്റെ സിരകളെ
ബന്ധിയ്ക്കയില്ല.

നിന്റെ ഗോമാതാവിനെ
നീ തന്നെ കുഴിച്ചിടൂ
ഒന്നായി ഞാനലറുന്നു
ഈ കാലമലറുന്നു! 

ബ്രഹ്മന്റെ പാദത്തിൽ
അല്ല എൻ ജന്മം..
ആര്യന്റെ പാദത്തിൽ
അല്ല എൻ ജീവിതം.

ആര്യആർഷ ഭാരതമല്ലയിത് 
ശംബൂക ദ്രാവിഡ ഭാരതം
അടിമയായ് ഞങ്ങൾ
ശംബുകർ പടച്ച ഭാരതം.

എന്റെ മണ്ണും, എൻ ആകാശവും
എന്റെ സംസ്കാരം, എൻ ഭൂമി
എന്റെ വാക്കും, എൻ ദൈവവും
എന്റെ രാജ്യം, എൻ ഭാരതം

തിരികെ പിടിയ്ക്കും
ഞങ്ങൾ തൻ ഭാരതം
മനുഷ്യനെ മനുഷ്യനായി
കാണുന്ന ഭാരതം



**********************************

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച