കൊച്ചി പഴയ ബോംബെയല്ല.



പണ്ട് ഇന്നത്തെ ഗൾഫ് പോലെ മലയാളികളുടെ സ്വപ്നഭൂമിയായിരുന്നു മഹാരാഷ്ട്രയുടെ തലസ്ഥാനമായ ബോംബെ (ഇന്നത്തെ മുംബൈ).
പതിനായിരക്കണക്കിന് അഭ്യസ്ഥവിദ്യരായ മലയാളികൾ തൊഴിൽ തേടി എത്തുകയും, ഒരുപാട് ജീവിതങ്ങൾ പച്ചപിടിച്ചതും ആ മഹാനഗരത്തിലായിരുന്നു.
എന്നാൽ 1960 കാലഘട്ടത്തിൽ അവരുടെ ജീവിതത്തിൽ തീ പടർത്താൻ ഒരു വർഗ്ഗീയഭ്രാന്തൻ ശ്രമം തുടങ്ങി. ബാൽ കേശവ് താക്കറെ. വലിയ രാഷ്ട്രീയമോഹങ്ങളുമായി നടന്ന ഒരു മൂന്നുകിട കാർട്ടുണിസ്റ്റായിരുന്നു അയാൾ. “മാർമിക്ക്” എന്ന സ്വന്തം പ്രസിദ്ധീകരണത്തിലൂടെ അയാൾ മഹാരാഷ്ട്രയുടെ മനസ്സിൽ മലയാളികൾ ഉൾപ്പെടുന്ന മദ്രാസികൾക്കെതിരെ (തെക്കേ ഇന്ത്യക്കാരെ മൊത്തം "മദ്രാസികൾ" എന്നായിരുന്നു വിളിച്ചിരുന്നത്) വിഷം പടർത്താൻ തുടങ്ങി. "മണ്ണിന്റെ മക്കൾ" വാദം ഉയർത്തി അയാൾ 1966 ൽ പുതിയൊരു രാഷ്ട്രീയപ്രസ്ഥാനം ആരംഭിച്ചു. "ശിവസേന" - ഛത്രപതി ശിവജിയുടെ സൈനികർ എന്നായിരുന്നു തന്റെ അനുയായികളെ അയാൾ വിശേഷിപ്പിച്ചത്.
പിന്നീടുള്ള വർഷങ്ങൾ ബോംബെയും മഹാരാഷ്ട്രയും സംഘർഷത്തിൽ മുങ്ങിയ ചുവന്ന വർഷങ്ങളായിരുന്നു. മലയാളികളെയും തമിഴരെയും ജോലിയ്ക്ക് നിർത്തിയ സ്ഥാപനങ്ങൾ ആക്രമിയ്ക്കപ്പെട്ടു. "ലുങ്കി ഹഠാവോ, പുംഗി ബജാവോ" എന്ന മുദ്രാവാക്യമുയർത്തി, തെക്കേ ഇന്ത്യൻ ശൈലിയിൽ മുണ്ടുടുത്തവരെ ശിവസേനയുടെ ഗുണ്ടകൾ ആക്രമിയ്ക്കാൻ തുടങ്ങി. ആയിരകണക്കിന് മലയാളികൾ ജീവൻ രക്ഷിയ്ക്കാനായി നാടുവിട്ടോടി.
ശിവസേനയുടെ ഗുണ്ടാപ്പണിയ്ക്ക് അന്ന് മഹാരാഷ്ട്ര ഭരിച്ച കൊണ്ഗ്രെസ്സ് സർക്കാർ എല്ലാ ഒത്താശയും ചെയ്തു കൊടുത്തിരുന്നു. അതിനൊരു കാരണമുണ്ടായിരുന്നു. അന്ന് ബോംബെയുടെ ടെക്സ്റ്റൈൽ മേഖലയിൽ ആധിപത്യം പുലർത്തിയിരുന്നത് സി.പി.ഐ നേതൃത്വം നൽകിയ കമ്മ്യുണിസ്റ്റ് യൂണിയനുകളായിരുന്നു. ഈ യൂണിയനുകളിൽ മലയാളി, തമിഴ് തൊഴിലാളികളുടെ പ്രാതിനിധ്യം കൂടുതലുമായിരുന്നു. ഈ യൂണിയനുകളെ അടിച്ചമത്തി കമ്മ്യുണിസ്റ്റ് പാർട്ടിയെ ഒതുക്കാൻ ശിവസേനയെ ഉപയോഗിയ്ക്കാമെന്ന കണക്ക് കൂട്ടലിൽ ആയിരുന്നു കൊണ്ഗ്രെസ്സ് പാർട്ടി.
സ്വാഭാവികമായും ശിവസേനയുടെ ഗുണ്ടകളും, കമ്മ്യുണിസ്റ് യൂണിയൻ പ്രവർത്തകരുമായുള്ള സംഘർഷം നാൾക്കുനാൾ വർദ്ധിച്ചു വന്നു. എന്നാൽ കമ്മ്യുണിസ്റ്റ് പാർട്ടിയുടെ ജനസ്വാധീനവും, എം.എൽ.എയും സി.പി.ഐ നേതാവുമായ കൃഷ്ണ ദേശായിയുടെ മികച്ച നേതൃത്വവും കാരണം ശിവസേനയുടെ ശ്രമങ്ങൾ വലിയ വിജയം കണ്ടില്ല.
തുടർന്ന് അവർ ഏറ്റവും കടുത്ത നടപടി എടുത്തു. 1970 ജൂൺ 5 ന് കൃഷ്ണദേശായിയെ ശിവസേനക്കാർ കൊലപ്പെടുത്തുകയും, തൊഴിലാളി യൂണിയൻ ഓഫീസിന് തീയിടുകയും ചെയ്തു. കൊലപാതകത്തിന് പിന്നിൽ ബാൽ താക്കറെ ആണെന്ന് വ്യക്തമായിരുന്നു. അടുത്ത ദിവസം നടന്ന ഒരു പൊതുയോഗത്തിൽ വെച്ച്, കൃഷ്ണദേശായിയെ കൊന്നവരെ പരസ്യമായി അഭിനന്ദിയ്ക്കുന്നു എന്നും, ഏതെങ്കിലും കമ്മ്യുണിസ്റ്റുകാരനെ കൊല്ലാൻ ഒരവസരം കിട്ടിയാൽ അതൊരിയ്ക്കലും പാഴാക്കരുത് എന്നും ബാൽ താക്കറെ പ്രസംഗിയ്ക്കുകയും ചെയ്തു.
കൊല്ലപ്പെടുമ്പോൾ കൃഷ്ണദേശായി സിറ്റിങ് എം.എൽ.എ ആയിരുന്നിട്ടും, ബാൽ താക്കറെയെ അറസ്റ്റ് ചെയ്യാനോ, ശിവസേനയ്ക്കെതിരെ നടപടി എടുക്കാനോ കൊണ്ഗ്രെസ്സ് സർക്കാർ തയ്യാറായില്ല. ശിവസേനയുടെ ഏറ്റവും വലിയ നേട്ടമായിരുന്നു കൃഷ്ണ ദേശായിയുടെ കൊലപാതകം. അതോടെ മദ്രാസികളെ തുരത്തിയും, ഗുണ്ടായിസം ഉപയോഗിച്ചും ഓരോരോ യൂണിയനുകളായി അവർ പിടിച്ചടക്കുകയും, കമ്മ്യുണിസ്റ്റ് സ്വാധീനം കുറയ്ക്കുകയും ചെയ്തു.
പിന്നീട് അവരെ വളർത്തിയ കോൺഗ്രസ്സ് പാർട്ടിയ്ക്ക് തന്നെ ഭീഷണിയായി മഹാരാഷ്ട്രയിൽ അവർ വളർന്നത് ചരിത്രത്തിന്റെ ഒരു അനിവാര്യതയാകാം.
പറഞ്ഞു വന്നത് ഇത്ര മാത്രമാണ്.
മലയാളികൾക്കെതിരെ ഉണ്ടായി, മലയാളികളുടെ ജീവിതങ്ങൾ തകർത്ത്, മലയാളികളുടെ ചോര ഒഴുക്കി വളർന്ന മറാത്തി രാഷ്ട്രീയ പ്രസ്ഥാനമാണ് ശിവസേന.
അതൊരിയ്ക്കലും മറക്കരുത്.
ആ പ്രസ്ഥാനത്തിന്റെ കൊടിപിടിച്ച് ജയ് വിളിയ്ക്കാൻ കുറെ മലയാളികൾ നടക്കുന്നത് കാണുമ്പോൾ, സ്വന്തം അമ്മയെ മാനഭംഗപ്പെടുത്തി കൊന്നവന് അടിമവേല ചെയ്യുന്ന ചില നട്ടെല്ലില്ലാത്ത കഥാപാത്രങ്ങളെ ഓർമ്മ വരുന്നു എന്ന് പറയാതെ വയ്യ...
അവരെയൊന്നും മലയാളി എന്ന ഗണത്തിൽ പെടുത്താനും കഴിയില്ല.
മലയാളികളെ പണ്ടിവർ അവരുടെ നാട്ടിൽ ഒരുപാട് തല്ലിയിട്ടുണ്ട്.
ഇപ്പോൾ നമ്മുടെ നാട്ടിൽ വെച്ചും ഇവനൊക്കെ ആ അക്രമം കാട്ടുമ്പോൾ, നോക്കി നിൽക്കാൻ പോകരുത്..
തിരിച്ചു തല്ലുക തന്നെ വേണം.
ഇനിയൊരു മലയാളിയുടെ നേരെയും ആ നാണം കെട്ടവരുടെ കൈ പൊങ്ങരുത്..
പൊലീസിന് അതിനുള്ള ചുണയില്ലെങ്കിൽ, അഭിമാനമുള്ള മലയാളികൾ തന്നെ ആ ജോലി ഏറ്റെടുക്കണം.

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച