#OMKV...പാർവ്വതിയോട്ഇഷ്ടം!


സിനിമ നല്ലതാണെകിൽ സന്തോഷ് പണ്ഡിറ്റ് അഭിനയിച്ചതായാലും പോയി കാണും, എന്നല്ലാതെ ഇന്ന് വരെ നടനെ നോക്കിക്കൊണ്ട് സിനിമ പോയി കണ്ടിട്ടില്ല...
ഫാൻസുകാർ എന്ന് പറഞ്ഞു നടക്കുന്ന ഭ്രാന്തന്മാരെ പണ്ടേ ഇഷ്ടമല്ല.
പലപ്പോഴും തീയറ്ററിൽ ഊളകൾ കാട്ടിക്കൂട്ടുന്ന തെമ്മാടിത്തനങ്ങൾ കാരണം സിനിമ ആസ്വദിയ്ക്കാൻ പറ്റാത്ത അവസ്ഥ അനുഭവിച്ചിട്ടുണ്ട്.
തങ്ങളുടെ ഹീറോയുടെ പടങ്ങളെ പുകഴ്ത്തുക എന്നത് മാത്രമായിരുന്നു ഇവരുടെ ജോലിയെങ്കിൽ അൽപമെങ്കിലും സഹിയ്ക്കാമായിരുന്നു.
പക്ഷെ അതല്ല സത്യം..
മറ്റു നല്ല സിനിമകളെ കൂവിതോല്പിയ്ക്കാൻ നോക്കുക, തീയറ്ററിൽ അടിയുണ്ടാക്കുക, കുടുംബമായി വരുന്നവരെ വെറുപ്പിയ്ക്കുക തുടങ്ങിയ ഇവരുടെ കലാപരിപാടികൾ അനവധിയുണ്ട്.
മുൻപായിരുന്നെങ്കിൽ തീയറ്ററിൽ മാത്രം സഹിച്ചാൽ മതിയായിരുന്നു. 
ഇപ്പോൾ സോഷ്യൽമീഡിയ വന്നതോടെ ഇവരുടെ ശല്യം കൂടുതൽ വർദ്ധിച്ചിരിയ്ക്കുകയാണ്..
ഏതു സൂപ്പർതാരത്തിന്റെയും മോശം ചിത്രത്തെ വിജയിപ്പിയ്ക്കാൻ എത്ര വലിയ ഫാൻസുകാർക്കും കഴിയില്ല എന്ന് സാമാന്യബോധമുള്ള എല്ലാവർക്കും അറിയാം..
എങ്കിലും മലയാള സിനിമയെ നിയന്ത്രിയ്ക്കുന്നത് തങ്ങളാണെന്ന മട്ടിലുള്ള തള്ളുകളാണ് ഇവരുടെ കൈവശമുള്ളത്..
അത് കൊണ്ട് തന്നെ, നിയമപ്രകാരം അവർക്ക് കിട്ടുന്ന ഓരോ പണിയും സന്തോഷമേ തോന്നിയ്ക്കുന്നുള്ളൂ..




Comments

Popular posts from this blog

An Adventure trip to Fifa Mountains (Saudi Arabia)

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ