comments....

=====

ഒരു മനുഷ്യനെ മതത്തിന്റെ പേരിൽ നിസ്സാരമായി വെട്ടിക്കൊന്ന്, പരസ്യമായി പച്ചയ്ക്ക് കത്തിച്ച്, 'ജയ് ഹിന്ദ്' എന്ന് വിളിയ്ക്കാൻ കഴിയുന്ന മാനസികാവസ്ഥയിൽ സാധാരണ ഇന്ത്യൻ പൗരനെ എത്തിച്ചു എന്നതാണ് മോഡി സർക്കാരിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഭരണനേട്ടം..

======


ലക്ഷദീപിന് 48 മണിക്കൂർ മുൻപേ ചുഴലിക്കാറ്റ് മുന്നറിപ്പ് കൊടുത്ത കേന്ദ്രസർക്കാർ, കേരളത്തിന് 3 മണിക്കൂർ മുൻപ് മാത്രം മുന്നറിയിപ്പ് നൽകിയത്തിനു പിന്നിൽ എന്താണ് രാഷ്ട്രീയം?

======

December 10, 2017 · 
ഇന്ന് ലോക മനുഷ്യാവകാശദിനം..
മനുഷ്യാവകാശങ്ങൾക്ക്, ഇടുങ്ങിയ മതവികാരങ്ങളുടെ താഴെ മാത്രമാണ് സ്ഥാനം, എന്ന് ഉറക്കെ പ്രഖ്യാപിയ്ക്കുന്ന ഒരു രാഷ്ട്രീയആശയമാണ് ചുറ്റും പടരുന്നത് ...
ഭരണഘടന നൽകുന്ന മൗലികഅവകാശങ്ങൾ പോലും, ആയുധമേന്തിയ ആൾക്കൂട്ടങ്ങൾ തീരുമാനിയ്ക്കുന്ന വർത്തമാന സമൂഹത്തിൽ, സ്വന്തം കൊക്കൂണിനുള്ളിൽ നിശബ്ധത പാലിയ്ക്കുന്ന പൗരൻ, നാളത്തെ തലമുറയുടെ മുന്നിൽ കുറ്റക്കാരനാകും.
പിന്നെങ്ങനെ നമ്മൾ നിശ്ശബ്ദരാകും?

======

ആർഷ ഭാരത നികുതി തട്ടിപ്പുകളും വെട്ടിപ്പുകളും ...
വ്യാജവാഹന രജിസ്ട്രേഷന്: ബി.ജെ.പി എം.പിയായ സുരേഷ് ഗോപി മുന്കൂര് ജാമ്യാപേക്ഷ സമര്പ്പിച്ചു.
നികുതി വെട്ടിക്കുന്നതിനായി വ്യാജരേഖയുണ്ടാക്കി എന്നതാണ് സുരേഷ് ഗോപിക്കെതിരെ ക്രൈബ്രാഞ്ച് ചുമത്തിയിരിക്കുന്ന കുറ്റം.......
കേസ് ഗുരുതരമാകുമെന്ന് മനസ്സിലാക്കിയതിനെത്തുടര്ന്നാണ് സുരേഷ് ഗോപിയുടെ നീക്കം ...
പുതുച്ചേരിയില് വ്യാജവിലാസത്തിലാണ് തന്റെ ഔഡികാര് സുരേഷ് ഗോപി രജിസ്റ്റര് ചെയ്തത്. ഇന്ന് നല്കിയ മുന്കൂര് ജാമ്യാപേക്ഷയ്ക്കൊപ്പം ഒരു വാടകച്ചീട്ട് സുരേഷ് ഗോപി സമര്പ്പിച്ചിട്ടുണ്ട്. അതില്ത്തന്നെ പൊരുത്തക്കേടുകളുണ്ടെന്നാണ് കണ്ടെത്തല്. 1995 മുതല് പുതുച്ചേരിയില് വീട് വാടകയ്ക്ക് എടുത്തെന്നാണ് സുരേഷ് ഗോപിയുടെ വാദം. എന്നാല്,ഇന്ന് സമര്പ്പിച്ച രേഖകളിലുള്പ്പെട്ട മുദ്രപ്പത്രം 2012ലേതാണ്.
തമിഴ്നാട്ടിലെ ശ്രീവൈകുണ്ഠത്ത് സുരേഷ് ഗോപിക്കും ഭാര്യക്കും ഒരു ഫാം ഹൗസ് ഉണ്ടെന്നും അവിടേക്ക് യാത്ര ചെയ്യാനുള്ള സൗകര്യത്തിനാണ് പുതുച്ചേരിയില് വീടെടുത്തതെന്നും ഇന്ന് നല്കിയ ഹര്ജിയില് പറയുന്നു. എന്നാല്, ഇരുസ്ഥലങ്ങളും തമ്മില് അഞ്ഞൂറിലധികം കിലോമീറ്റര് ദൂരമാണുള്ളത്. ......
ഇതൊക്കെ രാജ്യസ്നേഹത്തിന്റെ ഭാഗമാണ് എന്നറിയുമ്പോൾ ഒരു റിലാക്സേഷൻ ഉണ്ട്..

=======

2ജി ഇല്ലാ ജി ആയതിൽ മോദിജിയുടെ പങ്ക് എന്താണ്? സി ബി കേസ് ഉഴപ്പി തോറ്റു കൊടുത്തതിനു പിന്നിലെ രാഷ്ട്രീയം എന്ത്?

=======

രാഷ്ട്രീയലക്ഷ്യം നോക്കി മാധ്യമങ്ങൾ എഴുതുന്ന സെൻസേഷണൽ "കഥകളെ" ഉപ്പ് തൊടാതെ വിഴുങ്ങരുത് എന്ന വലിയ പാഠം പഠിപ്പിച്ച ചരിത്രമാണ് .എസ്.ആർ. ചാരക്കേസ്
അന്ന് മുന്നിൽ നിന്നും നയിച്ചവരുടെ ഇപ്പോഴത്തെ ഏറ്റുപറച്ചിലുകൾ അത് കൊണ്ടുതന്നെ സഹതാപമേ ഉണ്ടാക്കുന്നുള്ളൂ...



Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച