ഇന്ത്യൻ ജനാധിപത്യം ഈ പ്രതികരണം ആവശ്യപ്പെടുന്നു...


ജുഡീഷ്യറിയിൽ തങ്ങളുടെ ആളുകളെ തള്ളിക്കയറ്റാനുള്ള ശ്രമം ആർ. എസ്. എസ് ഉർജ്ജിതമാക്കിയത് എൺപതുകൾ മുതലാണ്. 
മയിൽ കണ്ണീർ കുടിച്ചു ഗർഭം ധരിയ്ക്കുന്നു എന്ന് "കണ്ടു പിടിച്ച" ജഡ്ജിയോക്കെ ആ ശ്രമങ്ങളുടെ പരിണിതഫലമാണ്. 

ഭരണം കൈയ്യിൽ കിട്ടിയപ്പോൾ, ജഡ്ജിമാരുടെ നിയമനത്തിലും, തങ്ങളുടെ ആൾക്കാർ ഉൾപ്പെട്ട കേസുകൾ ഒതുക്കുന്നതിലും ഒക്കെ പരസ്യമായിത്തന്നെ അവർ കരുക്കൾ നീക്കുന്നു. തങ്ങളുടെ ഇഷ്ടക്കാരെ പ്രമോഷൻ നൽകിയും റിട്ടയർ ചെയ്ത ശേഷം ഗവർണ്ണർ പോലുള്ള സ്ഥാനം നൽകിയും സഹായിച്ചു. 

സത്യസന്ധരും ആത്മാഭിമാനം ഉള്ളവരുമായ ജഡ്ജിമാർ ഒതുക്കപ്പെടുകയോ ആർ എസ് എസ് അടിമകളായി മാറുകയോ ചെയ്യേണ്ടി വരുന്ന അവസ്ഥ ഭീകരമായിരുന്നു. സഹനത്തിന്റെ നെല്ലിപ്പലക എത്തിയപ്പോഴാണ് അവർക്ക് പരസ്യമായി പ്രതികരിയ്ക്കേണ്ടി വന്നത്.
ഇന്ത്യൻ ജനാധിപത്യം ഈ പ്രതികരണം ആവശ്യപ്പെടുന്നു...

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച