ഗുജറാത്ത് ഇലക്ഷൻ....

·


"പാകിസ്ഥാൻ"..... 
നരേന്ദ്രമോഡിയുടെ എക്കാലത്തെയും പത്തൊമ്പതാമത്തെ അടവാണ് "പാകിസ്ഥാൻ" ആരോപണങ്ങൾ..
പണ്ട് ഗുജറാത്ത് കലാപത്തിന് ശേഷം നടന്ന എല്ലാ നിയമസഭാ തെരഞ്ഞെടുപ്പിലും ഇതേ ടൈപ്പ് ആരോപണം മോഡി ഉയർത്തിയിട്ടുണ്ട്. 
പാകിസ്ഥാൻ തന്നെ ശത്രുവായി കണ്ട് കൊല്ലാൻ ശ്രമിയ്ക്കുന്നു, എതിർപാർട്ടിക്കാർ പാകിസ്ഥാൻ ഏജന്റുമാരാണ് തുടങ്ങി പല വെറൈറ്റി ആരോപണങ്ങളും അയാൾ ഇലക്ഷൻ സമയത്ത് ഉപയോഗിച്ചിട്ടുണ്ട്. 
"
മിയാ മുഷാറഫ്, നിങ്ങൾ എന്നെ കൊന്നാലും ഞാൻ പിന്മാറില്ല"എന്ന മട്ടിലുള്ള മോഡിയുടെ ഇലക്ഷൻ സമയത്തെ വിടലുകൾ കാണുമ്പോൾ, ഇയാൾ പാകിസ്താനിലെ നിയമസഭയിലേക്ക് ആണോ മത്സരിയ്ക്കുന്നതെന്ന് പലരും സംശയിച്ചു പോയിട്ടുണ്ട്.
ഇപ്പോൾ പ്രധാനമന്ത്രി ആയിട്ടും,തന്റെ നിലവാരം മോഡി നിലനിർത്തുന്നുണ്ട്.
ഇക്കുറി പാകിസ്ഥാൻ ഗുജറാത്ത് ഇലക്ഷനിൽ ഇടപെട്ട് കോൺഗ്രസിനെ സഹായിയ്ക്കുന്നു എന്നാണ് പുതിയ ആരോപണം..
ശരിയ്ക്കും ഇയാൾക്ക് അൽപം പോലും ഉളുപ്പില്ലേ, ഇങ്ങനെയൊക്കെ പറയാൻ!
രാജ്യത്തിന്റെ പ്രധാനമന്ത്രി എന്ന സ്ഥാനം മറന്ന്, യു.പിയിലെ ആർ.എസ്.എസ്സ് ശാഖകളിലെ ശിക്ഷകരുടെ നിലവാരം പോലുമില്ലാതെ ഇങ്ങനെ പറയുമ്പോൾ, അപമാനിയ്ക്കപ്പെടുന്നത് ഇന്ത്യക്കാരാണ്...
പാകിസ്ഥാൻ അങ്ങനെ കയറി നിരങ്ങുന്നുണ്ടെങ്കിൽ അതിനെതിരെ നടപടിയെടുക്കേണ്ടത് നിങ്ങളുടെ സർക്കാർ അല്ലേ എന്നെങ്കിലും ഓർത്ത് സംസാരിയ്ക്കൂ...

 ====

December 10, 2017

കഴിഞ്ഞ ഒരു മാസമായി ഇന്ത്യയിൽ ഒരു പ്രധാനമന്ത്രി ഇല്ല. ഉള്ളത് ഗുജറാത്തിലെ ബിജെപി നേതാവ് മാത്രം. സാധാരണപ്രവർത്തകരെക്കാൾ തറയായ നേതാവ്..
====

സാമ്രാജ്യത്തിന്റെ അടിസ്ഥാനം കുലുങ്ങിയപ്പോൾ, ഗുജറാത്ത്മോഡൽ തോട്ടിൽ ഒഴുക്കി,പകരം പാകിസ്ഥാനെ പൊക്കിപ്പിടിച്ചവന്റെ വിജയമാണിത്.

===

മുന് പ്രധാനമന്ത്രി മന്മോഹന് സിങ്ങിന്റെയോ മുന് ഉപരാഷ്ട്രപതി ഹമീദ് അന്സാരിയുടെയോ രാജ്യസ്നേഹത്തെ ചോദ്യം ചെയ്യുകയോ ചെയ്യാന് ശ്രമിക്കുകയോ പ്രസംഗത്തിലൂടെ പ്രധാനമന്ത്രി ചെയ്തിട്ടില്ലെന്ന് അരുണ് ജെയ്റ്റ്ലി പാർലമെന്റിൽ ....
അല്ലെങ്കിലും, പാകിസ്ഥാൻ എന്ന് കേൾക്കുമ്പോൾ, രാജ്യസ്നേഹം ഇളകി വോട്ടു ചെയ്യുന്ന ജനങ്ങളെ ഇളക്കാൻ, മോഡി ഇറക്കിയ പതിനെട്ടാമത്തെ അടവായിരുന്നു അതെന്ന് ആർക്കാണ് അറിയാത്തത്..
ഇലക്ഷൻ സമയത്ത് ജയിയ്ക്കാൻ പാകിസ്ഥാൻ നിര്ബന്ധമാ..
ഇനി അടുത്ത ഇലക്ഷനിലോ, അല്ലെങ്കിൽ നോട്ടുനിരോധനം പോലെ ഏതെങ്കിലും മണ്ടത്തനം നടത്തി ജെട്ടി കീറി നിൽക്കുന്ന സമയത്തോ, അല്ലാതെ മോഡിജീ പാകിസ്ഥാൻ ആരോപണങ്ങൾ പറയില്ല..
ഗോമാതാവാണെ സത്യം!




Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച