മോഡിയുടെ "അച്ഛേ ദിൻ" ആർക്കൊക്കെ കിട്ടി...


ലോക സാമ്പത്തിക വളര്‍ച്ചാസൂചിക: ഇന്ത്യയുടെസ്ഥാനം പാകിസ്താനു പിന്നില്‍ തള്ളപ്പെട്ടു എന്ന റിപ്പോർട്ടുകൾ വരുന്നതിനിടയിൽ, കഴിഞ്ഞ വര്ഷം ഇന്ത്യ കടന്നുപോയത് ആശങ്കാജനകമായ സാമ്പത്തിക അസമത്വത്തിലൂടെ എന്ന് തെളിയിയ്ക്കുന്ന സാമ്പത്തിക സർവ്വേ റിപ്പോർട്ടും പുറത്തു വന്നിരിയ്ക്കുന്നു.
പോയ വര്ഷം രാജ്യത്തുണ്ടായ സമ്പത്തില് 73 ശതമാനം സ്വന്തമാക്കിയത് ഒരു ശതമാനം വരുന്ന അതിസമ്പന്നരാണെന്ന്, ഓക്സ്ഫാം തിങ്കളാഴ്ച പുറത്തിറക്കിയ വാര്ഷിക സര്വ്വേയില് പറയുന്നു. 
ഇന്ത്യയുടെ സമ്പത്തിന്റെ 58 ശതമാനം, ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യിലെന്നായിരുന്നു കഴിഞ്ഞ വര്ഷത്തെ സര്വ്വെ ഫലം. എന്നാല് ഈ വര്ഷം അത് 73 ശതമാനമായി... തീവ്രമായ സാമ്പത്തിക അസമത്വത്തില് രാജ്യം എത്തി നില്ക്കുന്നു എന്നാണിത് കാട്ടുന്നത്.
'റിവാര്ഡ് വര്ക്ക്, നോട്ട് വെല്ത്ത്' (Reward Work, Not Wealth) എന്നാണ് ഓക്സ്ഫാം പുറത്തുവിട്ട റിപ്പോര്ട്ടിന്റെ തലക്കെട്ട്. 2017ല് ഇന്ത്യയിലെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ സ്വത്ത് 20.9 ലക്ഷം കോടിയിലേറെ വര്ധിച്ചു... 2017-18 ലെ കേന്ദ്രസര്ക്കാരിന്റെ ആകെ ബജറ്റിനു തുല്യമായ തുകയാണിത്.
ദശലക്ഷക്കണക്കിനാളുകളെ പട്ടിണിക്കിട്ടുകൊണ്ട് ലോകസമ്പത്ത്, ന്യൂനപക്ഷം വരുന്ന അതിസമ്പരില് കുന്നുകൂടുന്നതിനെ കൃത്യമായി നിരീക്ഷിക്കുന്നുണ്ട് ഈ സര്വ്വെ.
സമ്പത്ത് മുഴുവന് ചെറിയൊരു ന്യൂനപക്ഷത്തിലേക്ക് കേന്ദ്രീകരിക്കുന്ന പ്രവണത, രാജ്യത്ത് കൂടുതൽ സാമൂഹികകലാപങ്ങളിലേയ്ക്ക് വഴി വെക്കുമെന്ന് ആശങ്കപ്പെടേണ്ടിയിരിയ്ക്കുന്നു.
സാമ്പത്തികരംഗത്ത് ഉണ്ടായ പരാജയത്തെ, മത,വർഗ്ഗീയ വിഷയങ്ങൾ ഉയർത്തി പൊതുശ്രദ്ധയിൽ നിന്നും മറച്ചു വെയ്ക്കുന്ന തന്ത്രമാണ് ഇന്ന് വരെ സംഘപരിവാർ സ്വീകരിച്ചു പോന്നത്. അത് പലപ്പോഴും വിജയിയ്ക്കുകയും ചെയ്തിട്ടുണ്ട്.
പക്ഷെ, സാമ്പത്തിക അസമത്വത്തിന്റെ ഈ അസ്വസ്ഥതകളെ മറച്ചു വെയ്ക്കാൻ ഇപ്പോഴുള്ള വർഗ്ഗീയത പോരാതെ വരുമ്പോൾ, സംഘപരിവാർ രാജ്യത്തെ ഏത് അവസ്ഥയിലേയ്ക്ക് കൊണ്ടെത്തിയ്ക്കും എന്നത് ചിന്തിയ്ക്കേണ്ട വിഷയമാണ്.

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച