ഹാദിയ..

==

മതം മാറുന്ന ആദ്യത്തെ പെണ്ണല്ല ഹാദിയ..
സ്വന്തം ഇഷ്ടപ്രകാരമുള്ള മകളുടെ വിവാഹത്തെ എതിർക്കുന്ന ആദ്യത്തെ അച്ഛനുമല്ല അശോകൻ..
എന്നിട്ടും എന്ത് കൊണ്ട് ഹാദിയ വിഷയം ഇത്രയും വിവാദമായി എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ..
ഒരു കുടുംബത്തിന്റെ ഉള്ളിൽ അവസാനിപ്പിയ്ക്കേണ്ട വിഷയത്തെ, സ്വന്തം രാഷ്ട്രീയലാഭത്തിനായി വലിയ ഒരു കലാപമാക്കി മാറ്റാനുള്ള സംഘികളുടെയും, സുഡാപ്പികളുടെയും ശ്രമം..
അവർക്ക് വിഷയം ഹാദിയയോ അശോകനോ കുടുംബമോ അല്ല...
വിഷയം ഉപയോഗിച്ച് മതവികാരം ഉയർത്തി പത്തു വോട്ടു പിടിയ്ക്കാനാകുമോ എന്നതാണ്..
വലയിൽ വീണ മീൻ ചാടിപ്പോകാതിരിയ്ക്കാൻ തട്ടിക്കൂട്ടി കല്യാണം സംഘടിപ്പിച്ചു കൊടുത്ത സുഡാപ്പികളും ...,
കോടതിയിൽ കേസ് നിലനിൽക്കാൻ ഒരു അച്ഛനെക്കൊണ്ട് സ്വന്തം മകൾക്ക് ഭ്രാന്താണ് എന്ന് പറയിപ്പിച്ച സംഘികളും ..., 
കേസ് ജയിയ്ക്കാൻ ഒരു ചെറുപ്പക്കാരനെ തീവ്രവാദിയാക്കി മാറ്റാൻ ശ്രമിയ്ക്കുന്ന എൻ.. എന്ന കേന്ദ്രസർക്കാർ വാല്യക്കാരും.... 
ആണ് ഇവിടെ പ്രതികൂട്ടിൽ നിൽക്കേണ്ടത്..
ഇതിനിടയിൽ പെട്ട ഹാദിയ എന്ന പരീക്ഷണവസ്തുവിനോട് സഹതാപം മാത്രം!
=========
ഇതിനിടയിൽ ഉണ്ടായത് ചില സംശയങ്ങൾ മാത്രം...
വിശ്വാസത്തിന്റെ പേരിൽ പോലും, സ്വന്തം മാതാപിതാക്കളെ വെറുക്കണമെന്ന് ഏതു മതമാണ് പഠിപ്പിയ്ക്കുന്നത്?

സ്വന്തം മകളോട് മനസ്സ് തുറന്നു സംസാരിയ്ക്കാൻ വർഗീയവാദികളുടെ കൂട്ട് ഒരച്ഛന് വേണോ?

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച