ഇന്ത്യൻ പാസ്സ്പോർട്ടിൽ കേന്ദ്രസർക്കാർ വരുത്താൻ ഉദ്ദേശിയ്ക്കുന്ന മാറ്റങ്ങൾ ...

ഇന്ത്യൻ പാസ്സ്പോർട്ടിൽ കേന്ദ്രസർക്കാർ വരുത്താൻ ഉദ്ദേശിയ്ക്കുന്ന മാറ്റങ്ങൾ ആണല്ലോ ഇപ്പോഴത്തെ ചർച്ചാവിഷയം.
വിദ്യാഭ്യാസം കുറഞ്ഞ പാവപ്പെട്ടവനെ പിടിച്ചുപറിയ്ക്കുന്ന വിമാനത്താവളത്തിലെ കസ്റ്റംസ്,എക്‌സൈസ് താപ്പാനകൾക്ക് നിറം മാറിയ പാസ്സ്പോർട്ടുകൾ ഒരു അനുഗ്രഹമാകും എന്നതിലും സംശയമില്ല.
പൗരന്മാരെ രണ്ടു തട്ടിലാക്കുമെന്നൊക്കെയുള്ള രാഷ്ട്രീയവാദങ്ങൾക്കിടയിൽ, ഈ മാറ്റങ്ങൾ മൂലം പ്രവാസികൾ നേരിടാൻ പോകുന്ന ശരിയായ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ല എന്നതാണ് ദുഃഖകരം.
നിർദ്ദേശിയ്ക്കപ്പെട്ട മാറ്റങ്ങളിൽ പ്രവാസികൾക്ക് ഏറ്റവും ഹാനികരമായത്, പാസ്സ്പോർട്ടിലെ അവസാനപേജ് നീക്കം ചെയ്യാനുള്ള തീരുമാനമാണ്.
ഈ പേജിൽ വിലപ്പെട്ട ചില വിവരങ്ങൾ ഉണ്ട്. അഡ്രസ്, മാതാപിതാക്കളുടെ പേര്, ഭാര്യ/ഭർത്താവിന്റെ പേര് എന്നിവ.
കുടുംബത്തെ ഗൾഫിൽ കൊണ്ടുവരാനായി ഫാമിലി വിസയ്ക്കും, വിസിറ്റിങ് വിസയ്ക്കും നടന്നിട്ടുള്ള പ്രവാസികൾക്കറിയാം പാസ്പ്പോർട്ടിലെ ആ അവസാനപേജിന്റെ പ്രയോജനം.
ഇന്നയാൾ തന്റെ ഭാര്യ/ഭർത്താവ് ആണ്, അല്ലെങ്കിൽ മാതാവ്/പിതാവ് ആണ് എന്നതിന് ഇന്ത്യൻ സർക്കാർ നൽകിയ സർട്ടിഫിക്കറ്റിന്‌ തുല്യമായ മൂല്യമാണ് പാസ്‌പോർട്ടിലെ ആ അവസാന പേജ് എൻട്രിയ്ക്ക് ഗൾഫ് അധികാരികൾ നൽകുന്നത്.
ആ പേജ് ഇല്ലാതാകുന്നതോടെ, പ്രവാസികൾക്ക് ഫാമിലി/വിസിറ്റ് വിസ അപേക്ഷ പ്രോസസ്സ് കൂടുതൽ സങ്കീർണ്ണമാകും.
പലയിടത്തും പ്രവാസികൾ അഡ്രസ്സ് പ്രൂഫായും ഉപയോഗിയ്ക്കുന്നത് പാസ്സ്പോർട്ടിലെ അവസാനപേജാണ്. ആ സൗകര്യവും ഇല്ലാതാകും.
സുരക്ഷയ്ക്ക് വേണ്ടിയാണ് അവസാനപേജ് ഇല്ലാതാക്കുന്നത് എന്നാണ് സർക്കാരിന്റെ വാദം.
500 രൂപയ്ക്ക് ആധാർ വിവരങ്ങൾ മുഴുവൻ ബ്ലാക്ക്മാർക്കറ്റിൽ കിട്ടുന്ന ഒരു രാജ്യത്താണ് സർക്കാരിന്റെ ഈ ആശങ്ക എന്നത് വലിയൊരു തമാശയാണ്.
ഇത്രകാലം ആവശ്യമില്ലാതിരുന്ന സുരക്ഷ ആശങ്ക, ഇപ്പോൾ സർക്കാരിന് പെട്ടെന്ന് ഉണ്ടായതിനു പിന്നിലെ ചേതോവികാരവും സംശയാസ്പദമാണ്.
ഇന്ത്യൻ പാസ്സ്പോർട്ടിനെ കാവിയണിയിയ്ക്കുക എന്ന സംഘപരിവാർ ആഗ്രഹത്തിനപ്പുറം, മറ്റെന്തൊക്കെയോ അജണ്ട ഇതിനു പിന്നിലുണ്ടോ എന്ന് സംശയിയ്ക്കേണ്ടി ഇരിയ്ക്കുന്നു.
അതോ നോട്ടുനിരോധനം മുതൽ തുടങ്ങിയ മോഡിയുടെ തുഗ്ലക്ക് പരിഷ്കാരങ്ങളുടെ തുടർച്ചയോ..?

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച