Posts

Showing posts from 2010

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച

ഈ വിഷയത്തെ കൂടുതല്‍ വ്യക്തമാക്കാന്‍, ആദ്യം ചില ചോദ്യങ്ങളില്‍ ചെന്നെത്തേണ്ടതുണ്ട്. മതവിശ്വാസവും വര്‍ഗ്ഗീയവാദവും തമ്മിലുള്ള അതിര്‍വരമ്പ് എവിടെയാണ്? ആരാണ് അത് തീരുമാനിക്കേണ്ടത്? വ്യക്തിയോ സമൂഹമോ? വര്‍ഗ്ഗീയവാദത്തില്‍ ചെന്നെത്താതെ മതവിശ്വാസത്തിന് സ്വതന്ത്രമായി നിലനില്‍ക്കാന്‍ എന്താണ് വേണ്ടത്? മതവിശ്വാസം നന്മ മാത്രം ഉണ്ടാക്കുന്ന ഒരു സമൂഹത്തിന്റെ സൃഷ്ടിക്കായി എന്ത് ചെയ്യണം? ഒപ്പം വളരെ പ്രധാനപ്പെട്ട ഒരു ചോദ്യവും. മതേതരമായ ഒരു സമൂഹത്തിനാണോ, അതോ മതനിരപേക്ഷമായ ഒരു സമൂഹത്തിനാണോ, വര്‍ഗ്ഗീയവാദത്തെ ഏറ്റവും നന്നായി പ്രതിരോധിക്കാന്‍ കഴിയുക? ---------------------------------- മതവിശ്വാസവും വര്‍ഗ്ഗീയവാദവും ഇന്ന് ഒരുപോലെ തെറ്റിദ്ധരിക്കപെടുകയും, പലപ്പോഴും ഒരേ അര്‍ത്ഥത്തില്‍ പ്രയോഗിക്കപ്പെടുകയും ചെയ്യുന്ന രണ്ടു വാക്കുകളാണ്. എന്നാല്‍ ഇവ രണ്ടും തീര്‍ച്ചയായും രണ്ടു മാനുഷിക അവസ്ഥകള്‍ തന്നെയാണ്. ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുകയും എന്നാല്‍ സാമുഹിക ജീവിതത്തിലും ബന്ധങ്ങളിലും ആ വിശ്വാസങ്ങള്‍ കൂടികലരാതെ നോക്കുന്നവരുമാണ് സാധാരണ മതവിശ്വാസികള്‍. എന്നാല്‍ ഏതെങ്കിലും മതത്തില്‍ വിശ്വസിക്കുകയും ആ മതം മാത്ര

ചീത്ത

കുട്ടിക്കാലത്ത് ടെറസ്സില്‍ നില്‍കുമ്പോള്‍ ദുരെ ചേരിയിലെ കുറെ കറുത്ത കുട്ടികളെ ഞാന്‍ കണ്ടു. അപ്പോള്‍ അമ്മ പറഞ്ഞു "അവര്‍ ചീത്തയാണ്‌" സ്കുളില്‍ പോകാന്‍ കാറിലിരിക്കുമ്പോള്‍ തെരുവിലുടെ ജാഥയായി പോകുന്ന കുറെ കറുത്ത മനുഷ്യരെ കണ്ടു. അമ്മ പറഞ്ഞു "അവര്‍ ചീത്തയാണ്‌". വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍, കീറിയ സാരി ചുറ്റി പൌഡര്‍ പുശിയ പെണ്ണുങ്ങളെ വഴിയില്‍ കണ്ടു. അമ്മ പറഞ്ഞു "അവര്‍ ചീത്തയാണ്‌". ഒടുവില്‍ ...... മരണകിടക്കയില്‍ പോലും അരികെ വരാന്‍ കഴിയാത്ത എന്നോട് അമ്മക്ക് പറയാനായില്ല നീ ചീത്തയാണെന്ന് ... പക്ഷെ .. ചുണ്ടുകളില്‍ ലിപ്സ്റ്റിക് പുരട്ടുന്നതിനിടയില്‍ എന്റെ അമേരിക്കന്‍ ഭാര്യ പറഞ്ഞു "അവര്‍ ചീത്തയാണ്‌"