ചീത്ത

കുട്ടിക്കാലത്ത് ടെറസ്സില്‍ നില്‍കുമ്പോള്‍ ദുരെ ചേരിയിലെ കുറെ കറുത്ത കുട്ടികളെ ഞാന്‍ കണ്ടു.



അപ്പോള്‍ അമ്മ പറഞ്ഞു "അവര്‍ ചീത്തയാണ്‌"


സ്കുളില്‍ പോകാന്‍ കാറിലിരിക്കുമ്പോള്‍ തെരുവിലുടെ ജാഥയായി പോകുന്ന കുറെ കറുത്ത മനുഷ്യരെ കണ്ടു.


അമ്മ പറഞ്ഞു "അവര്‍ ചീത്തയാണ്‌".


വിമാനത്താവളത്തിലേക്ക് പോകുമ്പോള്‍, കീറിയ സാരി ചുറ്റി പൌഡര്‍ പുശിയ പെണ്ണുങ്ങളെ വഴിയില്‍ കണ്ടു.


അമ്മ പറഞ്ഞു "അവര്‍ ചീത്തയാണ്‌".


ഒടുവില്‍ ......


മരണകിടക്കയില്‍ പോലും അരികെ വരാന്‍ കഴിയാത്ത എന്നോട് അമ്മക്ക് പറയാനായില്ല


നീ ചീത്തയാണെന്ന് ...


പക്ഷെ ..


ചുണ്ടുകളില്‍ ലിപ്സ്റ്റിക് പുരട്ടുന്നതിനിടയില്‍ എന്റെ അമേരിക്കന്‍ ഭാര്യ പറഞ്ഞു


"അവര്‍ ചീത്തയാണ്‌"

Comments

Popular posts from this blog

An Adventure trip to Fifa Mountains (Saudi Arabia)

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ