ശെല്‍വരാജ് എം.എല്‍.എ രാജി വച്ചു
സെല്‍വരാജ് ചെയ്തത് ജനാധിപത്യ മര്യാദയ്ക്ക് നിരക്കാത്ത പ്രവര്‍ത്തിയാണ് എന്നതില്‍ സംശയം ഇല്ല. ഒരു വ്യക്തി ജന പ്രതിനിധി ആയി തെരെഞ്ഞെടുക്കപ്പെടുമ്പോള്‍ അയാള്‍ സ്വന്തം പാര്‍ട്ടിയുടെയോ തനിക്കു വോട്ടു ചെയ്ത ആളുകളുടെയോ അല്ലെങ്കില്‍ സ്വന്തം ജാതിക്കാരുടെയോ മാത്രം പ്രതിനിധി അല്ല. ആ മണ്ഡലത്തിലെ മുഴുവന്‍ ജനങ്ങളുടെയും പ്രതിനിധി ആണ്. ആ തെരഞ്ഞെടുപ്പിന് ഖജനാവില്‍ നിന്നും കോടികള്‍ ചിലവാകുന്നുമുണ്ട്. അതായത് ഈ രാജ്യത്തെ ഓരോ പൌരനും നികുതിയായി നല്‍കുന്ന പണം! പാര്‍ട്ടിയിലെ അധികാരപോരിനനുസരിച്ച്, തനിക്കു തോന്നുമ്പോള്‍ അധികാരം കിട്ടുന്ന ദിശയിലേയ്ക്ക് സൌകര്യ പൂര്‍വ്വം വലിച്ചെറിയാനുള്ള കളിപ്പാട്ടം അല്ല എം.എല്‍.എ പദവി. അതിനു ആദര്‍ശത്തിന്റെ മുഖം മൂടി നല്‍കാന്‍ ശ്രമിക്കുന്നത് കപട രാഷ്ട്രീയത്തിന്റെ ഭാഗം മാത്രമാണ്. സി.പി.എം എന്ന പാര്‍ട്ടിയുടെ നേതൃത്വത്തിന്റെ നിലപാടുകളോട് ആണ് എതിര്‍പ്പ് എങ്കില്‍, എന്തിനു ആ പാര്‍ട്ടിയുടെ പേരില്‍ കഴിഞ്ഞ ഇലക്ഷനില്‍ മത്സരിച്ചു? ആ ഇലക്ഷനില്‍ ഒരു എതിര്‍പ്പും പരസ്യമായി കാട്ടാതെ മത്സരിച്ചു ജയിച്ചു. എം.എല്‍.എ ആയി. സെല്വരാജിനു ആദര്‍ശം എന്തെങ്കിലും ഉണ്ടായിരുന്നെങ്കില്‍, പ...