ബിഷപ്പുമാരുടെ സര്‍ട്ടിഫിക്കറ്റ് ആധികാരികരേഖ
ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് റവന്യൂ അധികാരികളുടെ അന്വേഷണത്തിന് സഹായകരമായ രേഖയായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉന്നത ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മറികടന്ന് മുഖ്യമന്ത്രിയും പട്ടികജാതിക്ഷേമ മന്ത്രിയും ധൃതിപിടിച്ച് ഉത്തരവ് പുറപ്പെടുവിച്ചതിന്റെ രേഖകള്‍ ഇന്ത്യാവിഷന് ലഭിച്ചു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് സര്‍ക്കാരിന്റെ നീക്കം. http://www.indiavisiontv.com/2012/05/24/ 77206.html . ഒരാള്‍ ക്രിസ്ത്യാനി ആണെന്ന് ബന്ധപ്പെട്ട സഭ തിരുമേനിമാരും, നായര്‍ ആണെന്ന് എന്‍ എസ് എസ്സും , ഈഴവന്‍ ആണെന്ന് എസ് എന്‍ ഡി പി യും, മുസ്ലിം ആണെന്ന് ബന്ധപ്പെട്ട മൌലവിയും ഒക്കെ സെര്ടിഫിക്കെടു കൊടുക്കുന്ന "സുവര്‍ണ്ണ കാലം" കേരളത്തില്‍ ഉടനെ എത്തുമെന്ന് പ്രതീക്ഷിക്കാം. ബന്ധപ്പെട്ട മത ജാതി മേധാവികളുടെ ഇഷ്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എല്ലാ "നിഷേധികളെയും" ഒതുക്കാന്‍ ഇതിലും നല്ല ആയുധം കൊടുക്കാന്‍ സര്‍ക്കാരിനു കഴിയുമോ. പക്ഷെ, ഒറ്റ ചോദ്യം മാത്രം അവശേഷിക്കുന്നു. ഒരു ജനാധിപത്യ രാജ്യത്തില്‍ ഒരാളുടെ ജാതിയും മതവും തീര...