ബിഷപ്പുമാരു​ടെ സര്‍ട്ടിഫി​ക്കറ്റ് ആധികാരികരേഖ

ജാതി സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ബിഷപ്പുമാര്‍ നല്‍കുന്ന സര്‍ട്ടിഫിക്കറ്റ് റവന്യൂ അധികാരികളുടെ അന്വേഷണത്തിന് സഹായകരമായ രേഖയായി പരിഗണിക്കണമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കി. ഉന്നത ഉദ്യോഗസ്ഥരുടെ എതിര്‍പ്പ് മറികടന്ന് മുഖ്യമന്ത്രിയും പട്ടികജാതിക്ഷേമ മന്ത്രിയും ധൃതിപിടിച്ച് ഉത്തരവ് പുറപ്പെടുവിച്ചതിന്റെ രേഖകള്‍ ഇന്ത്യാവിഷന് ലഭിച്ചു. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് ലക്ഷ്യംവെച്ചാണ് സര്‍ക്കാരിന്റെ നീക്കം.


http://www.indiavisiontv.com/2012/05/24/77206.html
.

ഒരാള്‍ ക്രിസ്ത്യാനി ആണെന്ന് ബന്ധപ്പെട്ട സഭ തിരുമേനിമാരും, നായര്‍ ആണെന്ന് എന്‍ എസ് എസ്സും , ഈഴവന്‍ ആണെന്ന് എസ് എന്‍ ഡി പി യും, മുസ്ലിം ആണെന്ന് ബന്ധപ്പെട്ട മൌലവിയും ഒക്കെ സെര്ടിഫിക്കെടു കൊടുക്കുന്ന "സുവര്‍ണ്ണ കാലം" കേരളത്തില്‍ ഉടനെ എത്തുമെന്ന് പ്രതീക്ഷിക്കാം.
ബന്ധപ്പെട്ട മത ജാതി മേധാവികളുടെ ഇഷ്ടത്തിന് വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എല്ലാ "നിഷേധികളെയും" ഒതുക്കാന്‍ ഇതിലും നല്ല ആയുധം കൊടുക്കാന്‍ സര്‍ക്കാരിനു കഴിയുമോ.

പക്ഷെ, ഒറ്റ ചോദ്യം മാത്രം അവശേഷിക്കുന്നു.
ഒരു ജനാധിപത്യ രാജ്യത്തില്‍ ഒരാളുടെ ജാതിയും മതവും തീരുമാനിക്കുന്നത്‌ ജാതി മത പ്രമാണിമാര്‍ ആകുമ്പോള്‍, സര്‍ക്കാരിന്റെ റോള് ഇവര്‍ക്കൊക്കെ പാദസേവ ചെയ്യുന്നത് മാത്രമായി ചുരുങ്ങുമ്പോള്‍, ഭരണ ഘടന ഉറക്കെ പറയുന്ന സാമൂഹിക നീതി യ്ക്ക് വെറും കടലാസിന്റെ വില മാത്രം വരുമ്പോള്‍, പൌരനെ ഇവരില്‍ നിന്ന് രക്ഷിക്കുവാന്‍ ആരാണുള്ളത്?
കോടതിയോ ജനാധിപത്യമോ?
ക്രൈസ്തവര്‍ ഭൂരിപക്ഷമായ ഒരൊറ്റ ജനാധിപത്യ രാജ്യത്തുപോലും ഒരു ബിഷപ്പിനും ഈ അധികാരമില്ല. ഈ പുതിയ നിയമം ഇന്ത്യന്‍ ജനാധിപത്യത്തോടുള്ള നഗ്നമായ വെല്ലുവിളിയാണ്. 

ജനാധിപത്യ സമ്പ്രദായത്തില്‍, ഒരു സമുദായത്തിന്റെ (ഏതു സമുദായം ആയാലും) ആവശ്യങ്ങളുടെ പൂര്‍ണ്ണമായ നിര്‍ണ്ണയ അവകാശം, അതിന്റെ പുരോഹിത വര്ഗ്ഗത്തിനാണോ?
ഇവിടെ ആവശ്യം ഉന്നയിച്ചത് മത മേധാവികള്‍ ആണ്. മത മേധാവികള്‍ തന്നെയാണ് സമുദായം എന്നാണ് വാദമെങ്കില്‍ അംഗീകരിയ്ക്കാന്‍ ബുദ്ധിമുട്ടുണ്ട്.
മത,പുരോഹിത,ജാതീയ നേതൃത്വത്തിനെ എതിര്‍ക്കുന്ന വിഭാഗങ്ങള്‍ എല്ലാ സമുദായത്തിലും ഉണ്ട് എന്നത് തന്നെ കാരണം.
സ്വന്തം സമുദായത്തിലെ അത്തരം വിഭാഗങ്ങളെ അടിച്ചമര്‍ത്താന്‍ ഉള്ള വടിയായി, ഈ അവകാശം അത്തരം നേതൃത്വം ദുരുപയോഗിയ്ക്കാനും സാധ്യത കൂടുതല്‍ ഉണ്ട്.
അത്തരത്തില്‍ ഉള്ള സാദ്ധ്യതകള്‍ ഇല്ലാതാക്കാനാണ് ആ ചുമതല ഭരണഘടന സര്‍ക്കാരിനു നല്കിയിരിയ്ക്കുന്നത്.
ഏതാനും വോട്ടിനു വേണ്ടി ആ അവകാശത്തെ ജാതി മത പുരോഹിത ശക്തികള്‍ക്കു വിറ്റഴിക്കുന്നത് പൌര അവകാശത്തിനു എതിരെയുള്ള ഗുരുതരമായ കുറ്റമാണ്.
അത് തന്നെയാണ് ഈ വിഷയത്തിന്റെ പ്രാധാന്യം.

Balance Sheet:-
പുരോഹിത വര്‍ഗത്തെ അനുസരിയ്ക്കാത്തതിന്റെ പേരില്‍ തെമ്മാടി കുഴിയില്‍ അന്ത്യ വിശ്രമം കൊള്ളാന്‍ വിധിയ്ക്കപ്പെട്ട കുറെ നല്ല ആത്മാക്കളുടെ നെടുവീര്‍പ്പുകള്‍ നീ ഇന്ന് വരെ കേട്ടിട്ടില്ലേ, കുഞ്ഞാടെ.
എങ്കില്‍ ഞാന്‍ പറയുന്നു നീ നല്ലവരിന്‍ നല്ലവന്‍ ആയ വിശുദ്ധന്‍ ആണെന്ന്...
കാരണം എന്നും നല്ല ഇടയന്മാര്‍ മാത്രമാകും നിന്നെത്തേടി വരിക.
സ്വര്‍ഗ്ഗ രാജ്യം നിനക്കുള്ളതാകുന്നു.
അമേന്‍!


Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച