ഞങ്ങളോട് കളിച്ചാല്‍, ഞങ്ങള്‍ കളി പഠിപ്പിയ്ക്കും ........ (ഒരു രസകരമായ പ്രതികാരത്തിന്റെ കഥ!)

ഐ.ടി. രംഗത്തെ വമ്പന്മാരായ "ആപ്പിള്‍" കമ്പനിയുടെ കാലിഫോര്‍ണിയയിലെ ഹെഡ് ക്വാര്‍ട്ട്ഴ്സ് ഓഫീസിലെ സ്റ്റോര്‍യാര്‍ഡിലെ സെക്യുരിറ്റി ജീവനക്കാര്‍ ഒരു വിചിത്ര കാഴ്ച കണ്ട് അമ്പരന്നു.. അതിരാവിലെ തന്നെ മുപ്പതു വലിയ ട്രക്കുകള്‍ ഓഫീസിനു മുന്നില്‍ ക്യു നില്‍ക്കുന്നു. വഴി തെറ്റി വന്നവയാകും ആ ട്രക്കുകള്‍ എന്നാണ് അവര്‍ ആദ്യം കരുതിയത്. എന്നാല്‍ ട്രക്കുകളുടെ കൂടെ വന്ന സാംസംഗ് കമ്പനിയുടെ സൂപ്പര്‍വൈസര്‍ അവരോടു പറഞ്ഞത് ഇതാണ്." നിങ്ങള്ക്ക് തരാനുള്ള നഷ്ടപരിഹാര തുകയാണ് ഈ ട്രക്കുകളില്‍ ഉള്ളത്"... അതായിരുന്നു സത്യം... ആ മുപ്പതു ട്രക്കുകളില്‍ നിറയെ അഞ്ചു സെന്റ് നാണയങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ആകെ ഒരു ബില്യണ്‍ (നൂറു കോടി) ഡോളറിന് തുല്യമായ ചില്ലറ അഞ്ചു സെന്റ് നാണയങ്ങള്‍! പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ ആപ്പിളിന്, സാംസങ് നൂറു കോടി ഡോളര്‍ (ഏകദേശം 6400 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന അമേരിക്കന്‍ കോടതി ജൂറിയുടെ വിധി അനുസരിച്ച്, നല്‍കാനുണ്ടായിരുന്ന നഷ്ടപരിഹാരം ആയിരുന്നു അത്. ' പേറ്റന്റ് ലംഘനം ' നടത്തി തങ്ങളു...