ഞങ്ങളോട് കളിച്ചാല്‍, ഞങ്ങള്‍ കളി പഠിപ്പിയ്ക്കും ........ (ഒരു രസകരമായ പ്രതികാരത്തിന്റെ കഥ!)




 

 

ഐ.ടി. രംഗത്തെ വമ്പന്മാരായ "ആപ്പിള്‍" കമ്പനിയുടെ കാലിഫോര്‍ണിയയിലെ ഹെഡ് ക്വാര്‍ട്ട്ഴ്സ് ഓഫീസിലെ സ്റ്റോര്‍യാര്‍ഡിലെ സെക്യുരിറ്റി ജീവനക്കാര്‍ ഒരു വിചിത്ര കാഴ്ച കണ്ട് അമ്പരന്നു.. അതിരാവിലെ തന്നെ മുപ്പതു വലിയ ട്രക്കുകള്‍ ഓഫീസിനു മുന്നില്‍ ക്യു നില്‍ക്കുന്നു.

 

വഴി തെറ്റി വന്നവയാകും ആ ട്രക്കുകള്‍ എന്നാണ് അവര്‍ ആദ്യം കരുതിയത്‌. എന്നാല്‍ ട്രക്കുകളുടെ കൂടെ വന്ന സാംസംഗ് കമ്പനിയുടെ സൂപ്പര്‍വൈസര്‍ അവരോടു പറഞ്ഞത് ഇതാണ്." നിങ്ങള്ക്ക് തരാനുള്ള നഷ്ടപരിഹാര തുകയാണ് ഈ ട്രക്കുകളില്‍ ഉള്ളത്"...

 

അതായിരുന്നു സത്യം...

 

ആ മുപ്പതു ട്രക്കുകളില്‍ നിറയെ അഞ്ചു സെന്റ്‌ നാണയങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ആകെ ഒരു ബില്യണ്‍ (നൂറു കോടി) ഡോളറിന് തുല്യമായ ചില്ലറ അഞ്ചു സെന്റ്‌ നാണയങ്ങള്‍!

 

 

പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ ആപ്പിളിന്, സാംസങ് നൂറു കോടി ഡോളര്‍ (ഏകദേശം 6400 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന അമേരിക്കന്‍ കോടതി ജൂറിയുടെ വിധി അനുസരിച്ച്, നല്‍കാനുണ്ടായിരുന്ന നഷ്ടപരിഹാരം ആയിരുന്നു അത്.

 

'പേറ്റന്റ് ലംഘനം' നടത്തി തങ്ങളുടെ സാങ്കേതികവിദ്യകള്‍ സാംസങ് അതിന്റെ മൊബൈല്‍ ഉപകരണങ്ങളില്‍ നിയമവിരുദ്ധമായി ഉപയോഗിക്കുന്നു എന്നാരോപിച്ച്, 2011 ലാണ് കോടതിയില്‍ ആപ്പിള്‍ കേസ് നല്‍കിയത്. വിധി അവര്‍ക്ക് അനുകൂലം ആയിരുന്നു.

 

എന്നാല്‍ കോടതി വിധിയില്‍ നഷ്ടപരിഹാര തുക എങ്ങനെ നല്‍കണമെന്ന് പറഞ്ഞിരുന്നില്ല. അതിനാല്‍ 5 സെന്റ്‌ നാണയങ്ങള്‍ ആയി തുക നല്‍കി പ്രതികാരം വീട്ടാനാണ് സാംസംഗ് കമ്പനി തീരുമാനിച്ചത്.

 

ഈ 5 സെന്റ്‌ നാണയങ്ങള്‍ എണ്ണി തിട്ടപ്പെടുത്താന്‍ തന്നെ ആപ്പിള്‍ കമ്പനിയ്ക്ക് ദിവസങ്ങളുടെ കഠിനാധ്വാനം വേണ്ടി വരും. മാത്രമല്ല ഇത്രയും 5 സെന്റ്‌ നാണയങ്ങള്‍ ബാങ്കുകള്‍ നിക്ഷേപമായി സ്വീകരിയ്ക്കുമോ എന്ന സംശയവും നിലനില്‍ക്കുന്നു...

 

 

"ഞങ്ങളോട് കളിച്ചാല്‍, ഞങ്ങള്‍ കളി പഠിപ്പിയ്ക്കും...... ആപ്പിള്‍ കമ്പനിക്കാര്‍ ആ നാണയങ്ങള്‍ ഉപയോഗിച്ച് ജീവിതകാലം മുഴുവന്‍ വെണ്ടര്‍ മെഷീനുകളില്‍ നിന്ന് ആഹാര സാധനങ്ങള്‍ എടുത്ത് കഴിക്കട്ടെ..  ആല്ലെങ്കില്‍ ആ നാണയങ്ങള്‍ ഉരുക്കി കമ്പ്യുട്ടറുകള്‍ ഉണ്ടാക്കട്ടെ. അതൊന്നും ഞങ്ങളുടെ തല വേദന അല്ല. നിയമപ്രകാരമുള്ള നഷ്ടപരിഹാരം ഞങ്ങള്‍ നല്‍കി കഴിഞ്ഞു." എന്നായിരുന്നു സാംസങ്ങ് കമ്പനി അധികൃതരുടെ പ്രതികരണം..

 

300 ബില്യണ്‍ വരുന്ന ആഗോള സ്മാര്‍ട്ട്‌ഫോണ്‍ വിപണിയിലെ ഏറ്റവും വലിയ പ്രതിയോഗികളാണ് ആപ്പിളും സാംസങും. ഇരു കമ്പനികളും തമ്മില്‍ അമേരിക്കയില്‍ മാത്രമല്ല പേറ്റന്റ് യുദ്ധം നടക്കുന്നത്. ജര്‍മനി, ഇംഗ്ലണ്ട്, ഫ്രാന്‍സ്, ദക്ഷിണകൊറിയ, ജപ്പാന്‍ , നെതര്‍ലന്‍ഡ്‌സ്, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇരു രാജ്യങ്ങളും പരസ്പരം പേറ്റന്റ് ലംഘനം ആരോപിച്ച് കേസുകള്‍ ഫയല്‍ ചെയ്തിട്ടുണ്ട്.

====

....
....
....








(ഈ കഥയൊക്കെ വായിച്ചിട്ട് സത്യമെന്ന് കരുതുന്നവര്‍ താഴത്തെ കമെന്റിലെ ലിങ്ക് കൂടി പരിശോധിയ്ക്കുക. പിന്നെ എന്നെ കുറ്റം പറയരുത് കേട്ടോ.. :D )


Comments

BENCY MOHAN G said…
http://www.snopes.com/politics/satire/samsung.asp

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച