ഗുഡ് ബൈ മാഡിബ ....

2013ന്റെ ഏറ്റവും വലിയ നഷ്ടം എന്താണ് എന്ന് ചോദിച്ചാല്‍ ലോകമെങ്ങും ഉള്ള മനുഷ്യര്‍ പറയുന്ന ഒരു ഉത്തരമാണ് ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവായ നെല്‍സന്‍ മണ്ടേലയുടെ വിടവാങ്ങല്‍ എന്ന്. കാരണം അദ്ദേഹത്തെപോലെ സ്വന്തം വ്യക്തിപ്രഭാവം കൊണ്ട് താന്‍ ജീവിച്ചിരുന്ന കാലത്തെ ലോകത്തിന്റെ മനസാക്ഷിയെ ഇത്ര ആഴത്തില്‍ സ്വാധീനിച്ച്, ഏവരുടെയും ആദരവും സ്നേഹവും നേടിയ മഹത് വ്യക്തിത്വങ്ങള്‍ അപൂര്‍വ്വം ആണ്. നെല്‍സന്‍ മണ്ടേലയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത്, നന്നേ കുട്ടിക്കാലത്ത് “ഐപ്സോ”യുടെ (ആള്‍ ഇന്ത്യ പീസ് & സോളിഡാരിറ്റി ഓര്‍ഗനൈസേഷന്‍) ഒരു ജാഥയില്‍ പങ്കെടുത്ത് “നെല്‍സണ്‍ മണ്ടേലയെ മോചിപ്പിയ്ക്കുക” എന്ന് മറ്റു കുട്ടികള്‍ക്കൊപ്പം മുദ്രാവാക്യം വിളിച്ച കാലത്തെയാണ്. നെല്‍സണ്‍ മണ്ടേല ----- സ്നേഹത്തോടെ “മാഡിബ” എന്ന് വിളിച്ച, നമ്മുടെ രാജ്യത്ത് നിന്നും എത്രയോ അകലെ ജീവിച്ച, ആ കറുത്ത ദക്ഷിണആഫ്രിക്കന്‍ മനുഷ്യനെ, നാം എന്ത് കൊണ്ട് ഇത്രയധികം സ്നേഹിച്ചു? കാരണം ഒന്ന് മാത്രം. ഇരുള്‍ എന്നും നിറയുന്ന നമ്മുടെ ലോകത്ത്, നന്മയുടെ ചെറുതിരികള്‍ തെളിയിച്ച്, മനുഷ്യത്വത്തിന്റെ പ്രകാശം പരത്...