ഒരു ഒഴിയാബാധയുടെ കഥ

(അടുത്തതായി നിങ്ങള്‍ക്ക് മുന്‍പില്‍ എത്തുന്നത് ഒരു ലഘു നാടകമാണ് . രാഷ്ട്രീയ ആക്ഷേപ ഹാസ്യനാടകം " ഒരു ഒഴിയാബാധയുടെ കഥ!" നമ്മുടെ നാട്ടില്‍ നടക്കുന്ന സമകാലീന പ്രശ്നങ്ങളെ ആക്ഷേപ ഹാസ്യത്തിന്റെ കണ്ണിലൂടെ നോക്കുന്ന ഈ നാടകത്തിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിയ്ക്കുന്നവരോ മരിച്ചവരോ ആയ ഏതെങ്കിലും വ്യക്തികളുമായി സാമ്യം തോന്നുന്നുവെങ്കില്‍ അത് വെറും യാദ്രിശ്ചികം മാത്രം ) ഒരു ഒഴിയാബാധയുടെ കഥ (ആക്ഷേപഹാസ്യ നാടകം) (രംഗം- 1) (രാജധാനി. പാറാവ് നിൽക്കുന്ന ഭടൻ ഉറക്കെ വിളിച്ചു പറയുന്നു.) ഭടൻ :- "ചേരള മഹാരാജ്യം ഭരിയ്ക്കുന്ന തൊമ്മൻ ചാണ്ടി രാവണൻ തമ്പുരാൻ ഇതാ എഴുന്നള്ളുന്നേ!" (മഹാരാജാവ് വരുന്നു.) ( താനാരോ..തന്നാരോ.. എന്ന ഒരു പാട്ട് ദൂരെ നിന്ന് കേൾക്കുന്നു) രാജാവ് :- "ആരവിടെ!" ഭടൻ :- "അളിയൻ" രാജാവ്: - "അളിയനോ ?" ഭടൻ :- "സോറി. അടിയൻ" രാജാവ് :- "ഉം! എന്താണ് കൊട്ടാര വാതിലിൽ നിന്നും കേൾക്കുന്ന ആ പാട്ട് ? വെങ്കിടേശ്വര സുപ്രഭാതമാണോ ?" ഭടൻ :- "അല്ല പ്രഭോ! അങ്ങയുടെ ഭരണം മൂലം ജീവിതം...