Posts

Showing posts from 2016

ശംബുകൻ

Image
ശംബുകൻ വേദം പകുത്തവർ , പണ്ടേ വിധിച്ചു നീയാണധമൻ ശംബുകൻ ! സ് ‌ മൃതികൾ രചിച്ചവർ , അന്നും പറഞ്ഞു നീയാണധമൻ ശംബുകൻ ! ചാതുർവർണ്ണ്യം ചമച്ചവർ മണ്ണിൽ ശപിച്ചു നീയാണധമൻ ശംബുകൻ ! അറിവിനായ് തപം ചെയ് ‍ വാൻ അർഹത ഇല്ലാത്തോൻ നീയാണധമൻ ശംബുകൻ ! ആര്യനും അരചനും അന്നം നൽകുവാൻ വിയർപ്പിൽ രക്തം ചാലിച്ച് മണ്ണിനെ പൊന്നാക്കി മാറ്റിയോൻ നീയാണധമൻ , ശംബുകൻ ! വേദം ശ്രവിച്ച ശൂദ്രന്റെ കാതിൽ ഈയം ഉരുക്കി നിറയ്ക്കുന്ന ആർഷ ഭാരത ഭൂവിലെന്നും അടിമയായി തപിച്ചവൻ! ബ്രാഹ്മണ പ്രീതിയ്ക്കായി മര്യാദാ പുരുഷോത്തമൻ തലവെട്ടി വീഴ്ത്തി രക്തസാക്ഷിയായോൻ! പശി കൊണ്ട് വലഞ്ഞാലും   പശുവിന്റെ പേരിലും ആര്യന്റെ സംഘശക്തിയാൽ കൊല്ലപ്പെടുന്നവൻ! ഞാൻ ശംബുകൻ .. വെറും ശംബുകൻ ഈ രാജ്യത്തു പിറന്നവൻ , ഈ ഭൂവിൽ വളർന്നവൻ! ഈ മണ്ണിന്റെ നേരവകാശി ഞാൻ ഈ രാജ്യം കെട്ടി പടുത്തവൻ ഞാൻ! ഞാനല്ലധമൻ ... നിങ്ങളാണധമർ . പച്ചമനുഷ്യനെ ജാതി ചുമത്തി പച്ചയ്ക്കു കൊല്ലുന്ന നരാധമൻമാർ! ഞാനുണരുന്നു.. എൻ നാടുണരുന്നു.. ഇ

വിഷു - ഒരു തിരിഞ്ഞുനോട്ടം.

Image
നഗരവൽക്കരണത്തിന്റെ പരിമിതി നിറഞ്ഞ ജീവിതതിരക്കുകൾക്ക് ഇടയിൽ നാം മറന്ന വിഷുവിന്റെ ചരിത്രവും ,  ആഘോഷങ്ങളും , ആചാരങ്ങളും , ഒക്കെയായി ഒരു തിരിഞ്ഞുനോട്ടം .   വിഷു എന്നാൽ തുല്യമായത് എന്നർത്ഥം . അതായത് രാത്രിയും പകലും തുല്യമായ ദിവസം.   കേരളത്തിലെ   കാർഷികോത്സവമാണ് ‌   വിഷു .   മലയാളമാസം   മേടം   ഒന്നി നാണ് ‌ വിഷു ആഘോഷിക്കുന്നത് ‌. അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു .   വിഷുഫലം എന്നാണ് ‌ ഇതിനു പറയുക . കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട് . ' പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക ' എന്നും മറ്റുമുള്ള   പുള്ളുവപ്പാട്ടും   വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ് ‌ കാണിക്കുന്നത് ‌. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ് ‌ വിശ്വാസം . നരകാസുരൻ   ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം . രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന