Posts

Showing posts from April, 2016

വിഷു - ഒരു തിരിഞ്ഞുനോട്ടം.

Image
നഗരവൽക്കരണത്തിന്റെ പരിമിതി നിറഞ്ഞ ജീവിതതിരക്കുകൾക്ക് ഇടയിൽ നാം മറന്ന വിഷുവിന്റെ ചരിത്രവും ,  ആഘോഷങ്ങളും , ആചാരങ്ങളും , ഒക്കെയായി ഒരു തിരിഞ്ഞുനോട്ടം .   വിഷു എന്നാൽ തുല്യമായത് എന്നർത്ഥം . അതായത് രാത്രിയും പകലും തുല്യമായ ദിവസം.   കേരളത്തിലെ   കാർഷികോത്സവമാണ് ‌   വിഷു .   മലയാളമാസം   മേടം   ഒന്നി നാണ് ‌ വിഷു ആഘോഷിക്കുന്നത് ‌. അടുത്ത ഒരു കൊല്ലത്തെ വർഷഫലത്തെ കുറിച്ചും ഇക്കാലയളവിൽ ജനങ്ങൾ ചിന്തിക്കുന്നു .   വിഷുഫലം എന്നാണ് ‌ ഇതിനു പറയുക . കേരളത്തിൽ മാത്രമല്ല അയൽ സംസ്ഥാനങ്ങളിൽ അതിർത്തിയോട് ചേർന്നു കിടക്കുന്ന പ്രദേശങ്ങളിലും വിഷു ആഘോഷിക്കാറുണ്ട് . ' പൊലിക പൊലിക ദൈവമേ തൻ നെൽ പൊലിക ' എന്നും മറ്റുമുള്ള   പുള്ളുവപ്പാട്ടും   വിഷുവിന്റെ ഐശ്വര്യദായക സ്വഭാവത്തെയാണ് ‌ കാണിക്കുന്നത് ‌. വിഷുവിനു ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുന്നു എന്നാണ് ‌ വിശ്വാസം . നരകാസുരൻ   ശ്രീകൃഷ്ണനാൽ വധിക്കപ്പെട്ട ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്നാണ് ഒരു ഐതിഹ്യം . രാവണന്റെ കൊട്ടാരത്തിനുള്ളിൽ വെയിൽ തട്ടിയത് രാവണന