Posts

Showing posts from January, 2017

ഗൾഫ് രാജ്യങ്ങളിലെ സാമ്പത്തികപ്രതിസന്ധിയും പ്രവാസി ആത്മഹത്യകളും...

Image
ഖത്തറിലെ ഒരു പെട്രോളിയം കമ്പനിയിലെ ജീവനക്കാരനായിരുന്നു ആന്ധ്രയിലെ ഗുണ്ടൂര് സ്വദേശി ഭാനുപ്രകാശ് എന്ന യുവാവ് . കമ്പനി സാമ്പത്തികപ്രതിസന്ധിയിൽപെട്ടപ്പോൾ   കൂട്ടപ്പിരിച്ചുവിടലിന് ഇരയായ അയാൾ , മാനസികസമ്മർദ്ദം താങ്ങാനാകാതെ സ്വന്തം ജീവനൊടുക്കി . ഭാനുപ്രകാശിന്റെ അവസ്ഥമാത്രമല്ല ഇത് . സമാനമായ സാഹചര്യം ഉണ്ടായാല് ആത്മഹത്യയല്ലാതെ മറ്റ് മാര്ഗങ്ങളൊന്നും ഇല്ലാത്ത ഒട്ടേറെ പ്രവാസികളുണ്ട് ഗള്ഫ് രാജ്യങ്ങളില് . കേരളത്തിലെ വിദേശ വരുമാനത്തില് നിര്ണായക പങ്കായിരുന്ന പ്രവാസികളുടെ ദുരവസ്ഥ സമ്പദ് വ്യവസ്ഥയെ ഒന്നടങ്കം ബാധിയ്ക്കും എന്നത് പ്രത്യേകം പറയണ്ടല്ലോ . കര്ഷക ആത്മഹത്യകളുടെ നാടെന്നൊര് ചീത്തപ്പേര് ഇന്ത്യയ്ക്കുണ്ട് . സ്ഥിതിഗതികള് ഇങ്ങനെ തുടര്ന്ന് പോയാല് അധികം വൈകാതെ മറ്റൊരു ദുഷ്പേര് കൂടി ഇന്ത്യയ്ക്ക് കേള്ക്കേണ്ടി വരും . മറ്റൊന്നുമല്ല ... പ്രവാസി ആത്മഹത്യകളുടെ നാട് . എണ്ണവിലയില് ഉണ്ടാകുന്ന ഇടിവ് മൂലം ഗൾഫ് രാജ്യങ്ങൾ നേരിടുന്ന സാമ്പത്തികപ്രതിസന്ധി അത്രമേല് പ്രവാസിയുടെ ജീവിതത്തെ ബാധിച്ച് തുടങ്ങിയിരിയ്ക്കുന്നു . പ്രവാസി ഇന്ത്യ