Posts

Showing posts from 2019

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

Image
ഒരു നുണ ആയിരം പ്രാവശ്യം ആവർത്തിച്ചു പറഞ്ഞാൽ അത് സത്യമാണെന്ന് കേൾക്കുന്നവർ വിശ്വസിയ്ക്കും എന്നതാണ് ഗിബ്‌ലീസിയൻ പ്രോപഗണ്ടയുടെ അടിസ്ഥാനതത്വശാസ്ത്രം. യാതൊരു അടിസ്ഥാനവും ഇല്ലാത്ത ഒരു നുണ , പരസ്പരബന്ധമില്ലാത്ത വസ്തുതകളുമായി കൂട്ടിക്കുഴച്ച് , സാമാന്യബോധത്തിന്   നിരക്കാത്ത വിധം വ്യാപകമായും, തുടര്ച്ചയായും പ്രചരിപ്പിച്ചു കൊണ്ടേയിരിയ്ക്കുക.,.. ഒരുപാട് കേട്ട് കേട്ട് ഒടുവിൽ ആ നുണ സത്യമാണെന്ന് സാധാരണക്കാർ വിശ്വസിയ്ക്കും എന്നതാണ് അതിന്റെ പ്രവർത്തനരീതി. ഫാസിസ്റ്റുകൾ എല്ലാക്കാലത്തും ഇത്തരം സംഘടിതനുണപ്രചാരണത്തെ ആശ്രയിയ്ക്കുന്നവരാണ്. രാത്രിയുടെ മറവിൽ ജർമ്മൻ പാർലമെന്റിന് സ്വന്തം അനുയായികൾക്കൊണ്ട് തീ വെയ്പ്പിച്ചിട്ട് , കമ്മ്യുണിസ്റ്റുകാരാണ് അത് ചെയ്തത് എന്നാരോപിച്ച് ജർമ്മൻ കമ്മ്യുണിസ്റ് പാർട്ടിയെ നിരോധിയ്ക്കുകയും , കമ്മ്യുണിസ്റ്റുകാരെ കൂട്ടക്കൊല ചെയ്യുകയും ചെയ്ത അഡോൾഫ് ഹിറ്റ്ലർ മുതൽ രാത്രിയുടെ മറവിൽ മുസ്‌ലിം പള്ളിയ്ക്കരുകിൽ പശുവിന്റെ മാംസഅവശിഷ്ടങ്ങൾ കൊണ്ടിട്ടിട്ട് , രാവിലെ "ഗോവധം നടത്തിയേ" എന്ന് നിലവിളിച്ച്   ആളെക്കൂട്ടി , ശത്രുത ഉള്ള മുസ്ലീങ്ങളെ ആൾക്കൂട്ടകൊല ചെയ്യുന്ന വടക്കേഇന്ത്യൻ