രാജ്യദ്രോഹി!

രാജ്യദ്രോഹി!

ഭരണാധിപന്റെ ആജ്ഞ കേട്ടിട്ടും
തല കുലുക്കാത്തവൻ രാജ്യദ്രോഹി;

ഭരണവർഗ്ഗത്തിന്റെ സംഘഗാനം
ഏറ്റുപാടാത്തവൻ രാജ്യദ്രോഹി;

തെരുവിൽ നഗ്നനാം രാജാവെ കണ്ടെന്നു-
റക്കെപറഞ്ഞവൻ രാജ്യദ്രോഹി;

നീ മാത്രമല്ല, ഞങ്ങളും സത്യം
തിരിച്ചറിഞ്ഞവൻ രാജ്യദ്രോഹി;

മർദ്ദനം, ഭേദ്യവും മലർവർഷമായിട്ടും
തലകുനിയ്ക്കാത്തവൻ രാജ്യദ്രോഹി;

നാളത്തെ നാടിന്റെ നന്മയ്ക്കായിന്നും
രക്തസാക്ഷിയവൻ രാജ്യദ്രോഹി.

കൊതിയ്ക്കുന്നു ഞാനും നിന്നെ നമിച്ച്
ഒരു പുതിയ രാജ്യദ്രോഹിയാകാൻ.

                                   ബെൻസി മോഹൻ. ജി




Comments

Popular posts from this blog

An Adventure trip to Fifa Mountains (Saudi Arabia)

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ