കതുവയിലെ ബാലികയുടെ കൊലപാതകം

ഇത് വായിച്ചപ്പോള്‍ എന്നിലെ മനുഷ്യന്‍ മരിച്ചു... വാക്കുകളും വികാരങ്ങളും മരിച്ചു... കൂടുതലൊന്നും പറയാന്‍ തോന്നുന്നില്ല. ============= ആ കൊലപാതകത്തെ കുറ്റപത്രം വിവരിക്കുന്നത് ഇങ്ങനെയാണ് - കൊച്ചുകുട്ടിയായ ഇരയ്ക്ക് മേല്‍ തികച്ചും നിഷ്ഠൂരമായ ബലാത്സംഗം പലവട്ടം ആവര്ത്തിേച്ചശേഷം പ്രതിയായ ഖജൂരിയ തന്റെ ഇടത്തെ തുട അവളുടെ കുഴുത്തില്‍ വച്ച ശേഷം കൈകള്ക്കൊണ്ട് കഴുത്തു ഒടിച്ചു. എന്നിട്ടും ആ കുട്ടി മരിച്ചില്ല. തുടര്ന്ന് കുട്ടിയുടെ പുറത്ത് മുട്ടികുത്തിനിന്ന് അവളുടെ ഷാള്കൊണ്ട് കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു. മരണം ഉറപ്പുവരാത്താന്‍ പ്രതികള്‍ പാറക്കല്ലുകൊണ്ട് അവളുടെ തലയില്‍ ആഞ്ഞ് രണ്ട് വട്ടം പ്രഹരിക്കകയും ചെയ്തു. == എട്ടുവയസായ ആ പെണ്കുട്ടി മൂന്ന് തവണ കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് ആ കുഞ്ഞിനെ മൂന്ന് വട്ടം കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്കിത, ക്ഷേത്രത്തിലെ ‘ദേവസ്ഥാന’ത്ത് ഉറക്കി കിടത്തി മുഖ്യപ്രതി ചിലപൂജകള്‍ നടത്തി. പ്രതികളിലൊരാളെ ഉത്തര്പ്രുദേശിലെ മീററ്റില്‍ നിന്ന് വിളിച്ചുവരുത്തിയതാണ്, അയാള്ക്ക് കാമസംതൃപ്തി കിട്ടാനായി.... കഴുത്തുഞ...