കതുവയിലെ ബാലികയുടെ കൊലപാതകം




ഇത് വായിച്ചപ്പോള്‍ എന്നിലെ മനുഷ്യന്‍ മരിച്ചു...
വാക്കുകളും വികാരങ്ങളും മരിച്ചു...
കൂടുതലൊന്നും പറയാന്‍ തോന്നുന്നില്ല.
=============
ആ കൊലപാതകത്തെ കുറ്റപത്രം വിവരിക്കുന്നത് ഇങ്ങനെയാണ് - കൊച്ചുകുട്ടിയായ ഇരയ്ക്ക് മേല്‍ തികച്ചും നിഷ്ഠൂരമായ ബലാത്സംഗം പലവട്ടം ആവര്ത്തിേച്ചശേഷം പ്രതിയായ ഖജൂരിയ തന്റെ ഇടത്തെ തുട അവളുടെ കുഴുത്തില്‍ വച്ച ശേഷം കൈകള്ക്കൊണ്ട് കഴുത്തു ഒടിച്ചു. എന്നിട്ടും ആ കുട്ടി മരിച്ചില്ല. തുടര്ന്ന് കുട്ടിയുടെ പുറത്ത് മുട്ടികുത്തിനിന്ന് അവളുടെ ഷാള്കൊണ്ട് കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു. മരണം ഉറപ്പുവരാത്താന്‍ പ്രതികള്‍ പാറക്കല്ലുകൊണ്ട് അവളുടെ തലയില്‍ ആഞ്ഞ് രണ്ട് വട്ടം പ്രഹരിക്കകയും ചെയ്തു.
==
എട്ടുവയസായ ആ പെണ്കുട്ടി മൂന്ന് തവണ കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് ആ കുഞ്ഞിനെ മൂന്ന് വട്ടം കൂട്ടബലാത്സംഗം ചെയ്തത്.
ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്കിത, ക്ഷേത്രത്തിലെ ‘ദേവസ്ഥാന’ത്ത് ഉറക്കി കിടത്തി മുഖ്യപ്രതി ചിലപൂജകള്‍ നടത്തി. പ്രതികളിലൊരാളെ ഉത്തര്പ്രുദേശിലെ മീററ്റില്‍ നിന്ന് വിളിച്ചുവരുത്തിയതാണ്, അയാള്ക്ക് കാമസംതൃപ്തി കിട്ടാനായി....
കഴുത്തുഞെരിച്ച് കൊന്നശേഷം മരിച്ചെന്ന് ഉറപ്പുവരുത്താനായി വലിയ കല്ലുകൊണ്ട് രണ്ടുവട്ടം തലയ്ക്കടിച്ചു. അതിന് തൊട്ടുമുമ്പ് പ്രതികളിലൊളായ പൊലീസ് ഓഫീസര്‍ മറ്റുള്ളവരോട് ഒന്ന് മാറി നില്ക്കാ ന്‍ ആവശ്യപ്പെട്ടു-കൊല്ലുന്നതിന് മുമ്പ് അവസാനമായി ഒരിക്കല്‍ കൂടി അയാള്ക്ക്് ബലാത്സംഗം ചെയ്യണമായിരുന്നുവത്രേ!-
എട്ടുവയസുള്ള കുഞ്ഞിനെ ബലാത്സംഗം ചെയ്തുകൊന്ന കേസിലെ 18 പേജുള്ള നടക്കുന്ന കുറ്റപത്രത്തിലെ ഏതാനും വരികള്‍ മാത്രമാണിത്.
ഇതെല്ലാം ചെയ്തത് ഒറ്റക്കാര്യത്തിനാണ് - ജമ്മു പട്ടണത്തിന് അടുത്ത കുത്വായിലെ രസന എന്ന ഗ്രാമത്തിലെ മുസ്‌ലിം നാടോടി സമൂഹമായ ബക്കര്വാനളുകളെ (ആട്ടിടയര്‍) അവിടെ നിന്ന് ഭയപ്പെടുത്തി ഓടിക്കുക ഒരു എന്ന പ്രദേശിക ഹൈന്ദവസംഘത്തിന്റെ താത്പര്യപ്രകാരം.
പ്രതികളെ സഹായിക്കാന്‍ സംസ്ഥാനത്തെ ബി.ജെ.പി മന്ത്രിമാരടങ്ങുന്ന ഹൈന്ദവസംഘടന സജീവമായി പ്രവര്ത്തിതകയാണ്.
രസനഗ്രാമത്തിന്റെ വനാതിര്ത്തി യില്‍ 13 ബ്രാഹ്മണകുടുംബങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിനിടയില്‍ ഇരുപതോളം വരുന്ന നാടോടി മുസ്‌ലീം ബക്കര്വാതള്‍ കുടുംബങ്ങള്‍ അവിടെയെത്തുകയും സ്ഥലം വാങ്ങി വീടുകള്‍ പണിത് താമസിക്കുകയും ചെയ്തു. ഇവരെ അവിടെ ഭയപ്പെടുത്തി ഓടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കുഞ്ഞിനെ ബലാത്സംഗം ചെയത് കൊല്ലാന്‍ പ്രതികള്‍ തീരുമാനിച്ചതെന്നാണ് പോലീസ് പറയുന്നത്.
ജനവരി പത്തിന് രസനയിലെ വീടിന് പരിസരത്ത് നിന്ന് കാണാതായ പെണ്കുരട്ടിയുടെ മൃതദേഹം ഏഴു ദിവസങ്ങള്ക്ക് ശേഷമാണ് പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിച്ചത്. ജമ്മുകാശ്മീര്‍ ക്രൈംബ്രാഞ്ച് പോലീസ് എട്ടുപ്രതികള്ക്കെ്തിരെ കൊലക്കുറ്റം, തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം,ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിക്കൊണ്ടുള്ള കുറ്റപത്രം ഇന്നലെയാണ് സമര്പ്പി ച്ചത്.
കുട്ടിയെ തട്ടിക്കൊണ്ടുപോയതിനെ തുര്ന്നുള്ള ദിവസങ്ങളില്‍ എവിടെയാണ് ഒളിപ്പിച്ചു പാര്പ്പിച്ചിരിക്കുന്നത് എന്നറിയാമായിരുന്ന പ്രാദേശിക പൊലീസുകാര്ക്ക്, കണ്ടില്ലെന്ന് നടിക്കാന്‍ പ്രതികള്‍ ഒന്നരലക്ഷം രൂപ കൈക്കൂലി നല്കികയെന്നും കുറ്റപത്രം പറയുന്നു.
പെണ്കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ കണ്ടെത്തിയതിനെ തുടര്ന്ന് ജമ്മുകശ്മീരില്‍ ബക്കര്വാ‍ള്‍ സമൂഹത്തിന്റെ പ്രക്ഷോഭം വ്യാപകമായിരുന്നു. ഈ പ്രക്ഷോഭത്തിനൊടുവിലാണ് കേസ് ക്രൈംബ്രാഞ്ചിനെ ഏല്പ്പിഭച്ചത്.
പ്രതികളെന്നാരോപിക്കപ്പെടുന്നവരെ അറസ്റ്റുചെയ്യുന്നതിന് വേണ്ടിയുള്ള പ്രക്ഷോഭം കുത്വായില്‍ നടക്കുന്ന സമയത്ത്, ഹിന്ദു ഏക്ത മഞ്ച് എന്ന സംഘടന പ്രതികള്ക്ക് സഹായം ചെയ്യാനായി സ്ഥാപിക്കപ്പെട്ടതോടെ ബാലബലാല്സംഗക്കേസ് വര്ഗ്ഗീയവുമായി. ജമ്മുകശ്മീരില്‍ മെഹ്ബൂബ മുഫ്തി മന്ത്രിസഭയിലെ അംഗങ്ങളായ ബി.ജെ.പി നേതാക്കള്‍ ലാല്സിലങ്ങിന്റേയും ചന്ദര്പ്രോകാശ് ഗംഗയുടേയും നേതൃത്വത്തിലാണ് സംഘടനയുടെ രൂപവത്കരണം.
കുറ്റപത്രമനുസരിച്ച് റവന്യൂവകുപ്പില്‍ ഉദ്യോഗസ്ഥനായി വിരമിച്ച സഞ്ജി റാമാണ് ഈ ബലാത്സംഗ-കൊലപാതകത്തിന്റെ സൂത്രധാരന്‍. അയാളും അയാളുടെ മകന്‍ വിശാല്‍ ഗംഗോത്രയും പ്രായപൂര്ത്തി യായിട്ടില്ലാത്ത മരുമകനും കുറ്റകൃത്യത്തില്‍ പങ്കാളികളാണ്. ഇവര്‍ മൂന്നുപേരേയും കൂടാതെ പ്രത്യേക പോലീസ് ഉദ്യോഗസ്ഥരായ ദീപക് ഖജൂരിയ, സുരീന്ദര്‍ കുമാര്‍, അസിസ്റ്റന്റ് സബ്ഇന്സ്പെിക്ടര്‍ ആനന്ദ് ദത്ത, ഹെഡ്കോണ്സ്റ്റ ബ്ള്‍ തിലക്രാജ്, രസന സ്വദേശിയായ പര്വേദഷ് കുമാര്‍ എന്നിവരേയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദത്ത,രാജ് എന്നീ പോലീസുകാരെ തെളിവുനശിക്കാന്‍ ശ്രമിച്ചതിനാണ് അറസ്റ്റുചെയ്തത്.


****************

എന്ത് കൊണ്ട് കതുവയിലെ ബാലികയുടെ കൊലപാതകം വേറിട്ട്‌ നില്‍ക്കുന്നു...?
അരങ്ങേറിയത് വെറും ബലാത്കാരമല്ല.
വര്‍ഗ്ഗീയ ബലാത്കാരമാണ്.
വ്യക്തമായ ആസൂത്രണം വഴി നടത്തിയ പൈശാചികകൃത്യം!
ഒരു ലൈംഗിക ഭ്രാന്തന്റെ മനോവിഭ്രാന്തി ആയിരുന്നില്ല അത്...
ആ മൃഗീയത നടത്തിയത് സര്‍ക്കാര്‍ ഉദ്യോഗസ്ഥരും, പോലീസുകാരും, ക്ഷേത്രപൂജാരിയും അടക്കമുള്ള പ്രമുഖര്‍...
എന്നാല്‍ ഏറ്റവും വേദനിപ്പിയ്ക്കുന്ന സത്യങ്ങള്‍ അതല്ല....
വിദേശത്തെ ഒരു ഭരണാധികാരിയ്ക്ക് വയറ്റിളക്കം പിടിച്ചാല്‍ "get well soon" എന്ന് ഉടനെ ട്വിട്ടരില്‍ കുറിയ്ക്കുന്ന പ്രധാനമന്ത്രി മുതല്‍ രാജ്യതലവന്മാര്‍ ആരും, ഈ ഹീനകൃത്യത്തെക്കുറിച്ച് കമാന്ന് ഒരക്ഷരം മിണ്ടുന്നില്ല...
എട്ട് വയസ്സുള്ള കുരുന്ന് ഏഴ് ദിവസത്തോളം അത്രിക്രൂരമായി ആക്രമിക്കപ്പെട്ട് ഇഞ്ചിഞ്ചായി മരിച്ച സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച "തള്ളയില്ലാത്തവന്മാര്‍ക്ക്" പിന്തുണയേകാന്‍ മതത്തിന്റെ പേരില്‍ ഒരു സംഘടന രംഗത്തെത്തി....
അവര്‍ "ഭാരത്‌ മാതാ കി ജയ്" വിളിച്ചു കൊണ്ട് ഇന്ത്യന്‍ പതാകയുമായി പ്രകടനം നടത്തി...
അവരെ പിന്തുണക്കാന്‍ രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ചില പ്രതിനിധികളും...
അമ്മയെ തല്ലിയാല്‍ മാത്രമല്ല, പിഞ്ചുകുഞ്ഞിനെ പിച്ചിച്ചീന്തിയാലും രണ്ടുണ്ട് പക്ഷം എന്നവര്‍ തെളിയിച്ചിരിക്കുന്നു......
അവര്‍ ശരിയ്ക്കും അപമാനിച്ചത് ഹിന്ദു സംസ്കാരത്തെയും, ഇന്ത്യയുടെ ത്രിവര്‍ണ്ണ പതാകയെയുമാണ്...
NB:
സ്വാതന്ത്ര്യം കിട്ടിയ അന്ന് മുതല്‍ ഇന്ന് വരെ നടന്ന ബാലലൈംഗിക കൊലകളുടെ കണക്കു വിവരിച്ചും, കാശ്മീരി പണ്ടിറ്റുകളുടെ ചരിത്രം പറഞ്ഞും, ഇതിനെയൊക്കെ ന്യായീകരിയ്ക്കാന്‍ നടക്കുന്ന കേരളസംഘികളോട് പുശ്ചം മാത്രം!

****************

കഠുവ സംഭവം: പെണ്‍കുട്ടിയുടെ പേര് വെളിപ്പെടുത്തിയ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്ന് കുമ്മനം...
കുറ്റവാളികളെ അറസ്റ്റ് ചെയ്ത ജമ്മു കശ്മീർ സർക്കാർ കേരളത്തിന്‌ മാതൃകയാണ് എന്നും ജടിലശ്രീ പറഞ്ഞു...
ശരിയ്ക്കും ഇയാൾ മണ്ടനാണോ അതോ സ്വയം കോമാളി ചമയുന്നതാണോ? 
ഇന്ത്യ ഒട്ടാകെ മരിച്ച കുട്ടിയുടെ പേരിൽ ഫോട്ടോ വെച്ച് ഹാഷ്ടാഗ് കാമ്പയിൻ നടക്കുമ്പോൾ, പേര് മുഖ്യമന്ത്രി പറഞ്ഞു എന്ന കുറ്റം ഇയാൾ കണ്ടുപിടിച്ചത്രേ..
മരിച്ച ഇരയുടെ പേര് പറയാൻ പാടില്ല എന്ന് ആ നിയമത്തിൽ ഇല്ല എന്ന വിവരം പോലും ഇയാൾക്കില്ല.
അവിടെ ആ പെൺകുട്ടിയെ പിച്ചിച്ചീന്തിയ നരാധമന്മാരെ അറസ്റ്റ് ചെയ്യാൻ പാടില്ല എന്ന് സമരം ചെയ്തത് ഇവന്റെ പാർട്ടി മന്ത്രിമാരും എം.എൽ.എ മാരും, സംസ്ഥാന സെക്രെട്ടറിയുമാണ്.
കേരളം അതാണോ മാതൃക ആക്കേണ്ടത്?
കുറ്റവാളിയ്ക്കായി ദേശീയ പതാകയുമായി പ്രതിഷേധമാർച്ച്‌ നടത്തിയ ബി ജെ പി നേതാക്കന്മാരെ തള്ളിപ്പറയാനോ, അവരെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെടാനോ ഉള്ള നട്ടെല്ല് കുമ്മനത്തിന് ഇല്ല...
എന്നിട്ടും ഇവിടെ കിടന്നു തള്ളുന്നത് കണ്ടോ..
നാണമില്ലാത്തവൻ..

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച