ഇന്ത്യയിലെ റേഷൻ സമ്പ്രദായവും, കേരളവും, സംഘികളും

"യുദ്ധകാലത്തെ പട്ടിണി മാറ്റാനായി നടപ്പാക്കിയതാണ് റേഷന് സമ്പ്രദായം.. വളരെ അനാവശ്യമായ സാമ്പത്തിക ബാധ്യത ആണിത്.. അതൊക്കെ നിര് ത്തലാക്കേണ്ട കാലം കഴിഞ്ഞു. കേരളത്തിലാണ് ഇപ്പോഴും ഇതൊക്കെ ഇങ്ങനെ നടക്കുന്നത്. മറ്റു സംസ്‌ഥാനങ്ങളിലൊന്നും ഈ സമ്പ്രദായമില്ല. റേഷന് നിര് ത്തലാക്കി പകരം സാധാരണ കര് ഷകര് ക്കു സബ്‌സിഡി നല് കി കാര് ഷികോല് പ്പാദനം വര് ധിപ്പിക്കുകയാണു വേണ്ടത്. റേഷന് അരിയും മറ്റും കരിഞ്ചന്തയില് വിറ്റു ലാഭം കൊയ്യുന്നവരാണു ഇന്നും ഈ സമ്പ്രദായത്തെ പ്രോത്സാഹിപ്പിക്കുന്നത്." പാവപ്പെട്ട ജനങ്ങൾക്ക് മിതമായ വിലയിൽ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുക എന്ന ലക്ഷ്യത്തോടെ കേരളം വിജയകരമായി നടപ്പാക്കിയ വന്നിരുന്ന റേഷൻ സമ്പ്രദായത്തെ പാടെ നിർത്തലാക്കണമെന്ന് മുകളിൽ പറയുന്ന വിധത്തിൽ പരസ്യമായി ആവശ്യം ഉന്നയിച്ചത് കേരള നിയമസഭയിലെ ഒരു പ്രതിപക്ഷ എം.എൽ.എ ആയിരുന്നു. പേര് ഒ .രാജഗോപാൽ. 2016 ൽ മംഗളം ദിനപത്രത്തിൽ നൽകിയ അഭിമുഖത്തിലാണ് കേരളത്തിലെ ബിജെപിയുടെ ഏക എം.എൽ.എ പരസ്യമായി ഇങ്ങനെ അഭിപ്രായപ്പെട്ടത്. മോഡി സർക്കാർ റേഷൻ ഉപഭോക്താക്കളുടെ എണ്ണവും, റേഷൻ വിഹിതവും വെട്ടിക്കുറച്ചത് വിവാദമായി കേരളത്തിൽ ഉയർന...