ഡല്‍ഹിയില്‍ ഭൂമികുലുക്കം ഉണ്ടായാല്‍?

ഡല്‍ഹിയിലെ ജനസംഖ്യ കൂടും തോറും ഇവിടത്തെ അനധികൃത കോളനികളുടെ എണ്ണവും കൂടുകയാണ്. ഈ കോളനികളില് പ്രധാനമായും താമസിക്കുനതു മറ്റു സംസ്ഥാനങളില്‍ നിന്നുള്ള കുടിയേറ്റകാരും, അവരെ ആശ്രേയിച്ചു (ചൂഷണം) ജീവിക്കുന്ന തദേശവാസികളും(ഈ തദേശവാസികളില്‍ ഭൂരിഭാഗവും ഏതാനും ദശകങ്ങള്‍ക്ക് മുന്‍പ്പ് സമീപമുള്ള സംസ്ഥാനങ്ങളില്‍ നിന്നും കുടിയേറിയവരാണ്) . ഈ കോളനി കളില്‍ യാതൊരു നിയന്ത്രണവുമില്ലാതെ കെട്ടിടങ്ങള്‍ ഉയരുകയാണ്. ഒരു തരത്തില്‍ ഉള്ള സ്റ്റാന്‍ഡേര്‍ഡ് പാലിക്കാത്ത ദുര്‍ബലങ്ങളായ കെട്ടിടങ്ങള്‍ ഒന്നിന് പിറകെ ഒന്നായി ഇവിടെ നിര്മിക്കപെടുന്നു. മിക്ക കെട്ടിടങ്ങളും അഞ്ചും ആറും നിലകള്‍ ഉള്ളവയാണ്. ഒരു നില കെട്ടിടങ്ങള്‍ പെട്ടന്നു ബഹുനില കെട്ടിടങ്ങളായി മാറുന്നു. സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ നില ഒന്നിന് Rs. 10,000/- കൈകൂലി കൊടുത്താല്‍ മാത്രം മതി. നമ്മുടെ കേരളത്തില്‍ നിന്നും ജോലിക്കായി ഇവിടെ എത്തുന്ന മധ്യ വര്‍ഗ്ഗത്തില്‍ പെട്ട നല്ലൊരു ശതമാനം പേരും താമസിക്കുന്നത് ഇത്തരം കോളനികളില്ലാണ്.

എന്റെ ഭയം എന്തെന്ന്നാല്‍ ഡല്‍ഹി ഭൂകമ്പ സാധ്യതയുള്ള ഒരു മേഖലയില്‍ പെടുന്നതാണ് (zone 4). എല്ലാ വര്‍ഷവും വളരെ ചെറിയ ഭൂമി കുല്ലുക്കങ്ങള്‍ ഇവിടെ സാധാരണമാണ്. പക്ഷെ എപ്പോയെങ്കിലും ഒരു മോഡറേറ്റ് ഭൂകമ്പം വരുകയാണെങ്കില്‍ അതിന്റെ ഭവിഷത്ത് ഭയാനകം ആയിരിക്കും. ലക്ഷ കണക്കിന് പേരുടെ ജീവനായിരിക്കും അപകടതിലാവുക...!! മനുഷ്യ ജീവന് ഇത്രയും വില കല്‍പ്പിക്കാത്ത ഒരു സമൂഹം. ദുരന്തം ഉണ്ടായി കഴിഞ്ഞു മാത്രം ബോധോദയം വരുന്ന സമൂഹമാണല്ലോ ഇത്.
--
Biju Mohan
http://gbijumohan.blogspot.com/
th

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച