Posts

Showing posts from May, 2017

അവന്റെ ഒടുക്കത്തെ വിധി!

Image
"'മുപ്പത്തിമൂന്ന് കോടി ദേവീദേവന്മാര് പശുവിനുള്ളില് വസിക്കുന്നെന്നാണ് വിശ്വാസം.. ഓക്സിജന് സ്വീകരിച്ച് ഓക്സിജന് പുറത്തുവിടുന്ന ഏകജീവിയാണ് പശു' "ദേശീയപക്ഷിയായ മയില് നിത്യബ്രഹ്മചാരിയാണ്. മയിലുകള് ഇണചേരുകയില്ല. പെണ്മയില് ആണ്മയിലിന്റെ കണ്ണുനീര് കുടിക്കുന്നതിലൂടെയാണ് ഗര്ഭം ധരിക്കുന്നത്. ഇതിനാലാണ് കൃഷ്ണന് മയില്പീലി തലയില് ചൂടിയിരുന്നത്. " ഏതോ സംഘിയുടെ രോദനമാണ് ഈ വാക്കുകൾ എന്ന് തെറ്റിദ്ധരിച്ചോ... അല്ല.. രാജസ്ഥാനിലെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മഹേഷ് ചന്ദ്ര ശർമ്മയുടെ വാക്കുകളാണിത്. പശുവിനെ ദേശീയമൃഗമാക്കണമെന്നും, ഗോവധത്തിന് ജീവപര്യന്തം തടവുശിക്ഷ നൽകണമെന്നും വിധി പുറപ്പെടുവിച്ചു കൊണ്ട്, അതിന് അയാൾ പറഞ്ഞ ന്യായീകരണമാണ് ഇത്. മാത്രമല്ല താൻ കടുത്ത ശിവഭക്തനാണെന്നും, ആത്മാവിന്റെ ശബ്ദമാണ് താന്‍ അനുവര്‍ത്തിക്കുന്നതെന്നും വിധിക്ക് ശേഷം ജസ്റ്റിസ് മഹേഷ് ചന്ദ് ശര്‍മ മാധ്യമങ്ങളോട്‌ പറഞ്ഞു. ...... ബുധനാഴ്ച വിരമിക്കുന്ന ജ്‌സ്റ്റിസ് മഹേഷ് ചന്ദ് ശര്‍മയുടെ അവസാനത്തെ വിധിന്യായമായിരുന്നു ഇത്....... ഒരു ജഡ്ജിയുടെ വിവരക്കേട് എന്ന് പറഞ്ഞു തള്ളാവുന്ന വിഷയം അല്ലിത്.. ഇന്ത്യൻ ഭരണ

നിര്‍ഭയ...........

Image
" യെത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവത " ( എവിടെയാണോ സ്ത്രീകൾ ബഹുമാനിയ്ക്കപ്പെടുന്നത് അവിടെ ദൈവങ്ങൾ വസിയ്ക്കുന്നു ) ഇന്ത്യൻ സംസ്കാരം   സ്ത്രീകൾക്ക് കൽപ്പിച്ചു കൊടുത്ത   മഹനീയസ്ഥാനം വിളംബരം   ചെയ്യുന്ന വരികളാണത് .  സ്ത്രീയെ ദൈവമായും , അമ്മയായും പൂജിയ്ക്കാൻ ആഹ്വാനം ചെയ്യുകയും , പിതാവും , ഭർത്താവും , മകനും വിവിധകാലങ്ങളിൽ സ്ത്രീയെ സംരക്ഷിയ്ക്കണമെന്ന തിട്ടൂരങ്ങൾക്കും അപ്പുറം , വർത്തമാനകാല ഭാരതീയ   സമൂഹത്തിൽ സ്ത്രീ ഇന്നും അബലയും , ചൂഷിതയും , സുരക്ഷിതബോധം   നഷ്ടപ്പെട്ടവളുമാണ് .   മഹാനഗരങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലും അവൾ പീഡനങ്ങൾക്കും അക്രമങ്ങൾക്കും വിധേയയാകേണ്ടി   വരുമ്പോൾ , പത്രവാർത്തകളിൽ പുതുതായി ' നിർഭയകൾ "  സൃഷ്ടിയ്ക്കപ്പെടുന്നു . 80 വയസ്സുള്ള വൃദ്ധയിലും , മൂന്നു വയസ്സുള്ള പിഞ്ചുപൈതലിലും കാമം കണ്ടെത്തുന്ന   മനുഷ്യമൃഗങ്ങൾ , മനുഷ്യസമൂഹത്തിനു   തന്നെ കളങ്കം തീർക്കുമ്പോൾ , പത്രവാർത്തകളിൽ ഓരോ ആക്രമണവും " സ്ത്രീപീഡനം " എന്ന വാക്കിനാൽ ആഘോഷിയ്ക്കപ്പെടുമ്പോൾ , നമ്മുടെ രാജ്യത്ത് സ്ത്രീകള

ജീവനിൽ പേടിയുള്ളവർ എന്റെ ചുറ്റും കൂടി നിൽക്കൂ...

Image
മനുഷ്യദൈവമായാലും, ജീവൻ നിലനിർത്താൻ ആധുനിക മരുന്നുകളും, ഇസഡ് കാറ്റഗറി സുരക്ഷയും അനിവാര്യം... അത് മനസ്സിലാക്കാം... പക്ഷെ അത് സാധാരണക്കാരന്റെ പോക്കറ്റിൽ നിന്നെടുത്തു കൊടുക്കുന്ന കേന്ദ്രസർക്കാർ നടപടി പച്ചമലയാളത്തിൽ പറഞ്ഞാൽ തനി വൃത്തികേടാണ്... അതും കോടിക്കണക്കിന് ആസ്തിയുള്ള ഒരു മൾട്ടി മില്ലിയനൈർ ആയ മനുഷ്യദൈവത്തിന്... വോട്ടുബാങ്കിനു വേണ്ടിയാണെങ്കിലും, ഒരു ജനാധിപത്യരാജ്യത്ത് ഇത്രയ്‌ക്കൊക്കെ വേണോ.....

നിറത്തിൽ വ്യത്യാസം വന്നാൽ വിഷത്തിന്റെ ഗുണം മാറുമോ?

കേരളത്തിന്റെ ചരിത്രത്തിൽ ഇന്ന് വരെ, ഒരേ ഒരിയ്ക്കൽ അല്ലാതെ, ഒരു വനിതയെ എം.എൽ.എ സ്ഥാനാർഥി ആയി പോലും നിർത്താത്ത രാഷ്ട്രീയ പാർട്ടിയാണ് മുസ്‌ലിം ലീഗ്.  വനിതാ സംവരണം കാരണം, വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ടാണ് പെണ്ണുങ്ങളെ പഞ്ചായത്തിലെങ്കിലും മത്സരിപ്പിയ്ക്കുന്നത്.  നാട്ടുകാരെ ബോധ്യപ്പെടുത്താൻ, വനിതാലീഗ് എന്നൊരു സാധനം തട്ടിക്കൂട്ടി വച്ചിട്ടുണ്ടെങ്കിലും, ആൺ നേതാക്കന്മാർ ഇരിയ്ക്കുന്ന സ്റ്റേജിൽ സംസാരിയ്ക്കാൻ പോലും അവരെ സാധാരണ അനുവദിയ്ക്കാറില്ല.  ആ അനുഭവം നേരിട്ട ഒരാളാണ് വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നിസ അന്‍വര്‍.. ഇപ്പോൾ അവർ ബി.ജെ.പിക്ക് അനുകൂലമായി പ്രസ്താവന നടത്തിയെങ്കിൽ അതിൽ അത്ഭുതം തോന്നുന്നില്ല. പെണ്ണുങ്ങൾക്ക് ചെരിപ്പിന്റെ വിലപോലും നൽകാത്ത ഒരു പാർട്ടിയിൽ നിൽക്കുന്ന ആത്മാഭിമാനമുള്ള ഏതു പെണ്ണിനും, ബി.ജെ.പിയെപ്പോലൊരു വർഗീയപാർട്ടി പോലും തമ്മിൽ ഭേദമായി തോന്നും.