നിറത്തിൽ വ്യത്യാസം വന്നാൽ വിഷത്തിന്റെ ഗുണം മാറുമോ?

കേരളത്തിന്റെ ചരിത്രത്തിൽ ഇന്ന് വരെ, ഒരേ ഒരിയ്ക്കൽ അല്ലാതെ, ഒരു വനിതയെ എം.എൽ.എ സ്ഥാനാർഥി ആയി പോലും നിർത്താത്ത രാഷ്ട്രീയ പാർട്ടിയാണ് മുസ്‌ലിം ലീഗ്. 

വനിതാ സംവരണം കാരണം, വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ടാണ് പെണ്ണുങ്ങളെ പഞ്ചായത്തിലെങ്കിലും മത്സരിപ്പിയ്ക്കുന്നത്. 

നാട്ടുകാരെ ബോധ്യപ്പെടുത്താൻ, വനിതാലീഗ് എന്നൊരു സാധനം തട്ടിക്കൂട്ടി വച്ചിട്ടുണ്ടെങ്കിലും, ആൺ നേതാക്കന്മാർ ഇരിയ്ക്കുന്ന സ്റ്റേജിൽ സംസാരിയ്ക്കാൻ പോലും അവരെ സാധാരണ അനുവദിയ്ക്കാറില്ല. 
ആ അനുഭവം നേരിട്ട ഒരാളാണ് വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നിസ അന്‍വര്‍..
ഇപ്പോൾ അവർ ബി.ജെ.പിക്ക് അനുകൂലമായി പ്രസ്താവന നടത്തിയെങ്കിൽ അതിൽ അത്ഭുതം തോന്നുന്നില്ല.
പെണ്ണുങ്ങൾക്ക് ചെരിപ്പിന്റെ വിലപോലും നൽകാത്ത ഒരു പാർട്ടിയിൽ നിൽക്കുന്ന ആത്മാഭിമാനമുള്ള ഏതു പെണ്ണിനും, ബി.ജെ.പിയെപ്പോലൊരു വർഗീയപാർട്ടി പോലും തമ്മിൽ ഭേദമായി തോന്നും.

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച