പൈക ബിദ്രോഹ....?

തങ്ങൾക്ക് ഇണങ്ങുന്ന വിധത്തിൽ ഇന്ത്യചരിത്രത്തെ പൊളിച്ചെഴുതുക എന്നത് എന്നും സംഘപരിവാറിന്റെ അജണ്ടയിലെ മുൻഗണനാ വിഷയമാണ്. അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് "ബ്രിട്ടീഷുകാര്ക്കെതിരെയുള്ള ഒന്നാം സ്വാതന്ത്ര്യസമരമെന്ന പേരില് പൈക ബിദ്രോഹയെ മാറ്റിയെഴുതാനുള്ള തീരുമാനം.." ഇന്ത്യയുടെ പല ഭാഗത്തും ബ്രിടീഷുകാർക്കെതിരെ ചെറിയ ചെറിയ കലാപങ്ങൾ പലപ്പോഴായി നടന്നിട്ടുണ്ട്. അതൊക്കെ ചെറുഗ്രൂപ്പുകൾ പ്രാദേശികമായ പ്രശ്നങ്ങൾ ഉയർത്തിയിട്ടാണ്. എന്നാൽ ഇന്ത്യ വ്യാപകമായി ആദ്യമായി നടന്ന സംഘടിതകലാപം ആണ് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം. വോട്ടു രാഷ്ട്രീയത്തിനായി ഒറീസ്സക്കാരെ പ്രീതിപ്പെടുത്താൻ ചരിത്രം മാറ്റുമ്പോൾ, പൈക കലാപത്തിന് മുൻപ് ബ്രിടീഷുകാർക്കെതിരെ നടന്ന പ്ലാസി യുദ്ധം, ടിപ്പുവിന്റെ യുദ്ധം, വേലുത്തമ്പി ദളവയുടെ കലാപം മുതലായ പല കലാപങ്ങളെയും കൂടി ഒന്നാം സ്വാതന്ത്ര്യ സമരമായി പരിഗണിയ്ക്കേണ്ടി വരും. അതിനു കേന്ദ്രസർക്കാർ തയ്യാറുണ്ടോ? (വാർത്ത ചുവടെ...) ========= 1817ല് ഒഡീഷയില് നടന്ന പൈക കലാപം (പൈക ബിദ്രോഹ) ഒന്നാം സ്വാതന്ത്ര്യ സമരമെന്ന പേരില് അടുത്ത അധ്യയനവര്ഷം മുതല് ചരിത്രപാഠപുസ്തകത്തില് ഇടംപി...