സൂചനകൾ ആശങ്കപ്പെടുത്തുന്നവയാണ്..


സെപ്റ്റംബർ 29 ന് ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ കൗൺസിലിൽ ഫ്രാൻസ്, ബെൽജിയം, മെക്സിക്കോ, ബെനിൻ, കോസ്റ്ററിക്ക, മൊൾഡോവ, മംഗോളിയ, സ്വിട്സർലാൻഡ് എന്നീ രാജ്യങ്ങൾ ചേർന്ന് ഒരു പ്രമേയം അവതരിപ്പിച്ചു.
സ്വവർഗ്ഗാനുരാഗികൾക്കും, മതനിരാസം നടത്തുന്നവർക്കും ചില രാജ്യങ്ങൾ വധശിക്ഷ നൽകാറുണ്ട്. ഇത്തരം വധശിക്ഷകളെ നിർത്തലാക്കണം എന്നായിരുന്നു പ്രമേയത്തിന്റെ കാതൽ.
സ്വാഭാവികമായും ശരീയത്ത് നിയമസംഹിതയിൽ അധിഷ്ഠിതമായ (ഗൾഫ് രാജ്യങ്ങൾ ഉൾപ്പടെയുള്ള) ഇസ്‌ലാമികരാജ്യങ്ങൾ ഇതിനെ എതിർത്തു വോട്ടു ചെയ്തു.
എന്നാൽ ഏറ്റവും ആശ്ചര്യപ്പെടുത്തുന്നത്, അവരോടൊപ്പം ചേർന്ന് ഇതിനെ എതിർത്ത് വോട്ടു ചെയ്ത രാജ്യങ്ങളിൽ ഇന്ത്യയും ഉൾപ്പെടുന്നു എന്നതാണ്.
ജനാധിപത്യരാജ്യമായ ഇന്ത്യയിൽ സ്വവർഗ്ഗാനുരാഗമോ, മതവിശ്വാസത്തെ തള്ളിപ്പറയുന്നതോ വധശിക്ഷ നൽകാവുന്ന കുറ്റമല്ല. എന്നിട്ടും ഈ പ്രമേയത്തിനെതിരെയാണ് ഇന്ത്യ വോട്ടു ചെയ്തത്.
മതത്തിന് അമിതപ്രാധാന്യം നൽകുന്ന ഒരു ഭരണകൂടം വന്നതിലൂടെ, ക്രമേണ ഇന്ത്യ കടുത്ത മതനിയമങ്ങളാൽ നിയന്ത്രിയ്ക്കപ്പെടാൻ പോകുന്ന ഒരു മതരാജ്യമായി മാറുന്നു എന്നാണോ ഈ നീക്കം സൂചിപ്പിയ്ക്കുന്നത്?

NB:
മറ്റുള്ള രാജ്യങ്ങൾ ഇന്ത്യൻ ഭരണാധികാരികളുടെ അത്ര "സംസ്കാരസമ്പന്നർ" അല്ലാത്തതിനാലും, അവർ മനുഷ്യാവകാശങ്ങൾക്ക് മതത്തേക്കാൾ വില കൽപ്പിയ്ക്കുന്നതിനാലും 27 - 13 എന്ന വോട്ടുനിലയിൽ പ്രമേയം പാസ്സായി.

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച