പൈക ബിദ്രോഹ....?



തങ്ങൾക്ക് ഇണങ്ങുന്ന വിധത്തിൽ ഇന്ത്യചരിത്രത്തെ പൊളിച്ചെഴുതുക എന്നത് എന്നും സംഘപരിവാറിന്റെ അജണ്ടയിലെ മുൻഗണനാ വിഷയമാണ്.
അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് "ബ്രിട്ടീഷുകാര്ക്കെതിരെയുള്ള ഒന്നാം സ്വാതന്ത്ര്യസമരമെന്ന പേരില് പൈക ബിദ്രോഹയെ മാറ്റിയെഴുതാനുള്ള തീരുമാനം.."
ഇന്ത്യയുടെ പല ഭാഗത്തും ബ്രിടീഷുകാർക്കെതിരെ ചെറിയ ചെറിയ കലാപങ്ങൾ പലപ്പോഴായി നടന്നിട്ടുണ്ട്. അതൊക്കെ ചെറുഗ്രൂപ്പുകൾ പ്രാദേശികമായ പ്രശ്നങ്ങൾ ഉയർത്തിയിട്ടാണ്.
എന്നാൽ ഇന്ത്യ വ്യാപകമായി ആദ്യമായി നടന്ന സംഘടിതകലാപം ആണ് 1857 ലെ ഒന്നാം സ്വാതന്ത്ര്യ സമരം.
വോട്ടു രാഷ്ട്രീയത്തിനായി ഒറീസ്സക്കാരെ പ്രീതിപ്പെടുത്താൻ ചരിത്രം മാറ്റുമ്പോൾ, പൈക കലാപത്തിന് മുൻപ് ബ്രിടീഷുകാർക്കെതിരെ നടന്ന പ്ലാസി യുദ്ധം, ടിപ്പുവിന്റെ യുദ്ധം, വേലുത്തമ്പി ദളവയുടെ കലാപം മുതലായ പല കലാപങ്ങളെയും കൂടി ഒന്നാം സ്വാതന്ത്ര്യ സമരമായി പരിഗണിയ്ക്കേണ്ടി വരും.
അതിനു കേന്ദ്രസർക്കാർ തയ്യാറുണ്ടോ?
(വാർത്ത ചുവടെ...)
=========
1817ല് ഒഡീഷയില് നടന്ന പൈക കലാപം (പൈക ബിദ്രോഹ) ഒന്നാം സ്വാതന്ത്ര്യ സമരമെന്ന പേരില് അടുത്ത അധ്യയനവര്ഷം മുതല് ചരിത്രപാഠപുസ്തകത്തില് ഇടംപിടിക്കും. മാനവ വിഭവശേഷി വകുപ്പു മന്ത്രി പ്രകാശ് ജാവദേക്കറാണ് പൈക കലാപത്തിന്റെ 200 വാര്ഷികദിനമായ ഇന്നലെ ഇക്കാര്യം അറിയിച്ചത്. രാജ്യമെമ്പാടും പൈക കലാപത്തിന്റെ വാര്ഷികം ആഘോഷിക്കുന്നതിന് കേന്ദ്രം 200 കോടി രൂപ വകയിരുത്തിയിട്ടുള്ളതായും അദ്ദേഹം അറിയിച്ചു. ബ്രിട്ടീഷുകാര് 'ശിപായി ലഹള'യെന്ന് വിളിച്ച 1857 ലെ കലാപത്തെയാണ് നിലവില് ഒന്നാം സ്വാതന്ത്ര്യ സമരമെന്ന് വിശേഷിപ്പിക്കുന്നത്. "ബ്രിട്ടീഷുകാര്ക്കെതിരെയുള്ള ഒന്നാം സ്വാതന്ത്ര്യസമരമെന്ന പേരില് പൈക ബിദ്രോഹ ചരിത്രപാഠപുസ്തകങ്ങളില് ഇടം പിടിക്കും". 1817 ലെ യഥാര്ഥ ചരിത്രം വിദ്യാര്ഥികള് പഠിക്കേണ്ടത...
ബക്ഷി ജഗന്ധു ബിദ്യാധരയുടെ നേതൃത്വത്തില് ബ്രിട്ടീഷുകാര്ക്കെതിരെ 1817 ല് നടന്ന കലാപമാണ് പൈക ബിദ്രോഹ എന്നറിയപ്പെടുന്നത്. കമ്പനിയുടെ സൈന്യം കലാപത്തെ അടിച്ചമര്ത്തുകയായിരുന്നു. പൈക കലാപത്തില് പങ്കെടുത്തവരുടെ പിന്മുറക്കാരെ ഇക്കഴിഞ്ഞ ഏപ്രില് 16ന് ഭുവനേശ്വറില് നടന്ന ചടങ്ങില് പ്രധാനമന്ത്രി നരേന്ദ്ര മോദി ആദരിച്ചിരുന്നു....

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച