Posts

രാജ്യദ്രോഹി!

Image
രാജ്യദ്രോഹി ! ഭരണാധിപന്റെ ആജ്ഞ കേട്ടിട്ടും തല കുലുക്കാത്തവൻ രാജ്യദ്രോഹി ; ഭരണവർഗ്ഗത്തിന്റെ സംഘഗാനം ഏറ്റുപാടാത്തവൻ രാജ്യദ്രോഹി ; തെരുവിൽ നഗ്നനാം രാജാവെ കണ്ടെന്നു - റക്കെപറഞ്ഞവൻ രാജ്യദ്രോഹി ; നീ മാത്രമല്ല , ഞങ്ങളും സത്യം തിരിച്ചറിഞ്ഞവൻ രാജ്യദ്രോഹി ; മർദ്ദനം , ഭേദ്യവും മലർവർഷമായിട്ടും തലകുനിയ്ക്കാത്തവൻ രാജ്യദ്രോഹി ; നാളത്തെ നാടിന്റെ നന്മയ്ക്കായിന്നും രക്തസാക്ഷിയവൻ രാജ്യദ്രോഹി . കൊതിയ്ക്കുന്നു ഞാനും നിന്നെ നമിച്ച് ഒരു പുതിയ രാജ്യദ്രോഹിയാകാൻ .                                    ബെൻസി മോഹൻ . ജി

ഒരു ഒഴിയാബാധയുടെ കഥ

Image
(അടുത്തതായി നിങ്ങള്‍ക്ക് മുന്‍പില്‍ എത്തുന്നത്‌ ഒരു ലഘു നാടകമാണ് . രാഷ്ട്രീയ ആക്ഷേപ ഹാസ്യനാടകം  " ഒരു ഒഴിയാബാധയുടെ കഥ!" നമ്മുടെ നാട്ടില്‍ നടക്കുന്ന സമകാലീന പ്രശ്നങ്ങളെ ആക്ഷേപ ഹാസ്യത്തിന്റെ കണ്ണിലൂടെ നോക്കുന്ന ഈ നാടകത്തിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിയ്ക്കുന്നവരോ മരിച്ചവരോ ആയ ഏതെങ്കിലും  വ്യക്തികളുമായി സാമ്യം തോന്നുന്നുവെങ്കില്‍ അത് വെറും യാദ്രിശ്ചികം മാത്രം ) ഒരു ഒഴിയാബാധയുടെ കഥ (ആക്ഷേപഹാസ്യ നാടകം) (രംഗം- 1) (രാജധാനി. പാറാവ്‌ നിൽക്കുന്ന ഭടൻ ഉറക്കെ വിളിച്ചു പറയുന്നു.) ഭടൻ :-  "ചേരള മഹാരാജ്യം ഭരിയ്ക്കുന്ന തൊമ്മൻ ചാണ്ടി രാവണൻ തമ്പുരാൻ ഇതാ എഴുന്നള്ളുന്നേ!" (മഹാരാജാവ് വരുന്നു.) ( താനാരോ..തന്നാരോ.. എന്ന ഒരു പാട്ട് ദൂരെ നിന്ന് കേൾക്കുന്നു) രാജാവ് :-  "ആരവിടെ!" ഭടൻ :- "അളിയൻ" രാജാവ്: -  "അളിയനോ ?" ഭടൻ :-  "സോറി. അടിയൻ" രാജാവ് :-  "ഉം! എന്താണ് കൊട്ടാര വാതിലിൽ നിന്നും കേൾക്കുന്ന ആ പാട്ട് ? വെങ്കിടേശ്വര സുപ്രഭാതമാണോ ?" ഭടൻ :-  "അല്ല പ്രഭോ! അങ്ങയുടെ ഭരണം മൂലം ജീവിതം...