Posts

ഹാദിയ..

Image
== മതം മാറുന്ന ആദ്യത്തെ പെണ്ണല്ല ഹാദിയ .. സ്വന്തം ഇഷ്ടപ്രകാരമുള്ള മകളുടെ വിവാഹത്തെ എതിർക്കുന്ന ആദ്യത്തെ അച്ഛനുമല്ല അശോകൻ .. എന്നിട്ടും എന്ത് കൊണ്ട് ഹാദിയ വിഷയം ഇത്രയും വിവാദമായി എന്ന് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉള്ളൂ .. ഒരു കുടുംബത്തിന്റെ ഉള്ളിൽ അവസാനിപ്പിയ്ക്കേണ്ട വിഷയത്തെ , സ്വന്തം രാഷ്ട്രീയലാഭത്തിനായി വലിയ ഒരു കലാപമാക്കി മാറ്റാനുള്ള സംഘികളുടെയും , സുഡാപ്പികളുടെയും ശ്രമം .. അവർക്ക് വിഷയം ഹാദിയയോ അശോകനോ ആ കുടുംബമോ അല്ല ... ഈ വിഷയം ഉപയോഗിച്ച് മതവികാരം ഉയർത്തി പത്തു വോട്ടു പിടിയ്ക്കാനാകുമോ എന്നതാണ് .. വലയിൽ വീണ മീൻ ചാടിപ്പോകാതിരിയ്ക്കാൻ തട്ടിക്കൂട്ടി കല്യാണം സംഘടിപ്പിച്ചു കൊടുത്ത സുഡാപ്പികളും ..., കോടതിയിൽ കേസ് നിലനിൽക്കാൻ ഒരു അച്ഛനെക്കൊണ്ട് സ്വന്തം മകൾക്ക് ഭ്രാന്താണ് എന്ന് പറയിപ്പിച്ച സംഘികളും ...,   കേസ് ജയിയ്ക്കാൻ ഒരു ചെറുപ്പക്കാരനെ തീവ്രവാദിയാക്കി മാറ്റാൻ ശ്രമിയ്ക്കുന്ന എൻ . ഐ . എ എന്ന കേന്ദ്രസർക്കാർ വാല്യക്കാരും ....   ആണ് ഇവിടെ പ്രതികൂട്ടിൽ നിൽക്കേണ്ടത് .. ഇതിനിടയിൽ പെട്ട...

"നോട്ടുനിരോധനം" - ഒരു വർഷം......

Image
364 ദിവസങ്ങൾക്കുമുമ്പ് ...... എല്ലാം ശാന്തമായിരുന്നു .. മേഘക്കീറുകൾക്കുള്ളിൽ കുടുങ്ങിക്കിടന്ന ചുവന്ന ഉടയാടത്തുമ്പു വലിച്ചെടുത്ത് , അന്നത്തെ ഉദ്യോഗവും കഴിഞ്ഞ് സൂര്യൻ കടലിലേക്കുമടങ്ങി . രാത്രി കറുത്തു തുടങ്ങിയിരിക്കുന്നു ... പെട്ടെന്ന് ..... തൊഴുത്തിൽ അലസമായിക്കിടന്ന് അയവിറക്കുകയായിരുന്ന പശുക്കൾ ചാടിയെഴുന്നേറ്റ് അമറി ... കൂട്ടിനുള്ളിലെ പരിമിതവിസ്തൃതിയിൽ നായക്കുട്ടി പരക്കം പാഞ്ഞു .. ദൂരെ , എന്നാൽ ഒരുപാടകലെയല്ലാതെ കുറുക്കന്മാർ നിർത്താതെ ഓരിയിട്ടു .. ഹുങ്കാരത്തോടെ വീശിയടിച്ച കാറ്റിൽ കരിയിലകൾ ലക്ഷ്യമില്ലാതെ പറന്നു . ഒരപശകുനം പോലെ ഉമ്മറത്ത് കൊളുത്തിവച്ചിരുന്ന സന്ധ്യാദീപം ചെറിയൊരു ചെറുത്തുനിൽപ്പിനുശേഷം കാറ്റിനു കീഴടങ്ങി . തൊട്ടടുത്തിരുന്ന് രാമായണം വായിക്കുകയായിരുന്ന മുത്തശ്ശി മൂക്കിൻതുമ്പത്തുവച്ച വെള്ളെഴുത്തുകണ്ണടയുടെ മുകളിലൂടെ , ചുറ്റും കണ്ണോടിച്ചുകൊണ്ട് ആരോടെന്നില്ലാതെ പറഞ്ഞു . " എന്തോ വലിയ ദുരന്തം വരാനുളളപോലെ .. ഗുരുവായൂരപ്പാ .. നീ തന്നെ തുണ ." അയൽപ്പക്കത്ത് , ജനവാതിലുകൾ അടച്ചുകൊളുത്തിടവേ ആമിനുമ്മ മന്ത്രിച്ചു...