Posts

അഭിനവസിദ്ധന്മാര്‍ അരങ്ങുവാഴുമ്പോള്‍...

Image
2012 നവംബര്‍ 26 തിങ്കള്‍.... രാവിലെ 8:15 .... പി.കെ.വേണുകുട്ടന്‍ നായര്‍ എന്ന മലയാളം കണ്ട മികച്ച നാടകാചാര്യന്‍ ഈ പരുഷമായ കപടലോകത്തോട്‌ വിട പറഞ്ഞു. അര്‍ഹിയ്ക്കുന്ന അംഗീകാരങ്ങളോ, പരിഗണനയോ നല്‍കാന്‍ മടിച്ച മലയാളി സമൂഹം, ആ പാവം മനുഷ്യനെ ജീവിതാവസാനകാലത്ത് ഏറെ കഷ്ടപ്പെടുത്തുകയും ചെയ്തു. ഒരു കള്ളകേസില്‍ കുടുക്കി ഏറെ അപമാനവും, ദുരിതവും നല്‍കിയ എതിരാളികള്‍ ഒരു വശത്തും, ആ മഹാപ്രതിഭയെ തിരിഞ്ഞു നോക്കാതെ അവഗണിച്ച അധികാരികള്‍ മറുവശത്തും... മികച്ച നാടകസംവിധായകനുള്ള സംസ്ഥാന അവാര്‍ഡ്‌ നാല് തവണ നേടിയ അദ്ദേഹം, അവസാനകാലത്ത് ചികിത്സയ്ക്ക് പോലും വകയില്ലാതെ ബുദ്ധിമുട്ടി... പി.കെ.വേണുക്കുട്ടന്‍ മാഷിനെ ആദ്യമായി ഞാന്‍ കാണുന്നത് ദൂരദര്‍ശനിലെ ടെലിഫിലിമുകളിലും മറ്റു ചില പരിപാടികളിലും ആണ്. പിന്നീട് എന്റെ വീട്ടിന്റെ അടുത്തുള്ള ശ്രീ ചിത്തിര തിരുനാള്‍ ഗ്രന്ഥശാലയില്‍ വെച്ച്, പല പ്രാവശ്യം നേരിട്ടും അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അന്ന് സ്കൂള്‍ വിദ്യാര്‍ഥിയായിരുന്ന എനിയ്ക്ക്, മലയാള നാടകവേദിയ്ക്ക് വലിയ സംഭാവനകള്‍ നല്‍കിയ ആ ചെറിയ മനുഷ്യന്‍ ഒരു കൌതുകം ആയിരുന്നു. എങ്കിലും അദ്ദേഹത്തെ പരിചയപ്പെടാനോ മിണ്ട...

ഗുഡ് ബൈ മാഡിബ ....

Image
2013ന്റെ ഏറ്റവും വലിയ നഷ്ടം എന്താണ് എന്ന് ചോദിച്ചാല്‍ ലോകമെങ്ങും ഉള്ള മനുഷ്യര്‍ പറയുന്ന ഒരു ഉത്തരമാണ് ദക്ഷിണാഫ്രിക്കയുടെ രാഷ്ട്രപിതാവായ നെല്‍സന്‍ മണ്ടേലയുടെ വിടവാങ്ങല്‍ എന്ന്. കാരണം അദ്ദേഹത്തെപോലെ സ്വന്തം വ്യക്തിപ്രഭാവം കൊണ്ട് താന്‍ ജീവിച്ചിരുന്ന കാലത്തെ ലോകത്തിന്റെ മനസാക്ഷിയെ ഇത്ര  ആഴത്തില്‍  സ്വാധീനിച്ച്, ഏവരുടെയും ആദരവും സ്നേഹവും നേടിയ മഹത് വ്യക്തിത്വങ്ങള്‍ അപൂര്‍വ്വം ആണ്. നെല്‍സന്‍ മണ്ടേലയുടെ മരണവാര്‍ത്ത അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍മ്മ വന്നത്, നന്നേ കുട്ടിക്കാലത്ത് “ഐപ്സോ”യുടെ (ആള്‍ ഇന്ത്യ പീസ്‌ & സോളിഡാരിറ്റി ഓര്‍ഗനൈസേഷന്‍) ഒരു ജാഥയില്‍ പങ്കെടുത്ത് “നെല്‍സണ്‍ മണ്ടേലയെ മോചിപ്പിയ്ക്കുക” എന്ന് മറ്റു കുട്ടികള്‍ക്കൊപ്പം മുദ്രാവാക്യം വിളിച്ച കാലത്തെയാണ്. നെല്‍സണ്‍ മണ്ടേല ----- സ്നേഹത്തോടെ “മാഡിബ” എന്ന് വിളിച്ച, നമ്മുടെ രാജ്യത്ത് നിന്നും എത്രയോ അകലെ ജീവിച്ച, ആ കറുത്ത ദക്ഷിണആഫ്രിക്കന്‍ മനുഷ്യനെ, നാം എന്ത് കൊണ്ട് ഇത്രയധികം സ്നേഹിച്ചു? കാരണം ഒന്ന് മാത്രം. ഇരുള്‍ എന്നും നിറയുന്ന നമ്മുടെ ലോകത്ത്, നന്മയുടെ ചെറുതിരികള്‍ തെളിയിച്ച്, മനുഷ്യത്വത്തിന്റെ പ്രകാശം പരത്...

ഞങ്ങളോട് കളിച്ചാല്‍, ഞങ്ങള്‍ കളി പഠിപ്പിയ്ക്കും ........ (ഒരു രസകരമായ പ്രതികാരത്തിന്റെ കഥ!)

Image
    ഐ.ടി. രംഗത്തെ വമ്പന്മാരായ "ആപ്പിള്‍" കമ്പനിയുടെ കാലിഫോര്‍ണിയയിലെ ഹെഡ് ക്വാര്‍ട്ട്ഴ്സ് ഓഫീസിലെ സ്റ്റോര്‍യാര്‍ഡിലെ സെക്യുരിറ്റി ജീവനക്കാര്‍ ഒരു വിചിത്ര കാഴ്ച കണ്ട് അമ്പരന്നു.. അതിരാവിലെ തന്നെ മുപ്പതു വലിയ ട്രക്കുകള്‍ ഓഫീസിനു മുന്നില്‍ ക്യു നില്‍ക്കുന്നു.   വഴി തെറ്റി വന്നവയാകും ആ ട്രക്കുകള്‍ എന്നാണ് അവര്‍ ആദ്യം കരുതിയത്‌. എന്നാല്‍ ട്രക്കുകളുടെ കൂടെ വന്ന സാംസംഗ് കമ്പനിയുടെ സൂപ്പര്‍വൈസര്‍ അവരോടു പറഞ്ഞത് ഇതാണ്." നിങ്ങള്ക്ക് തരാനുള്ള നഷ്ടപരിഹാര തുകയാണ് ഈ ട്രക്കുകളില്‍ ഉള്ളത്"...   അതായിരുന്നു സത്യം...   ആ മുപ്പതു ട്രക്കുകളില്‍ നിറയെ അഞ്ചു സെന്റ്‌ നാണയങ്ങള്‍ ആയിരുന്നു ഉണ്ടായിരുന്നത്. ആകെ ഒരു ബില്യണ്‍ (നൂറു കോടി) ഡോളറിന് തുല്യമായ ചില്ലറ അഞ്ചു സെന്റ്‌ നാണയങ്ങള്‍!     പേറ്റന്റ് ലംഘനത്തിന്റെ പേരില്‍ ആപ്പിളിന്, സാംസങ് നൂറു കോടി ഡോളര്‍ (ഏകദേശം 6400 കോടി രൂപ) നഷ്ടപരിഹാരം നല്‍കണമെന്ന അമേരിക്കന്‍ കോടതി ജൂറിയുടെ വിധി അനുസരിച്ച്, നല്‍കാനുണ്ടായിരുന്ന നഷ്ടപരിഹാരം ആയിരുന്നു അത്.   ' പേറ്റന്റ് ലംഘനം ' നടത്തി തങ്ങളു...

THE UNFORGETABLE TASTE OF ONAM!

Image
  Onam.....  It's the biggest nostalgia for any Malayalee, anywhere in this world. Like most malalyalees lot of my childhood memories are threaded with that festival. When we were children, Onam was the sweetest occasion in a year which we eagerly waited for. Not only because schools were closed for Onam vacation, but also because of the happiness that festival brings to our small world. ... The children gangs makes "pookkalam" in front of our house, in the all 10 days. We never buy flowers from the market (as we see in present times). We pluck the flowers from various places including private properties and nearby houses. For that you need to wake up early in the morning and go around to collect the flowers. You need to climb walls of other people's houses, escape from barking dogs, run away from scolding house owners etc... It was like a police-thief game and we children liked it very much.. Then the grand "Onam Sadya" (feast) on the Thiruvona...