ആഫ്രിക്കൻ വംശജർ.....വംശീയ ആക്രമണങ്ങൾ...

അമേരിക്കയിലും, ആസ്‌ത്രേലിയയിലും ഇന്ത്യക്കാർ വംശീയആക്രമണത്തിന് ഇരയാകുന്നു എന്ന വാർത്തകൾ വരുമ്പോഴെല്ലാം രക്തം തിളച്ചു പ്രതികരിയ്ക്കുന്ന ദേശസ്നേഹികളൊക്കെ, ഉത്തരപ്രദേശിലെ ഗ്രെറ്റർ നോയിഡയിൽ നടക്കുന്ന വംശീയ ആക്രമണങ്ങളെ അവഗണിയ്ക്കുന്നത് വേദനയുളവാക്കുന്ന കാര്യമാണ്. ഇന്ത്യയിൽ താമസിയ്ക്കുന്ന ആഫ്രിക്കൻ വംശജരായ വിദ്യാർത്ഥികൾക്കും പൗരന്മാർക്കുമെതിരെ നടക്കുന്ന വംശീയആക്രമണങ്ങൾ, ലോകസമൂഹത്തിന്റെ മുന്നിൽ നമ്മുടെ രാജ്യത്തിന്റെ തല കുനിയുന്ന രീതിയിൽ വളരുകയാണ്. ദരിദ്രരാജ്യങ്ങളാണ് ആഫ്രിക്കയിൽ കൂടുതലുമുള്ളത്. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും, ജോലിയ്ക്കുമായി വിസയെടുത്ത് ഇന്ത്യയിൽ, പ്രത്യേകിച്ചും നോയിഡ പോലുള്ള വ്യവസായനഗരങ്ങളിലും പരിസര പ്രദേശങ്ങളിലും ധാരാളം ആഫ്രിക്കൻ പൗരന്മാർ കാലങ്ങളായി താമസിയ്ക്കാറുണ്ട്. സംഭവങ്ങളുടെ തുടക്കം കഴിഞ്ഞ ആഴ്ച മനീഷ് എന്ന പതിനേഴുകാരനായ പ്ലസ് ടൂ വിദ്യാർത്ഥിയുടെ മരണത്തോടെയാണ്. മയക്കുമരുന്നിന്റെ അമിതമായ ഉപയോഗമായിരുന്നു മരണകാരണം. ആ സ്ഥലത്തുള്ള ഒരു വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന അഞ്ചു നൈജീരിയൻ വിദ്യാർത്ഥികളാണ് മയക്കുമരുന്ന് കച്ചവടത്തിന് പിന്നിലെന്ന് ആരോപിച്ച് ചിലർ പോലീസിൽ പരാ...