രാമരാജ്യം വരണ വരവ് കണ്ടാ....!



യു.പിയിലെ ബി.ജെ.പി ഭരണത്തിന്റെ തുടക്കം കണ്ടു കൊണ്ട് "ഹിന്ദുരാജ്യം ഉണ്ടാക്കാൻ വേണ്ടിയാണോ മോഡി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയത്?" എന്ന് പല സാമൂഹ്യപ്രവർത്തകരും ചോദിയ്ക്കുന്നത് കണ്ടു.
ബി.ജെ.പി യുടെയും അന്തിമലക്ഷ്യം ഹിന്ദുരാജ്യം ഉണ്ടാക്കുകയാണ് എന്ന് പലരും പ്രസംഗിയ്ക്കുന്നതും പ്രചരിപ്പിപ്പിയ്ക്കുന്നതും കേട്ടിട്ടുണ്ട്...
അത് വെറും തെറ്റിദ്ധാരണയാണ്...
അവരുടെ ലക്‌ഷ്യം ഹിന്ദു രാജ്യമല്ല... ബ്രാഹ്മണരാജ്യമാണ്...
രണ്ടും രണ്ടാണ്...
ഹിന്ദുമതം ഇസ്‌ലാമിനെപ്പോലെയോ, ക്രിസ്തുമതത്തെപ്പോലെയോ ഒരു ഏകശിലാ മതമല്ല..
നൂറുകണക്കിന് വ്യത്യസ്തവും, ചിലപ്പോൾ പരസ്പരവിരുദ്ധവുമായ വിശ്വാസങ്ങളും, ദർശനങ്ങളും, ആശയങ്ങളും ചേർന്ന ഒരു സംസ്കാരസമ്മിശ്രണം ആണത്.
ദ്വൈതവും, അദ്വൈതവും, തീവ്രവിശ്വാസങ്ങളും, നിരീശ്വരവാദവും, കടുത്ത ആചാരങ്ങളും, തുറന്ന ആശയങ്ങളും, മതവിധേയത്വവും, മതനിരാസവും ഒക്കെ ഒരേപോലെ അതിന്റെ ഭാഗമായി വരുന്നു.
കേരളത്തിലെ ഹിന്ദുവിനെപ്പോലെയല്ല കശ്മീരിലെ ഹിന്ദു ജീവിയ്ക്കുന്നത്.
സമ്പൂർണ്ണ വെജിറ്റേറിയനിസം പിന്തുടർന്ന വിശ്വാസികളും, അല്ലാത്തവരും, ഇറച്ചിയും, മത്സ്യവും, മദ്യവും വരെ പ്രസാദമായി ഉപയോഗിയ്ക്കുന്ന ക്ഷേത്രങ്ങളും ഒക്കെ ഹിന്ദുമതത്തിൽ ഉണ്ട്. മറ്റു മതങ്ങളിൽ ഉള്ള വിശ്വാസങ്ങൾ അലിഞ്ഞു ചേർന്ന് രൂപപ്പെട്ട ആചാരങ്ങൾ പലയിടത്തും ഹിന്ദുമതത്തിൽ കാണാം..
വൈവിധ്യങ്ങളായ അനേകം ചെറുപുഴകൾ ഒഴുകിച്ചേർന്ന മഹാസമുദ്രം പോലെയാണ് ഹിന്ദുമതത്തിന്റെ അസ്തിത്വം നിലകൊള്ളുന്നത്. അത് തന്നെയാണ് ഹിന്ദുമതത്തിന്റെ മഹത്വവും.
ആ നാനാത്വത്തിൽ ഏകത്വത്തെ ഇല്ലാതാക്കി, ഒറ്റച്ചട്ടക്കൂട്‌ തീർത്ത് ഹിന്ദുമതത്തെ പൂർണ്ണമായും നിയന്ത്രണത്തിൽ കൊണ്ടുവരാൻ, ശങ്കരാചാര്യരുടെ കാലം മുതലേ ശ്രമങ്ങൾ നടന്നിട്ടുണ്ട്..
ചാതുർവർണ്ണ്യ ജാതിവ്യവസ്ഥ പണിഞ്ഞത് തന്നെ "ബ്രാഹ്മണിക്ക് അധികാരം" എന്ന അടിസ്ഥാനശിലയുടെ മുകളിലാണ്.
മതത്തിന്റെ അധികാരം ഏറെക്കാലം കൈയ്യാളിയിരുന്നത് ബ്രാഹ്മണർ അടക്കമുള്ള ഉന്നതജാതി,കുലത്തിൽ പെട്ടവരാണ്.
അവരുടെ അധികാരത്തിന് ആദ്യമായി ക്ഷതമേല്പിച്ചതു് വിദേശഭരണാധികാരികൾ ആയിരുന്നു.
ആധുനികവിദ്യാഭ്യാസവും, പുതിയ ചിന്തകളും, വിദേശസ്വാധീനവും ഹിന്ദുമതത്തിലെ ബ്രാഹ്മണിക്ക് അധീനശക്തിയ്ക്ക് ക്ഷതം ഏൽപ്പിയ്ക്കുകയും, മതത്തിന്റെ മുകളിലുള്ള അധികാരം നഷ്ടമാകുകയും ചെയ്തിട്ടുണ്ട്.
ആർ.എസ്.എസ് സ്ഥാപിച്ചതും, അതിന്റെ പരമാധികാരികൾ ആയതും മറാത്ത ബ്രാഹ്മണന്മാർ ആയിരുന്നു. അടുത്തകാലത്തു മാത്രമാണ് മറ്റു ഉന്നതജാതിക്കാർക്ക് പോലും ആർ.എസ്.എസ് പരമാധികാരിയാകാൻ കഴിഞ്ഞത്.
സംഘപരിവാറിന്റെ ആത്യന്തികലക്ഷ്യം, നഷ്ടമായ ആ ബ്രാഹ്മണിക്ക് ആധിപത്യമുള്ള ഹിന്ദുസമൂഹത്തെ പുനഃസ്ഥാപിച്ച്, മതത്തിന്റെ പരമാധികാരം ആർ.എസ്.എസ്സിന്റെ കൈകളിൽ എത്തിയ്ക്കുക എന്നതാണ്.
അതിന്റെ ലക്ഷണങ്ങളാണ്, യു.പിയിലെ സംഘപരിവാർ സർക്കാർ നടത്തുന്ന മാംസനിരോധനശ്രമങ്ങളും, വെജിറ്റേറിയൻ പ്രചാരണങ്ങളും..
വ്യത്യസ്ത മത,ജാതിയിൽ പെട്ടവർ തമ്മിലുള്ള വിവാഹങ്ങൾ തടയുക എന്നതാണ് "ആന്റി റോമിയോ സ്‌കോഡ്' എന്ന പേരിൽ നടക്കുന്ന പോലീസ് അക്രമങ്ങൾക്കു പിന്നിലുള്ള ലക്‌ഷ്യം.
ജാതിയുടെ ശുദ്ധത (purity of caste) ജാതിവ്യവസ്ഥയുടെ ഏറ്റവും പ്രധാനമായ ആവശ്യമാണ്.
ഹിന്ദുമതത്തിന്റെ വൈവിധ്യം നിറഞ്ഞ വ്യക്തിത്വത്തെ ഇല്ലാതാക്കി, മറ്റുള്ള സംഘടിതമതങ്ങളെപ്പോലെ പൗരോഹത്യത്തിന് അടിമകളാക്കി, നിയന്ത്രണം സ്ഥാപിച്ചെടുക്കുകയും, അതുവഴി ഈ രാജ്യത്തിന്റെ ഏകാധിപത്യം പിടിച്ചെടുക്കുകയും ചെയ്യുക എന്നതാണ് സംഘപരിവാറിന്റെ ഏറ്റവും വലിയ സ്വപ്നo.
ചുരുക്കി പറഞ്ഞാൽ, ഹിന്ദുമതത്തെ ആരിൽ നിന്നെങ്കിലും രക്ഷിയ്ക്കണമെങ്കിൽ, അത് സംഘപരിവാറിൽ നിന്നാണ്.
അത് ഹിന്ദുക്കൾ മനസ്സിലാക്കേണ്ട കാലം അതിക്രമിച്ചിരിയ്ക്കുന്നു.

================

പശുക്കളെ കൊല്ലുന്നവരുടെയും, ബഹുമാനിക്കാത്തവരുടെയും കൈയും കാലും തല്ലിയൊടിക്കണമെന്ന് ബി.ജെ.പി. എം.എൽ.എ. വിക്രം സൈനി.
ഗോവധം നടത്തുന്നവർക്ക് വധശിക്ഷ നൽകണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി.
മതഭ്രാന്ത് പറയാൻ മത്സരിയ്ക്കുന്ന ജന്മങ്ങൾ..
പശുവിന്റെ അത്ര വില മനുഷ്യജീവന് ഇല്ലാത്തത് എന്ത് കൊണ്ട്?
വർഗീയകലാപങ്ങൾ നടത്തി ആയിരങ്ങളെ കൊല്ലുന്ന സംഘികളേക്കാൾ വലിയ കുറ്റക്കാരാണോ, ഭക്ഷണത്തിനായി പശുവിനെ അറുക്കുന്ന മനുഷ്യർ?
നായയും,പൂച്ചയും, ആടും, എരുമയും, പന്നിയും, കോഴിയും അടങ്ങുന്ന മറ്റു ജീവികൾക്കില്ലാത്ത ഒരു പ്രാധാന്യവും പശുവിനില്ല..
പശുവിന് കൊടുക്കുന്ന പ്രാധാന്യമെങ്കിലും ഈ മതഭ്രാന്തന്മാർ, മനുഷ്യജീവികൾക്ക് കൊടുത്തിരുന്നെങ്കിൽ മതിയായിരുന്നു ഇവിടെ "അച്ഛാ ദിൻ" ശരിയ്ക്കും വരാൻ...

Comments

Popular posts from this blog

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

ശംബുകൻ

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച