അവന്റെ ഒടുക്കത്തെ വിധി!

"'മുപ്പത്തിമൂന്ന് കോടി ദേവീദേവന്മാര് പശുവിനുള്ളില് വസിക്കുന്നെന്നാണ് വിശ്വാസം.. ഓക്സിജന് സ്വീകരിച്ച് ഓക്സിജന് പുറത്തുവിടുന്ന ഏകജീവിയാണ് പശു'
"ദേശീയപക്ഷിയായ മയില് നിത്യബ്രഹ്മചാരിയാണ്. മയിലുകള് ഇണചേരുകയില്ല. പെണ്മയില് ആണ്മയിലിന്റെ കണ്ണുനീര് കുടിക്കുന്നതിലൂടെയാണ് ഗര്ഭം ധരിക്കുന്നത്. ഇതിനാലാണ് കൃഷ്ണന് മയില്പീലി തലയില് ചൂടിയിരുന്നത്. "
ഏതോ സംഘിയുടെ രോദനമാണ് ഈ വാക്കുകൾ എന്ന് തെറ്റിദ്ധരിച്ചോ...
അല്ല..
രാജസ്ഥാനിലെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മഹേഷ് ചന്ദ്ര ശർമ്മയുടെ വാക്കുകളാണിത്.
പശുവിനെ ദേശീയമൃഗമാക്കണമെന്നും, ഗോവധത്തിന് ജീവപര്യന്തം തടവുശിക്ഷ നൽകണമെന്നും വിധി പുറപ്പെടുവിച്ചു കൊണ്ട്, അതിന് അയാൾ പറഞ്ഞ ന്യായീകരണമാണ് ഇത്.
മാത്രമല്ല താൻ കടുത്ത ശിവഭക്തനാണെന്നും, ആത്മാവിന്റെ ശബ്ദമാണ് താന്‍ അനുവര്‍ത്തിക്കുന്നതെന്നും വിധിക്ക് ശേഷം ജസ്റ്റിസ് മഹേഷ് ചന്ദ് ശര്‍മ മാധ്യമങ്ങളോട്‌ പറഞ്ഞു. ......
ബുധനാഴ്ച വിരമിക്കുന്ന ജ്‌സ്റ്റിസ് മഹേഷ് ചന്ദ് ശര്‍മയുടെ അവസാനത്തെ വിധിന്യായമായിരുന്നു ഇത്.......

ഒരു ജഡ്ജിയുടെ വിവരക്കേട് എന്ന് പറഞ്ഞു തള്ളാവുന്ന വിഷയം അല്ലിത്..
ഇന്ത്യൻ ഭരണഘടനയും, നിയമസംഹിതകളും അടിസ്ഥാനമാക്കി, യാതൊരു വികാരവിക്ഷോഭങ്ങൾക്കോ, വ്യക്തിപരമായ താത്പര്യങ്ങൾക്കോ, ഏതെങ്കിലും സങ്കുചിതവിശ്വാസങ്ങൾക്കോ അടിപ്പെടാതെ, തെളിവുകളെ ശാസ്ത്രീയമായി അപഗ്രഥിച്ച് നിയമം നടപ്പാക്കാനാണ് നമ്മുടെ രാജ്യത്ത് ജഡ്ജിമാരെ നിയമിയ്ക്കുന്നത്.
അവിടെയാണ് ഒരു ജഡ്ജി യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാത്ത കുറെ മണ്ടത്തരങ്ങൾ എഴുന്നള്ളിച്ചു കൊണ്ട് പറയുന്നു; "താൻ മതവിശ്വാസത്തിലൂന്നിയ ആത്മാവിന്റെ ശബ്ദം കേട്ടാണ് വിധി പറയുന്നതെന്ന്..."
ഈ പ്രസ്താവനയോടെ അയാളുടെ മുൻ വിധിപ്രസ്താവനകളും സംശയത്തിന്റെ നിഴലിലാകുന്നു
ഇവിടെ തകർക്കപ്പെടുന്നത് ജുഡീഷ്യറിയുടെ പരിപാവനതയാണ്.
B.Sc (ബാച്ചലർ ഓഫ് സയൻസ്) പാസ്സായ ശേഷം എൽ.എൽ.ബി എടുത്താണ് മഹേഷ് ചന്ദ് ശര്‍മ അഭിഭാഷകനായത് എന്ന് അയാളുടെ ബയോഡേറ്റ പറയുന്നു.
സയൻസ് പഠിച്ച ഒരാൾക്ക് ഇമ്മാതിരി മണ്ടത്തരങ്ങൾ പറയാൻ കഴിയുമോ എന്ന് ചിന്തിയ്ക്കുമ്പോൾ, രാജസ്ഥാനിലെ വിദ്യാഭ്യാസനിലവാരത്തെ കുറ്റപ്പെടുത്തണോ, അതോ അയാൾ നേടിയ ഡിഗ്രിയുടെ ഒറിജിനാലിറ്റി പരിശോധിയ്ക്കാണോ എന്ന് ചിന്തിയ്ക്കേണ്ടിയിരിയ്ക്കുന്നു.
മോഡി സർക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന നിയമം വൻപ്രതിഷേധത്തിന് വഴി വെയ്ക്കുന്ന സമയത്തു തന്നെയാണ് മഹേഷ് ചന്ദ് ശര്‍മയുടെ ഈ വിധി വന്നത് എന്നത് വെറും യാദൃച്ഛികമല്ല..
ജുഡീഷ്യറിയെ കൈപ്പിടിയിൽ ഒതുക്കാൻ സംഘപരിവാർ വർഷങ്ങളായി ശ്രമിച്ചു വരുന്നത് വിജയത്തിലോട്ട് അടുക്കുന്നു എന്ന സത്യമാണ് ഇമ്മാതിരി ജഡ്ജിമാർ തുറന്നു കാണിയ്ക്കുന്നത്.
ഹാ കഷ്ടം! എന്ന് സഹതപിയ്ക്കുകയല്ല വേണ്ടത്.
പ്രതികരിയ്ക്കുകയാണ്..

Comments

walfordqi said…
JTM Hub: How To Get You To The Borgata - KTNV
The Borgata Hotel 광주 출장샵 Casino & Spa 춘천 출장샵 has a 100% deposit match bonus 대구광역 출장마사지 up to $2,000. The bonus 오산 출장샵 is valid for all five 부천 출장안마 deposits.

Popular posts from this blog

ശംബുകൻ

ഗോഡ്‌സെയും, നിർമ്മൽ ചാറ്റർജിയും ഗാന്ധിവധവും - ഒരു സംഘി നുണക്കഥ !

മതവിശ്വാസവും വര്‍ഗ്ഗീയവാദവും - പൊതുചര്‍ച്ച