നേരുള്ള ചുംബനം ഹൃദയങ്ങളെ ചേർത്തു നിർത്തും.

ചുംബനസമരത്തിന്റെ പേരിലുള്ള വാഗ്‌വാദങ്ങൾ തുടരുമെന്ന് തീർച്ച.. കാരണം ഇത് മലയാളനാടാണ്.... രഹസ്യമായി സ്ത്രീപീഡനവും പരസ്യമായി സദാചാരവാദവും കൊണ്ടു നടക്കുന്ന ദ്വന്ദവ്യക്തിത്വങ്ങളുടെ നാട്.. അടച്ചുമൂടി വെച്ച ലൈംഗിക അരാജകത്വം പാരമ്പര്യവാദമായി ഉത്‌ഘോഷിയ്ക്കുന്ന നാട്.. പൊതുനിരത്തിൽ പരസ്യമായി മലമൂത്രവിസർജ്ജനം ചെയ്യുന്നത് ശരിയെന്നും, പ്രണയിനിയ്ക്ക് പരസ്യചുംബനം നൽകുന്നത് തെറ്റെന്നും വിളിച്ചു പറയുന്ന നാട്,.... സദാചാരത്തിന്റെയും സംസ്കാരത്തിന്റെയും പാരമ്പര്യത്തിന്റെയും ഗീർവാണങ്ങൾ തുടരുക തന്നെ ചെയ്യും.. പക്ഷെ, ഒരു കാര്യം ഉറപ്പാണ്.. കാലം മാറ്റാത്തതായി ഒന്നുമില്ല.. കാലത്തിന്റെ ഒഴുക്കിൽ പരസ്യമായ ചുംബനം കണ്ടാൽ മുഖം ചുളിയുന്ന ഇന്നത്തെ സാമൂഹിക സദാചാര കാഴ്ചപ്പാട് മാറുക തന്നെ ചെയ്യും. കെട്ടുകല്യാണം, തിരണ്ടുകല്യാണം, സംബന്ധം, മരുമക്കത്തായം, പുലപ്പേടി, മുലക്കരം, അരയ്ക്കു മുകളിലെ നഗ്നത, ബഹുഭാര്യത്വം, ബഹുഭതൃത്വം തുടങ്ങി ഒരു കാലത്ത് കേരളത്തിന്റെ "സംസ്കാരത്തിന്റെ " അവിഭാജ്യ ഘടകമായിരുന്ന അനാചാരങ്ങൾ ഒക്കെ ഇന്ന് വെറും ഓർമ്മകൾ മാത്രമായി.... മുപ്പത് വർഷം മുൻപ് പോലും, കേരളത്തിലെ സ്ത്രീ ...