Posts

അവന്റെ ഒടുക്കത്തെ വിധി!

Image
"'മുപ്പത്തിമൂന്ന് കോടി ദേവീദേവന്മാര് പശുവിനുള്ളില് വസിക്കുന്നെന്നാണ് വിശ്വാസം.. ഓക്സിജന് സ്വീകരിച്ച് ഓക്സിജന് പുറത്തുവിടുന്ന ഏകജീവിയാണ് പശു' "ദേശീയപക്ഷിയായ മയില് നിത്യബ്രഹ്മചാരിയാണ്. മയിലുകള് ഇണചേരുകയില്ല. പെണ്മയില് ആണ്മയിലിന്റെ കണ്ണുനീര് കുടിക്കുന്നതിലൂടെയാണ് ഗര്ഭം ധരിക്കുന്നത്. ഇതിനാലാണ് കൃഷ്ണന് മയില്പീലി തലയില് ചൂടിയിരുന്നത്. " ഏതോ സംഘിയുടെ രോദനമാണ് ഈ വാക്കുകൾ എന്ന് തെറ്റിദ്ധരിച്ചോ... അല്ല.. രാജസ്ഥാനിലെ ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് മഹേഷ് ചന്ദ്ര ശർമ്മയുടെ വാക്കുകളാണിത്. പശുവിനെ ദേശീയമൃഗമാക്കണമെന്നും, ഗോവധത്തിന് ജീവപര്യന്തം തടവുശിക്ഷ നൽകണമെന്നും വിധി പുറപ്പെടുവിച്ചു കൊണ്ട്, അതിന് അയാൾ പറഞ്ഞ ന്യായീകരണമാണ് ഇത്. മാത്രമല്ല താൻ കടുത്ത ശിവഭക്തനാണെന്നും, ആത്മാവിന്റെ ശബ്ദമാണ് താന്‍ അനുവര്‍ത്തിക്കുന്നതെന്നും വിധിക്ക് ശേഷം ജസ്റ്റിസ് മഹേഷ് ചന്ദ് ശര്‍മ മാധ്യമങ്ങളോട്‌ പറഞ്ഞു. ...... ബുധനാഴ്ച വിരമിക്കുന്ന ജ്‌സ്റ്റിസ് മഹേഷ് ചന്ദ് ശര്‍മയുടെ അവസാനത്തെ വിധിന്യായമായിരുന്നു ഇത്....... ഒരു ജഡ്ജിയുടെ വിവരക്കേട് എന്ന് പറഞ്ഞു തള്ളാവുന്ന വിഷയം അല്ലിത്.. ഇന്ത്യൻ ഭരണ...

നിര്‍ഭയ...........

Image
" യെത്ര നാര്യസ്തു പൂജ്യന്തേ രമന്തേ തത്ര ദേവത " ( എവിടെയാണോ സ്ത്രീകൾ ബഹുമാനിയ്ക്കപ്പെടുന്നത് അവിടെ ദൈവങ്ങൾ വസിയ്ക്കുന്നു ) ഇന്ത്യൻ സംസ്കാരം   സ്ത്രീകൾക്ക് കൽപ്പിച്ചു കൊടുത്ത   മഹനീയസ്ഥാനം വിളംബരം   ചെയ്യുന്ന വരികളാണത് .  സ്ത്രീയെ ദൈവമായും , അമ്മയായും പൂജിയ്ക്കാൻ ആഹ്വാനം ചെയ്യുകയും , പിതാവും , ഭർത്താവും , മകനും വിവിധകാലങ്ങളിൽ സ്ത്രീയെ സംരക്ഷിയ്ക്കണമെന്ന തിട്ടൂരങ്ങൾക്കും അപ്പുറം , വർത്തമാനകാല ഭാരതീയ   സമൂഹത്തിൽ സ്ത്രീ ഇന്നും അബലയും , ചൂഷിതയും , സുരക്ഷിതബോധം   നഷ്ടപ്പെട്ടവളുമാണ് .   മഹാനഗരങ്ങളിലും ഗ്രാമഗ്രാമാന്തരങ്ങളിലും അവൾ പീഡനങ്ങൾക്കും അക്രമങ്ങൾക്കും വിധേയയാകേണ്ടി   വരുമ്പോൾ , പത്രവാർത്തകളിൽ പുതുതായി ' നിർഭയകൾ "  സൃഷ്ടിയ്ക്കപ്പെടുന്നു . 80 വയസ്സുള്ള വൃദ്ധയിലും , മൂന്നു വയസ്സുള്ള പിഞ്ചുപൈതലിലും കാമം കണ്ടെത്തുന്ന   മനുഷ്യമൃഗങ്ങൾ , മനുഷ്യസമൂഹത്തിനു   തന്നെ കളങ്കം തീർക്കുമ്പോൾ , പത്രവാർത്തകളിൽ ഓരോ ആക്രമണവും " സ്ത്രീപീഡനം " എന്ന വാക്കിനാൽ ആഘോഷിയ്ക്കപ്പെടുമ്പോൾ , നമ്...

ജീവനിൽ പേടിയുള്ളവർ എന്റെ ചുറ്റും കൂടി നിൽക്കൂ...

Image
മനുഷ്യദൈവമായാലും, ജീവൻ നിലനിർത്താൻ ആധുനിക മരുന്നുകളും, ഇസഡ് കാറ്റഗറി സുരക്ഷയും അനിവാര്യം... അത് മനസ്സിലാക്കാം... പക്ഷെ അത് സാധാരണക്കാരന്റെ പോക്കറ്റിൽ നിന്നെടുത്തു കൊടുക്കുന്ന കേന്ദ്രസർക്കാർ നടപടി പച്ചമലയാളത്തിൽ പറഞ്ഞാൽ തനി വൃത്തികേടാണ്... അതും കോടിക്കണക്കിന് ആസ്തിയുള്ള ഒരു മൾട്ടി മില്ലിയനൈർ ആയ മനുഷ്യദൈവത്തിന്... വോട്ടുബാങ്കിനു വേണ്ടിയാണെങ്കിലും, ഒരു ജനാധിപത്യരാജ്യത്ത് ഇത്രയ്‌ക്കൊക്കെ വേണോ.....

നിറത്തിൽ വ്യത്യാസം വന്നാൽ വിഷത്തിന്റെ ഗുണം മാറുമോ?

കേരളത്തിന്റെ ചരിത്രത്തിൽ ഇന്ന് വരെ, ഒരേ ഒരിയ്ക്കൽ അല്ലാതെ, ഒരു വനിതയെ എം.എൽ.എ സ്ഥാനാർഥി ആയി പോലും നിർത്താത്ത രാഷ്ട്രീയ പാർട്ടിയാണ് മുസ്‌ലിം ലീഗ്.  വനിതാ സംവരണം കാരണം, വേറെ ഒരു വഴിയും ഇല്ലാത്തത് കൊണ്ടാണ് പെണ്ണുങ്ങളെ പഞ്ചായത്തിലെങ്കിലും മത്സരിപ്പിയ്ക്കുന്നത്.  നാട്ടുകാരെ ബോധ്യപ്പെടുത്താൻ, വനിതാലീഗ് എന്നൊരു സാധനം തട്ടിക്കൂട്ടി വച്ചിട്ടുണ്ടെങ്കിലും, ആൺ നേതാക്കന്മാർ ഇരിയ്ക്കുന്ന സ്റ്റേജിൽ സംസാരിയ്ക്കാൻ പോലും അവരെ സാധാരണ അനുവദിയ്ക്കാറില്ല.  ആ അനുഭവം നേരിട്ട ഒരാളാണ് വനിതാലീഗ് സംസ്ഥാന പ്രസിഡന്റ് ഖമറുന്നിസ അന്‍വര്‍.. ഇപ്പോൾ അവർ ബി.ജെ.പിക്ക് അനുകൂലമായി പ്രസ്താവന നടത്തിയെങ്കിൽ അതിൽ അത്ഭുതം തോന്നുന്നില്ല. പെണ്ണുങ്ങൾക്ക് ചെരിപ്പിന്റെ വിലപോലും നൽകാത്ത ഒരു പാർട്ടിയിൽ നിൽക്കുന്ന ആത്മാഭിമാനമുള്ള ഏതു പെണ്ണിനും, ബി.ജെ.പിയെപ്പോലൊരു വർഗീയപാർട്ടി പോലും തമ്മിൽ ഭേദമായി തോന്നും.

ആഫ്രിക്കൻ വംശജർ.....വംശീയ ആക്രമണങ്ങൾ...

Image
അമേരിക്കയിലും, ആസ്‌ത്രേലിയയിലും ഇന്ത്യക്കാർ വംശീയആക്രമണത്തിന് ഇരയാകുന്നു എന്ന വാർത്തകൾ വരുമ്പോഴെല്ലാം രക്തം തിളച്ചു പ്രതികരിയ്ക്കുന്ന ദേശസ്നേഹികളൊക്കെ, ഉത്തരപ്രദേശിലെ ഗ്രെറ്റർ നോയിഡയിൽ നടക്കുന്ന വംശീയ ആക്രമണങ്ങളെ അവഗണിയ്ക്കുന്നത് വേദനയുളവാക്കുന്ന കാര്യമാണ്. ഇന്ത്യയിൽ താമസിയ്ക്കുന്ന ആഫ്രിക്കൻ വംശജരായ വിദ്യാർത്ഥികൾക്കും പൗരന്മാർക്കുമെതിരെ നടക്കുന്ന വംശീയആക്രമണങ്ങൾ, ലോകസമൂഹത്തിന്റെ മുന്നിൽ നമ്മുടെ രാജ്യത്തിന്റെ തല കുനിയുന്ന രീതിയിൽ വളരുകയാണ്. ദരിദ്രരാജ്യങ്ങളാണ് ആഫ്രിക്കയിൽ കൂടുതലുമുള്ളത്. മെച്ചപ്പെട്ട വിദ്യാഭ്യാസത്തിനും, ജോലിയ്ക്കുമായി വിസയെടുത്ത് ഇന്ത്യയിൽ, പ്രത്യേകിച്ചും നോയിഡ പോലുള്ള വ്യവസായനഗരങ്ങളിലും പരിസര പ്രദേശങ്ങളിലും ധാരാളം ആഫ്രിക്കൻ പൗരന്മാർ കാലങ്ങളായി താമസിയ്ക്കാറുണ്ട്. സംഭവങ്ങളുടെ തുടക്കം കഴിഞ്ഞ ആഴ്ച മനീഷ് എന്ന പതിനേഴുകാരനായ പ്ലസ് ടൂ വിദ്യാർത്ഥിയുടെ മരണത്തോടെയാണ്. മയക്കുമരുന്നിന്റെ അമിതമായ ഉപയോഗമായിരുന്നു മരണകാരണം. ആ സ്ഥലത്തുള്ള ഒരു വീട്ടിൽ വാടകയ്ക്ക് താമസിച്ചിരുന്ന അഞ്ചു നൈജീരിയൻ വിദ്യാർത്ഥികളാണ് മയക്കുമരുന്ന് കച്ചവടത്തിന് പിന്നിലെന്ന് ആരോപിച്ച് ചിലർ പോലീസിൽ പരാ...

രാമരാജ്യം വരണ വരവ് കണ്ടാ....!

Image
യു.പിയിലെ ബി.ജെ.പി ഭരണത്തിന്റെ തുടക്കം കണ്ടു കൊണ്ട് "ഹിന്ദുരാജ്യം ഉണ്ടാക്കാൻ വേണ്ടിയാണോ മോഡി ആദിത്യനാഥിനെ മുഖ്യമന്ത്രിയാക്കിയത്?" എന്ന് പല സാമൂഹ്യപ്രവർത്തകരും ചോദിയ്ക്കുന്നത് കണ്ടു. ബി.ജെ.പി യുടെയും അന്തിമലക്ഷ്യം ഹിന്ദുരാജ്യം ഉണ്ടാക്കുകയാണ് എന്ന് പലരും പ്രസംഗിയ്ക്കുന്നതും പ്രചരിപ്പിപ്പിയ്ക്കുന്നതും കേട്ടിട്ടുണ്ട്... അത് വെറും തെറ്റിദ്ധാരണയാണ്... അവരുടെ ലക്‌ഷ്യം ഹിന്ദു രാജ്യമല്ല... ബ്രാഹ്മണരാജ്യമാണ്... രണ്ടും രണ്ടാണ്... ഹിന്ദുമതം ഇസ്‌ലാമിനെപ്പോലെയോ, ക്രിസ്തുമതത്തെപ്പോലെയോ ഒരു ഏകശിലാ മതമല്ല.. നൂറുകണക്കിന് വ്യത്യസ്തവും, ചിലപ്പോൾ പരസ്പരവിരുദ്ധവുമായ വിശ്വാസങ്ങളും, ദർശനങ്ങളും, ആശയങ്ങളും ചേർന്ന ഒരു സംസ്കാരസമ്മിശ്രണം ആണത്. ദ്വൈതവും, അദ്വൈതവും, തീവ്രവിശ്വാസങ്ങളും, നിരീശ്വരവാദവും, കടുത്ത ആചാരങ്ങളും, തുറന്ന ആശയങ്ങളും, മതവിധേയത്വവും, മതനിരാസവും ഒക്കെ ഒരേപോലെ അതിന്റെ ഭാഗമായി വരുന്നു. കേരളത്തിലെ ഹിന്ദുവിനെപ്പോലെയല്ല കശ്മീരിലെ ഹിന്ദു ജീവിയ്ക്കുന്നത്. സമ്പൂർണ്ണ വെജിറ്റേറിയനിസം പിന്തുടർന്ന വിശ്വാസികളും, അല്ലാത്തവരും, ഇറച്ചിയും, മത്സ്യവും, മദ്യവും വരെ പ്രസാദമായി ഉപയോഗിയ...

പൂച്ചയ്ക്കാര് മണി കെട്ടും?

Image
1964 ഫെബ്രുവരി. കേരളരാഷ്ട്രീയ ചരിത്രത്തിലെ ആദ്യലൈംഗികആരോപണവിവാദം നടന്നത് ആ മാസമാണ്. അന്ന് പീച്ചിഡാമിന്റെ തീരത്ത് തന്റെ അംബാസിഡര് കാറിലൂടെ സഞ്ചരിക്കുകയായിരുന്നു ആഭ്യന്തരമന്ത്രിയും കോൺഗ്രസ്സിന്റെ തലമുതിർന്ന നേതാവുമായ പി.ടി ചാക്കോയുടെ വാഹനം ഒരു ഉന്തുവണ്ടിയില് ഇടിച്ചു. ആർക്കും വലുതായി പരിക്ക് പറ്റിയില്ല. എന്നാൽ അപകടം നടക്കുമ്പോൾ മന്ത്രിയുടെ വാഹനത്തില് ഒരു സ്ത്രീ ഉണ്ടായിരുന്നതായി ആരോപണം ഉയർന്നു. കേരളത്തില് രാഷ്ട്രീയ വിവാദമാകാന് അതു മതിയായിരുന്നു. പട്ടാപ്പകല് പരസ്യമായി ഒരു സ്ത്ര ീയോടൊപ്പം മന്ത്രി കാറില് സഞ്ചരിച്ചത് പോലും വിവാദമായി മാറിയെന്ന് സാരം. കേരളസംസ്ഥാനത്തിലെ ആദ്യപ്രതിപക്ഷനേതാവ് ആയിരുന്ന പി.ടി.ചാക്കോ അന്ന് കോൺഗ്രസിന്റെ ഏറ്റവും തലയെടുപ്പുള്ള നേതാവായിരുന്നു. ആർ.ശങ്കർ മന്ത്രിസഭയിലെ ആഭ്യന്തര, റെവന്യൂ വകുപ്പുകൾ ഭരിച്ചിരുന്ന അദ്ദേഹം സമീപഭാവിയിൽത്തന്നെ കേരള മുഖ്യമന്ത്രിയാകും എന്ന് പലരും കരുതിയിരുന്നു. അതിനാൽ തന്നെ അദ്ദേഹത്തിനെതിരെ പാർട്ടിയ്ക്കുള്ളിൽ പടയൊരുക്കം നടത്തിയ എതിർഗ്രൂപ്പുകാർ ആയിരുന്നു ഈ വിവാദത്തിന് പിന്നിൽ. സഖ്യകക്ഷികളെ കൂട്ടുപിടിച്ച് അവർ മന്ത്രിയ്ക്കെതിരെ കരുനീക്കം ശക്ത...