Posts

Showing posts from 2018

കതുവയിലെ ബാലികയുടെ കൊലപാതകം

Image
ഇത് വായിച്ചപ്പോള്‍ എന്നിലെ മനുഷ്യന്‍ മരിച്ചു... വാക്കുകളും വികാരങ്ങളും മരിച്ചു... കൂടുതലൊന്നും പറയാന്‍ തോന്നുന്നില്ല. ============= ആ കൊലപാതകത്തെ കുറ്റപത്രം വിവരിക്കുന്നത് ഇങ്ങനെയാണ് - കൊച്ചുകുട്ടിയായ ഇരയ്ക്ക് മേല്‍ തികച്ചും നിഷ്ഠൂരമായ ബലാത്സംഗം പലവട്ടം ആവര്ത്തിേച്ചശേഷം പ്രതിയായ ഖജൂരിയ തന്റെ ഇടത്തെ തുട അവളുടെ കുഴുത്തില്‍ വച്ച ശേഷം കൈകള്ക്കൊണ്ട് കഴുത്തു ഒടിച്ചു. എന്നിട്ടും ആ കുട്ടി മരിച്ചില്ല. തുടര്ന്ന് കുട്ടിയുടെ പുറത്ത് മുട്ടികുത്തിനിന്ന് അവളുടെ ഷാള്കൊണ്ട് കഴുത്ത് മുറുക്കി കൊല്ലുകയായിരുന്നു. മരണം ഉറപ്പുവരാത്താന്‍ പ്രതികള്‍ പാറക്കല്ലുകൊണ്ട് അവളുടെ തലയില്‍ ആഞ്ഞ് രണ്ട് വട്ടം പ്രഹരിക്കകയും ചെയ്തു. == എട്ടുവയസായ ആ പെണ്കുട്ടി മൂന്ന് തവണ കൂട്ടബലാത്സംഗത്തിനിരയായി. രണ്ട് പൊലീസുകാരടങ്ങുന്ന ആറുപേരുടെ സംഘമാണ് ആ കുഞ്ഞിനെ മൂന്ന് വട്ടം കൂട്ടബലാത്സംഗം ചെയ്തത്. ബലാത്സംഗത്തിന് മുമ്പ് മയക്കുമരുന്ന് നല്കിത, ക്ഷേത്രത്തിലെ ‘ദേവസ്ഥാന’ത്ത് ഉറക്കി കിടത്തി മുഖ്യപ്രതി ചിലപൂജകള്‍ നടത്തി. പ്രതികളിലൊരാളെ ഉത്തര്പ്രുദേശിലെ മീററ്റില്‍ നിന്ന് വിളിച്ചുവരുത്തിയതാണ്, അയാള്ക്ക് കാമസംതൃപ്തി കിട്ടാനായി.... കഴുത്തുഞ

പോലീസ് കസ്റ്റഡി മരണം - രോഗമാണ് ചികിത്സിയ്ക്കേണ്ടത്, രോഗലക്ഷണത്തെ അല്ല.

Image
പോലീസ് കസ്റ്റഡി മരണം വീണ്ടും ചർച്ചാവിഷയമായിരിയ്ക്കുന്നു. ഓരോ കസ്റ്റഡി മരണവും ഒരു രാഷ്ട്രീയ വിഷയമായി മാറുകയും, കുറെ പ്രതിഷേധങ്ങളും, ചില അന്വേഷണങ്ങളും, അതിലും ചെറിയ നടപടികളും നടന്ന്, ഒടുവിൽ പൊതുസമൂഹത്തിന്റെ മറവിയിലെ ഒരു കോണിൽ ഒതുക്കപ്പെടുകയും ചെയ്യുന്നു. അടുത്ത കസ്റ്റഡി മരണം വരെ... പിന്നെയും ഈ ചക്രം ആവർത്തിയ്ക്കും. എല്ലാ കസ്റ്റഡി മരണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും പരിഷ്കൃതസമൂഹത്തിന് അപമാനവുമാണ്. ഒരിയ്ക്കലും നടക്കാൻ പാടില്ലാത്ത കുറ്റകൃത്യവുമാണത്. പക്ഷെ ഇക്കാര്യത്തിൽ ആഭ്യന്തര മന്ത്രിയെയോ ഡി.ജി.പിയെയോ ഒക്കെ വിമർശിയ്ക്കുന്നത് വിഷയത്തിന്റെ യാഥാർഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോടൽ മാത്രമേ ആകുന്നുളളൂ. ഇവരൊക്കെ മാറി പുതിയ ആൾക്കാർ വന്നാലും കസ്റ്റഡി മരണങ്ങൾ ആവർത്തിയ്ക്കാം. കാരണം ആത്യന്തികമായി രാഷ്ട്രീയനേതൃത്വവും, ഭരണവും എത്ര മാറിയാലും നമ്മുടെ പോലീസ് കാലോചിതമായി മാറുന്നില്ല എന്ന സത്യം നിലനിൽക്കുന്നു. "The barbarous custom of having men beaten who are suspected of having important secrets to reveal must be abolished. It has always been recognized that this way of interrogatin

മോഡിയുടെ "അച്ഛേ ദിൻ" ആർക്കൊക്കെ കിട്ടി...

Image
ലോക സാമ്പത്തിക വളര്‍ച്ചാസൂചിക: ഇന്ത്യയുടെസ്ഥാനം പാകിസ്താനു പിന്നില്‍ തള്ളപ്പെട്ടു എന്ന റിപ്പോർട്ടുകൾ വരുന്നതിനിടയിൽ, കഴിഞ്ഞ വര്ഷം ഇന്ത്യ കടന്നുപോയത് ആശങ്കാജനകമായ സാമ്പത്തിക അസമത്വത്തിലൂടെ എന്ന് തെളിയിയ്ക്കുന്ന സാമ്പത്തിക സർവ്വേ റിപ്പോർട്ടും പുറത്തു വന്നിരിയ്ക്കുന്നു. പോയ വര്ഷം രാജ്യത്തുണ്ടായ സമ്പത്തില് 73 ശതമാനം സ്വന്തമാക്കിയത് ഒരു ശതമാനം വരുന്ന അതിസമ്പന്നരാണെന്ന്, ഓക്സ്ഫാം തിങ്കളാഴ്ച പുറത്തിറക്കിയ വാര്ഷിക സര്വ്വേയില് പറയുന്നു.  ഇന്ത്യയുടെ സമ്പത്തിന്റെ 58 ശതമാനം, ഒരു ശതമാനം വരുന്ന സമ്പന്നരുടെ കയ്യിലെന്നായിരുന്നു കഴിഞ്ഞ വര്ഷത്തെ സര്വ്വെ ഫലം. എന്നാല് ഈ വര്ഷം അത് 73 ശതമാനമായി... തീവ്രമായ സാമ്പത്തിക അസമത്വത്തില് രാജ്യം എത്തി നില്ക്കുന്നു എന്നാണിത് കാട്ടുന്നത്. 'റിവാര്ഡ് വര്ക്ക്, നോട്ട് വെല്ത്ത്' (Reward Work, Not Wealth) എന്നാണ് ഓക്സ്ഫാം പുറത്തുവിട്ട റിപ്പോര്ട്ടിന്റെ തലക്കെട്ട്. 2017ല് ഇന്ത്യയിലെ ഒരു ശതമാനം വരുന്ന സമ്പന്നരുടെ സ്വത്ത് 20.9 ലക്ഷം കോടിയിലേറെ വര്ധിച്ചു... 2017-18 ലെ കേന്ദ്രസര്ക്കാരിന്റെ ആകെ ബജറ്റിനു തുല്യമായ തുകയാണിത്. ദശലക്ഷക്കണക്കിനാളുകളെ പട്ടിണിക്കിട്ടു

Comments ...

ഭാഗ്യം...  രജപുത്ര കര്‍ണ്ണിസേനാ തലവന് പത്മാഅവാര്‍ഡ്‌ ഒന്നും കൊടുത്തില്ല.... ==== ജീവിതം ഇത്ര വലിയ കാര്യമാണോ? ഒരു പപ്പടം താഴെ വീണു പൊട്ടുന്ന പോലെ നിസ്സാരമല്ലേ അതിന്റെ അസ്തിത്വം. പിന്നെയെന്തിനാണ് മനുഷ്യർ അതിനെ പകയും വിദ്വേഷവും അസൂയയും അക്രമവും മാനസികപിരിമുറുക്കങ്ങളും ഒക്കെ നിറച്ച് സങ്കീര്ണമാക്കുന്നത്? ഈ ചെറിയ ജീവിതത്തെ സ്നേഹം നിറച്ച് ആസ്വദിച്ചു കഴിയുക. ഒരു തൂവലിന്റെ ലാഘവത്തോടെ.... === കോടിയേരിയുടെ മകനെക്കുറിച്ചുള്ള വാർത്തകൾ കണ്ണുമടച്ചു വിശ്വസിയ്ക്കുന്നില്ല. ഗൾഫിലെ നിയമങ്ങളെക്കുറിച്ചു നന്നായി അറിയുന്നതിനാലും, നമ്മുടെ പത്രക്കാരുടെ സത്യസന്ധതയിൽ "വിശ്വാസം" ഉള്ളത് കൊണ്ടും.. ======= പാഠം 5 .. ഹൈകോടതി കണക്ക് ... താനൊഴികെ മറ്റുള്ളവരെല്ലാം അഴിമതിക്കാര്‍ ആണെന്ന തോന്നല്‍ ഒരു അസുഖമാണ്.. http://www.mangalam.com/news/detail/184975-latest-news-pattoor-land-case-hc-again-criticizes-jacob-thomas.html === ഭരണപരാജയം മറച്ചു വെയ്ക്കാനും, ജാതിവോട്ടുബാങ്ക് സംരക്ഷിയ്ക്കാനും പത്മാവതി സിനിമയെ നിരോധിച്ച ബി.ജെ.പി സര്‍ക്കാരുകള്‍ക്ക്, ജനാധിപത്യപരമായ തിരിച്ചടി കൊടുത്ത സുപ്രീ

ഇന്ത്യൻ പാസ്സ്പോർട്ടിൽ കേന്ദ്രസർക്കാർ വരുത്താൻ ഉദ്ദേശിയ്ക്കുന്ന മാറ്റങ്ങൾ ...

ഇന്ത്യൻ പാസ്സ്പോർട്ടിൽ കേന്ദ്രസർക്കാർ വരുത്താൻ ഉദ്ദേശിയ്ക്കുന്ന മാറ്റങ്ങൾ ആണല്ലോ ഇപ്പോഴത്തെ ചർച്ചാവിഷയം. വിദ്യാഭ്യാസം കുറഞ്ഞ പാവപ്പെട്ടവനെ പിടിച്ചുപറിയ്ക്കുന്ന വിമാനത്താവളത്തിലെ കസ്റ്റംസ്,എക്‌സൈസ് താപ്പാനകൾക്ക് നിറം മാറിയ പാസ്സ്പോർട്ടുകൾ ഒരു അനുഗ്രഹമാകും എന്നതിലും സംശയമില്ല. പൗരന്മാരെ രണ്ടു തട്ടിലാക്കുമെന്നൊക്കെയുള്ള രാഷ്ട്രീയവാദങ്ങൾക്കിടയിൽ, ഈ മാറ്റങ്ങൾ മൂലം പ്രവാസികൾ നേരിടാൻ പോകുന്ന ശരിയായ പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്നില്ല എന്നതാണ് ദുഃഖകരം. നിർദ്ദേശിയ്ക്കപ്പെട്ട മാറ്റങ്ങളിൽ പ്രവാസികൾക്ക് ഏറ്റവും ഹാനികരമായത്, പാസ്സ്പോർട്ടിലെ അവസാനപേജ് നീക്കം ചെയ്യാനുള്ള തീരുമാനമാണ്. ഈ പേജിൽ വിലപ്പെട്ട ചില വിവരങ്ങൾ ഉണ്ട്. അഡ്രസ്, മാതാപിതാക്കളുടെ പേര്, ഭാര്യ/ഭർത്താവിന്റെ പേര് എന്നിവ. കുടുംബത്തെ ഗൾഫിൽ കൊണ്ടുവരാനായി ഫാമിലി വിസയ്ക്കും, വിസിറ്റിങ് വിസയ്ക്കും നടന്നിട്ടുള്ള പ്രവാസികൾക്കറിയാം പാസ്പ്പോർട്ടിലെ ആ അവസാനപേജിന്റെ പ്രയോജനം. ഇന്നയാൾ തന്റെ ഭാര്യ/ഭർത്താവ് ആണ്, അല്ലെങ്കിൽ മാതാവ്/പിതാവ് ആണ് എന്നതിന് ഇന്ത്യൻ സർക്കാർ നൽകിയ സർട്ടിഫിക്കറ്റിന്‌ തുല്യമായ മൂല്യമാണ് പാസ്‌പോർട്ടിലെ ആ അവസാന പേജ് എൻ

വി ടി ബലറാം Vs എ.കെ.ജി

എം എൽ എ ഒക്കെ ആകുന്നതിനു മുൻപ് ഓർക്കുട്ടിൽ ഏറെ സംവാദം നടത്തിയിട്ടുള്ള സുഹൃത്താണ് വി ടി ബലറാം. കോൺഗ്രെസ്സുകാരുടെ കൂട്ടത്തിൽ അൽപ്പം വിവരവും പുരോഗമനചിന്തയും ഒക്കെയുള്ള ആളാണ് വി ടി എന്നാണ് കരുതിയിരുന്നത്.  പക്ഷെ എ കെ ജിയെപറ്റിയുള്ള അദ്ദേഹത്തിന്റെ കമെന്റുകൾ കണ്ടപ്പോൾ മനസ്സിലായി ; സരിതാ കോൺഗ്രെസ്സുകാരന്റെ നിലവാരത്തിലും താഴെയാണ് ഈ പഴയ ഹരിത എം എൽ എയുടെ ബൗദ്ധിക അധഃപതനം... ===== ടി പി വധക്കേസുമായി ബന്ധപ്പെട്ടു നടത്തിയ വിവാദപരാമർശത്തിന്റെ പേരിൽ വി ടി ബാലറാമിനെ പോലീസ് ചോദ്യം ചെയ്തതും, അതിനു ശേഷം വി. ടി ഫേസ്ബുക്കിൽ എ കെ ജിയ്ക്കെതിരെ നടത്തിയ പരാമർശങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ? ========= തങ്ങൾക്ക് അനുകൂലമായ ഒരു രാഷ്ട്രീയ പരിസ്ഥിതിയെ, കൈയ്യിലിരുപ്പ് കാരണം, എങ്ങനെ തങ്ങൾക്ക് പ്രതികൂലമാക്കി മാറ്റാം എന്ന് സി.പി.എം അണികളെ കണ്ട് പഠിയ്ക്കണം..... ഒരാവേശത്തിന് ഫേസ്‌ബുക്കിൽ കമന്റ് ഇട്ട്, കേരളജനതയുടെയും, സ്വന്തം പാർട്ടി നേതാക്കളുടെയും വരെ തെറി കേട്ട്, ആ പ്രശ്നത്തിൽ നിന്നും തലയൂരാനോ, മാപ്പ് പറയാനോ പറ്റാത്ത അവസ്ഥയിൽ കളസം കീറി നിൽക്കുന്ന വി.ടി ബാലറാമിനെ, കായികമായി ആക്രമിയ്ക്കാൻ ശ്രമിയ്ക്കു

ഇന്ത്യൻ ജനാധിപത്യം ഈ പ്രതികരണം ആവശ്യപ്പെടുന്നു...

Image
ജുഡീഷ്യറിയിൽ തങ്ങളുടെ ആളുകളെ തള്ളിക്കയറ്റാനുള്ള ശ്രമം ആർ. എസ്. എസ് ഉർജ്ജിതമാക്കിയത് എൺപതുകൾ മുതലാണ്.  മയിൽ കണ്ണീർ കുടിച്ചു ഗർഭം ധരിയ്ക്കുന്നു എന്ന് "കണ്ടു പിടിച്ച" ജഡ്ജിയോക്കെ ആ ശ്രമങ്ങളുടെ പരിണിതഫലമാണ്.  ഭരണം കൈയ്യിൽ കിട്ടിയപ്പോൾ, ജഡ്ജിമാരുടെ നിയമനത്തിലും, തങ്ങളുടെ ആൾക്കാർ ഉൾപ്പെട്ട കേസുകൾ ഒതുക്കുന്നതിലും ഒക്കെ പരസ്യമായിത്തന്നെ അവർ കരുക്കൾ നീക്കുന്നു. തങ്ങളുടെ ഇഷ്ടക്കാരെ പ്രമോഷൻ നൽകിയും റിട്ടയർ ചെയ്ത ശേഷം ഗവർണ്ണർ പോലുള്ള സ്ഥാനം നൽകിയും സഹായിച്ചു.  സത്യസന്ധരും ആത്മാഭിമാനം ഉള്ളവരുമായ ജഡ്ജിമാർ ഒതുക്കപ്പെടുകയോ ആർ എസ് എസ് അടിമകളായി മാറുകയോ ചെയ്യേണ്ടി വരുന്ന അവസ്ഥ ഭീകരമായിരുന്നു. സഹനത്തിന്റെ നെല്ലിപ്പലക എത്തിയപ്പോഴാണ് അവർക്ക് പരസ്യമായി പ്രതികരിയ്ക്കേണ്ടി വന്നത്. ഇന്ത്യൻ ജനാധിപത്യം ഈ പ്രതികരണം ആവശ്യപ്പെടുന്നു...

comments....

===== ഒരു മനുഷ്യനെ മതത്തിന്റെ പേരിൽ നിസ്സാരമായി വെട്ടിക്കൊന്ന് , പരസ്യമായി പച്ചയ്ക്ക് കത്തിച്ച് , ' ജയ് ഹിന്ദ് ' എന്ന് വിളിയ്ക്കാൻ കഴിയുന്ന മാനസികാവസ്ഥയിൽ സാധാരണ ഇന്ത്യൻ പൗരനെ എത്തിച്ചു എന്നതാണ് മോഡി സർക്കാരിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഭരണനേട്ടം .. ====== ലക്ഷദീപിന് 48 മണിക്കൂർ മുൻപേ ചുഴലിക്കാറ്റ് മുന്നറിപ്പ് കൊടുത്ത കേന്ദ്രസർക്കാർ , കേരളത്തിന് 3 മണിക്കൂർ മുൻപ് മാത്രം ആ മുന്നറിയിപ്പ് നൽകിയത്തിനു പിന്നിൽ എന്താണ് രാഷ്ട്രീയം ? ====== December 10, 2017 ·  ഇന്ന് ലോക മനുഷ്യാവകാശദിനം .. മനുഷ്യാവകാശങ്ങൾക്ക് , ഇടുങ്ങിയ മതവികാരങ്ങളുടെ താഴെ മാത്രമാണ് സ്ഥാനം , എന്ന് ഉറക്കെ പ്രഖ്യാപിയ്ക്കുന്ന ഒരു രാഷ്ട്രീയആശയമാണ് ചുറ്റും പടരുന്നത് ... ഭരണഘടന നൽകുന്ന മൗലികഅവകാശങ്ങൾ പോലും , ആയുധമേന്തിയ ആൾക്കൂട്ടങ്ങൾ തീരുമാനിയ്ക്കുന്ന വർത്തമാന സമൂഹത്തിൽ , സ്വന്തം കൊക്കൂണിനുള്ളിൽ നിശബ്ധത പാലിയ്ക്കുന്ന പൗരൻ , നാളത്തെ തലമുറയുടെ മുന്നിൽ കുറ്റക്കാരനാകും . പിന്നെങ്ങനെ നമ്മൾ നിശ്ശബ്ദരാകും ? === === ആ

#OMKV...പാർവ്വതിയോട്ഇഷ്ടം!

Image
സിനിമ നല്ലതാണെകിൽ സന്തോഷ് പണ്ഡിറ്റ് അഭിനയിച്ചതായാലും പോയി കാണും , എന്നല്ലാതെ ഇന്ന് വരെ നടനെ നോക്കിക്കൊണ്ട് സിനിമ പോയി കണ്ടിട്ടില്ല ... ഫാൻസുകാർ എന്ന് പറഞ്ഞു നടക്കുന്ന ഭ്രാന്തന്മാരെ പണ്ടേ ഇഷ്ടമല്ല . പലപ്പോഴും തീയറ്ററിൽ ഈ ഊളകൾ കാട്ടിക്കൂട്ടുന്ന തെമ്മാടിത്തനങ്ങൾ കാരണം സിനിമ ആസ്വദിയ്ക്കാൻ പറ്റാത്ത അവസ്ഥ അനുഭവിച്ചിട്ടുണ്ട് . തങ്ങളുടെ ഹീറോയുടെ പടങ്ങളെ പുകഴ്ത്തുക എന്നത് മാത്രമായിരുന്നു ഇവരുടെ ജോലിയെങ്കിൽ അൽപമെങ്കിലും സഹിയ്ക്കാമായിരുന്നു . പക്ഷെ അതല്ല സത്യം .. മറ്റു നല്ല സിനിമകളെ കൂവിതോല്പിയ്ക്കാൻ നോക്കുക , തീയറ്ററിൽ അടിയുണ്ടാക്കുക , കുടുംബമായി വരുന്നവരെ വെറുപ്പിയ്ക്കുക തുടങ്ങിയ ഇവരുടെ കലാപരിപാടികൾ അനവധിയുണ്ട് . മുൻപായിരുന്നെങ്കിൽ തീയറ്ററിൽ മാത്രം സഹിച്ചാൽ മതിയായിരുന്നു .   ഇപ്പോൾ സോഷ്യൽമീഡിയ വന്നതോടെ ഇവരുടെ ശല്യം കൂടുതൽ വർദ്ധിച്ചിരിയ്ക്കുകയാണ് .. ഏതു സൂപ്പർതാരത്തിന്റെയും മോശം ചിത്രത്തെ വിജയിപ്പിയ്ക്കാൻ എത്ര വലിയ ഫാൻസുകാർക്കും കഴിയില്ല എന്ന് സാമാന്യബോധമുള്ള എല്ലാവർക്കും അറിയാം .. എങ്കിലും മലയാള സി